എറണാകുളം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരുന്ന 5 വയസുകാരിയെ തെരുവുനായ ആക്രമിച്ചു; രക്ഷപ്പെടുത്തി മുത്തശ്ശി

Google Oneindia Malayalam News

കൊച്ചി: കുമ്പളത്ത് വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരുന്ന അഞ്ച് വയസുകാരിയെ തെരുവുനായ കടിച്ചു. കുമ്പളം സ്വദേശി സുജിത്ത് അമൃത ദമ്പതികളുടെ മകള്‍ ആത്മ്കിയെയാണ് തെരുവു നായ ആക്രമിച്ചത്. കുട്ടിയെ എറണാകുളം ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കഴിഞ്ഞ ദിവസം സ്‌കൂള്‍ വിട്ടുവന്നതിന് ശേഷം വീട്ടുമുറ്റത്ത് കളിക്കുകയായിരുന്നു കുട്ടി. ഇതിനിടെയാണ് ആക്രമിച്ചത്. കുട്ടിയുടെ മുത്തശി ഓടി എത്തി തെരുവുനായയെ ആട്ടിയോടിക്കുകയായിരുന്നു.

സംസ്ഥാനത്ത് തെരുവുനായ ആക്രമണം വര്‍ദ്ധിക്കുകയാണ്. കഴിഞ്ഞ ദിവസം ആലപ്പുഴയില്‍ വീട്ടിലേക്ക് വരുന്ന വഴി വിദ്യാര്‍ത്ഥിയെ തെരുവുനായ ആക്രമിച്ചിരുന്നു. കാലിന് കടിയേറ്റ കുട്ടിയെ എടത്വ കുടുംബാരോഗ്യ കേന്ദ്രത്തില്‍ പ്രവേശിപ്പിക്കുകയായിരുന്നു. തിരുവനന്തപുരത്ത് കിടപ്പുമുറിയില്‍ കയറിയ തെരുവുനായ മുറിയില്‍ ഉറങ്ങുകയായിരുന്ന കോളേജ് വിദ്യാര്‍ത്ഥിനിയെ കടിച്ചു.

dog

അതേസമയം, സംസ്ഥാനത്ത് പേവിഷ ബാധയും തെരുവു നായ്ക്കളുടെ ആക്രമണവും കുറച്ചു നാളുകളായി വര്‍ദ്ധിച്ചിട്ടുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ കഴിഞ്ഞ ദിവസം വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. തെരുവ് നായ്ക്കളുടെ എണ്ണത്തില്‍ വര്‍ദ്ധനവുണ്ടായിട്ടുണ്ട് എന്നത് വസ്തുതയാണെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

'ഒരു പോലീസുകാരന്റെയും ജോലിയല്ല ടയർ മാറ്റൽ, എന്നിട്ടും', പോലീസിനെ പുകഴ്ത്തി കുറിപ്പ് വൈറൽ'ഒരു പോലീസുകാരന്റെയും ജോലിയല്ല ടയർ മാറ്റൽ, എന്നിട്ടും', പോലീസിനെ പുകഴ്ത്തി കുറിപ്പ് വൈറൽ

പേവിഷബാധയേറ്റ് സംസ്ഥാനത്ത് ഈ വര്‍ഷം ഇതുവരെ 21 മരണങ്ങള്‍ ഉണ്ടായിട്ടുണ്ട്. ഇവരില്‍ 15 പേരും പേവിഷബാധയ്ക്ക് എതിരെയുള്ള വാക്‌സിനും (ഐ.ഡി.ആര്‍.വി), ഇമ്മ്യുണോ ഗ്ലോബുലിനും (ഇ.ആര്‍.ഐ.ജി) എടുക്കാത്തവരാണ്. ഒരാള്‍ ഭാഗികമായും 5 പേര്‍ നിഷ്‌കര്‍ഷിച്ച രീതിയിലും വാക്‌സിന്‍ എടുത്തിട്ടുള്ളവരാണ്. 21 മരണങ്ങളുടെയും കാരണങ്ങള്‍ കണ്ടെത്താനുള്ള ഫീല്‍ഡ് ലെവല്‍ അന്വേഷണം പൂര്‍ത്തിയായി. എല്ലാ മരണങ്ങളും വിശദമായി അന്വേഷിക്കുവാന്‍ വിദഗ്ധ സമിതിയെ നിയമിച്ചു.

കശ്മീരിലെത്തുമ്പോഴേക്കും രാഹുൽജി എങ്കിലും കോൺഗ്രസിലുണ്ടായാൽ മതിയായിരുന്നു, ട്രോളി ജസ്ല മാടശ്ശേരികശ്മീരിലെത്തുമ്പോഴേക്കും രാഹുൽജി എങ്കിലും കോൺഗ്രസിലുണ്ടായാൽ മതിയായിരുന്നു, ട്രോളി ജസ്ല മാടശ്ശേരി

കേരള മെഡിക്കല്‍ സര്‍വീസ് കോര്‍പറേഷന്റെ കണക്കുകള്‍ പ്രകാരം ആന്റ്റി റാബീസ് വാക്‌സിന്റെ ഉപയോഗത്തില്‍ 2021-2022 ല്‍ 57 ശതമാനം വര്‍ദ്ധനവ് 2016-2017 ലേതിനേക്കാള്‍ ഉണ്ടായിട്ടുണ്ട്. റാബിസ് ഇമ്മ്യൂണോഗ്ലോബുലിന്റെ ഉപയോഗം ഇക്കാലയളവില്‍ 109 ശതമാനമാണ് വര്‍ധിച്ചത്.

ആന്റി റാബീസ് വാക്‌സിനുകളുടെ ഗുണനിലവാരം നിര്‍ണ്ണയിക്കുന്നത് കേന്ദ്രമാണ്. കേന്ദ്ര ടെസ്റ്റിംഗ് ലബോറട്ടറികള്‍ സര്‍ട്ടിഫൈ ചെയ്ത വാക്‌സിനുകള്‍ മാത്രമാണ് കേരള മെഡിക്കല്‍ സര്‍വീസ് കോര്‍പറേഷന്‍ വിതരണം ചെയ്യുന്നത്. സര്‍ക്കാര്‍ മെഡിക്കല്‍ കോളേജുകള്‍, ജില്ലാ ആശുപത്രികള്‍, ജനറല്‍ ആശുപത്രികള്‍, താലൂക്ക് ആശുപത്രികള്‍, കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്റ്ററുകള്‍, തെരഞ്ഞെടുക്കപ്പെട്ട കുടുംബാരോഗ്യ കേന്ദ്രങ്ങള്‍, പ്രാഥമികാരോഗ്യ കേന്ദ്രങ്ങള്‍ എന്നിവയില്‍ ആന്റ്റി റാബീസ് വാക്‌സിന്‍ ലഭ്യമാണ്. പൂര്‍ണ്ണമായും സൗജന്യമായാണ് ഇത് നല്‍കുന്നത്.

പേവിഷബാധ നിര്‍മ്മാര്‍ജന പദ്ധതികള്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും മൃഗസംരക്ഷണ വകുപ്പും സംയുക്തമായാണ് നടപ്പാക്കുന്നത്. സെപ്തംബര്‍ പേവിഷ പ്രതിരോധ മാസമായി ആചരിക്കുകയാണ്. ഈ വര്‍ഷം ഏപ്രില്‍ മുതല്‍ വളര്‍ത്തു നായ്ക്കളില്‍ 2,00,000 പേവിഷ പ്രതിരോധ കുത്തിവയ്പ് നടത്തി. ഇതു കൂടാതെ 1.2 ലക്ഷം പേവിഷ പ്രതിരോധ കുത്തിവെയ്പുകള്‍ കടിയേറ്റ മൃഗങ്ങള്‍ക്ക് നല്‍കി. ആറ് ലക്ഷം ഡോസ് വാക്‌സിന് എല്ലാ മൃഗാശുപത്രികള്‍ക്കും കൈമാറി. ഇനിയും നാലു ലക്ഷത്തോളം വാക്‌സിനുകളാണ് ജില്ലകളില്‍ നിന്നും ആവശ്യപ്പെട്ടിട്ടുളളത്. അവ വിതരണം ചെയ്യുന്നതിനുളള നടപടികള്‍ ആരംഭിച്ചിട്ടുണ്ട്.

ഭാരത് ജോഡോ തീരും വരെ നിലത്തേയിരിക്കൂവെന്ന് കെ മുരളീധരൻ; വാശിക്ക് കാരണം?ഭാരത് ജോഡോ തീരും വരെ നിലത്തേയിരിക്കൂവെന്ന് കെ മുരളീധരൻ; വാശിക്ക് കാരണം?

നായ്ക്കളെ കൊന്നൊടുക്കിയത് കൊണ്ട് പരിഹരിക്കാവുന്നതല്ല ഈ പ്രശ്‌നം. വളര്‍ത്തുനായകളുടെ രജിസ്‌ട്രേഷന്‍ സംസ്ഥാനത്ത് നിര്‍ബന്ധമാക്കും. ഗ്രാമപഞ്ചായത്ത് പ്രദേശത്ത് വളര്‍ത്തുനായകളുടെ രജിസ്‌ട്രേഷനുമായി ബന്ധപ്പെട്ട അപേക്ഷകള്‍ ഐ.എല്‍.ജി.എം.എസ് പോര്‍ട്ടല്‍ വഴി സമര്‍പ്പിക്കാവുന്നതാണ്. രജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ് മൂന്ന് ദിവസത്തിനകം വാക്‌സിനേഷന്‍ പൂര്‍ത്തീകരിച്ച് പഞ്ചായത്ത് ലഭ്യമാക്കും . രജിസ്റ്റര്‍ ചെയ്ത നായകള്‍ക്ക് മെറ്റല്‍ ടോക്കണ്‍/കോളര്‍ ഉടമയുടെ ഉത്തരവാദിത്തത്തില്‍ ഘടിപ്പിക്കണം എന്ന് നിഷ്‌കര്‍ഷിച്ചിട്ടുണ്ട്. തെരുവുനായ്ക്കള്‍ക്ക് പേവിഷ പ്രതിരോധ കുത്തിവെയ്പ് സെപ്തംബര്‍ 20 മുതല്‍ ആരംഭിക്കും. ഒരു മാസത്തില്‍ പത്തോ അതിലധികമോ തെരുവുനായ ആക്രമണം സംഭവിച്ച പ്രദേശങ്ങളെ ഹോട്ട്‌സ്‌പോട്ടുകളായി കണക്കാക്കിയാണ് ഈ നടപടി പൂര്‍ത്തീകരിക്കുകയെന്ന് മുഖ്യമന്ത്രി അറിയിച്ചു.

Ernakulam
English summary
A five-year-old girl was bitten by a street dog while playing in her backyard in Kumbala
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X