എറണാകുളം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

പിറവം ഉറപ്പിച്ച് യുഡിഎഫ്; അനൂപ് ജേക്കബിന് 13600 വോട്ടിന്‍റെ ഭൂരിപക്ഷം ലഭിക്കും, കണക്കുകള്‍ ഇങ്ങനെ

Google Oneindia Malayalam News

എറണാകുളം: ഏത് പ്രതിസന്ധിയിലും കൈവിട്ട് പോകാത്ത കോട്ടയായിട്ടാണ് എറണാകുളം ജില്ലയിലെ പിറവം മണ്ഡലത്തെ യുഡിഎഫ് കാണുന്നത്. ഇത്തവണയും പിറവത്തെ വിജയത്തില്‍ യുഡിഎഫിന് സംശയമൊന്നും ഇല്ല. മുന്നണിയില്‍ കേര കോണ്‍ഗ്രസ് ജേക്കബ് വിഭാഗം മത്സരിക്കുന്ന ഏക സീറ്റ് കൂടിയാണ് പിറവം. മുന്‍മന്ത്രിയും പാര്‍ട്ടി ഭാരവാഹിയുമായ അനുപ് ജേക്കബ് ആണ് ഇത്തവണയും മണ്ഡലത്തില്‍ യുഡിഎഫിനായി ജനവിധി തേടുന്നത്. എല്‍ഡിഎഫില്‍ പുതുതായി മുന്നണിയിലേക്ക് വന്ന കേരള കോണ്‍ഗ്രസിനാണ് സീറ്റ് ലഭിച്ചത്. ഇത്തവണ നേരിയ ഭൂരിപക്ഷത്തോടെയെങ്കിലും പിറവത്ത് വിജയിച്ച് കയറാന്‍ സാധിക്കുമെന്ന വിലയിരുത്തലാണ് ഇടതുപക്ഷം മുന്നോട്ട് വെക്കുന്നത്.

ജേക്കബിന്‍റെ തട്ടകം

ജേക്കബിന്‍റെ തട്ടകം

ഇടക്ക് സിപിഎം, കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികള്‍ വിജയിച്ചിട്ടുണ്ടെങ്കില്‍ 1977 ലെ മണ്ഡലത്തിലെ ആദ്യ തിരഞ്ഞെടുപ്പ് മുതല്‍ കേരള കോണ്‍ഗ്രസിന് ശക്തമായ സ്വാധീനം ഉള്ള മണ്ഡലമാണ് പിറവം. അവിഭക്ത കേരള കോണ്‍ഗ്രസിന്‍റെ ഭാഗമായും പാര്‍ട്ടി പിളര്‍ന്നതിന് ശേഷം കേരള കോണ്‍ഗ്രസ് ജേക്ക്ബ് വിഭാഗത്തിന്‍റെ ഭാഗമായും ടിഎം ജേക്കബ് മണ്ഡലത്തില്‍ നിന്നും നാല് തവണ വിജയിച്ചിട്ടുണ്ട്.

അനൂപ് വരുന്നു

അനൂപ് വരുന്നു

2012 ല്‍ ടിഎം ജേക്കബിന്‍റെ മരണത്തെ തുടര്‍ന്ന് നടന്ന ഉപതിരഞ്ഞെടുപ്പിലാണ് മകന്‍ കൂടിയായ അനൂപ് ജേക്കബ് മത്സരത്തിന് എത്തുന്നത്. ഉപതിരഞ്ഞെടുപ്പില്‍ സിപിഎമ്മിലെ മുന്‍ എംഎല്‍എ കൂടിയായ എംജെ ജേക്കബിനെ 12071 വോട്ടുകള്‍ പരാജയപ്പെടുത്തിയ അനൂപ് ജേക്കബ് 2016 ലും വിജയം തുടര്‍ന്നു

എതിരാളികള്‍

എതിരാളികള്‍

2016 ലെ നിയമസഭാ തിരഞ്ഞെടുപ്പിലും എംജെ ജേക്കബ് തന്നെയായിരുന്നു അനൂപ് ജേക്കബിന്‍റെ എതിരാളി. ഭൂരിപക്ഷം ആറായിരത്തിലേക്ക് കുറഞ്ഞെങ്കിലും രണ്ടാം തവണയും അനൂപിന് വിജയിച്ച് കയറാന്‍ സാധിച്ചു. ഇത്തവണ എതിരാളി മാറിയതോടെ കൂടുതല്‍ മികച്ച വിജയം ഉണ്ടാവുമെന്ന പ്രതീക്ഷയാണ് യുഡിഎഫിനും അനൂപ് ജേക്കബിനും ഉള്ളത്.

അനുകൂല ഘടകം

അനുകൂല ഘടകം

തിരഞ്ഞെടുപ്പിന് ശേഷമുള്ള വിലയിരുത്തലില്‍ ശുഭ പ്രതീക്ഷയാണ് യുഡിഎഫിന് ഉള്ളത്. മണ്ഡലത്തില്‍ തിരിച്ചടിയുണ്ടാവാനുള്ള ഒരു സാധ്യതയും അവര്‍ കാണുന്നില്ല. കഴിഞ്ഞ തവണ എം.ജെ. ജേക്കബ്ബിനെതിരേ മത്സരിച്ചപ്പോള്‍ ഉണ്ടായത്ര പ്രശ്‌നം ഇക്കുറിയില്ലെന്നുമാണ് യുഡിഎഫിന്റെ വിലയിരുത്തല്‍.

ആവേശം ചോര്‍ന്നു

ആവേശം ചോര്‍ന്നു

എല്‍ഡിഎഫ് ഇത്തവണ പഴയ ആവേശത്തോടെ പ്രവര്‍ത്തിച്ചില്ലെന്ന വിലയിരുത്തലും യുഡിഎഫ് ക്യാംമ്പിലുണ്ട്. അതിനാല്‍ തന്നെ വളരെ എളുപ്പത്തില്‍ വിജയം ആവര്‍ത്തിക്കാന്‍ അനൂപ് ജേക്കബിന് ലഭിച്ചേക്കും. 2012 ലെ ഉപതിരഞ്ഞെടുപ്പില്‍ ലഭിച്ച ഭൂരിപക്ഷത്തിന് അടുത്തേക്ക് അനൂപിന്‍റെ ഭൂരിപക്ഷം ഇത്തവണ എത്തിയേക്കും എന്നാണ് കണക്ക് കൂട്ടല്‍.

ഭൂരിപക്ഷം

ഭൂരിപക്ഷം

മണ്ഡലം അടിസ്ഥാനത്തിലെ കണക്ക് കൂട്ടലില്‍ 13600 വോട്ടിന്‍റെ ഭൂരിപക്ഷമാണ് അനൂപിന് പ്രതീക്ഷിക്കുന്നത്. മണ്ഡലത്തില്‍ തിരുവാങ്കുളം, ചോറ്റാനിക്കര, എടയ്ക്കാട്ടുവയല്‍ പ്രദേശങ്ങളിലാണ് എല്‍ഡിഎഫ് മുന്നിട്ട് നിക്കാറുള്ളത്. എന്നാല്‍ ഇത്തവണ തിരുവാങ്കുളത്ത് ഒപ്പത്തിനൊപ്പം പിടിക്കാന്‍ കഴിഞ്ഞതെന്നാണ് ഭൂരിപക്ഷം ഉയരുമെന്ന പ്രതീക്ഷകള്‍ വര്‍ധിപ്പിക്കുന്നത്.

ചോറ്റാനിക്കര

ചോറ്റാനിക്കര

ചോറ്റാനിക്കരയില്‍ ചെറിയ വോട്ടിനു മുന്നിലെത്തിയേക്കുമെന്നും കണക്കാക്കുന്നു. ഇടത് കേന്ദ്രമായ എടയ്ക്കാട്ടുവയലില്‍ 200 വോട്ടിന്റെ ഭൂരിപക്ഷം ഉണ്ടായേക്കും. പിറവം മുനിസിപ്പാലിറ്റിയില്‍ ആയിരം വോട്ടിന്റെ ഭൂരിപക്ഷവും കൂത്താട്ടുകുളത്ത് 600 വോട്ടിന്റെ ഭൂരിപക്ഷവും ലഭിക്കുമെന്നാണ് ബൂത്ത് തലത്തില്‍ നിന്ന് കിട്ടിയ കണക്കുകള്‍ അവകാശപ്പെടുന്നത്.

ഇടതില്‍ പ്രശ്നങ്ങള്‍

ഇടതില്‍ പ്രശ്നങ്ങള്‍

ഇലഞ്ഞിയില്‍ ഭൂരിപക്ഷം 1250 ന് മുകളില്‍ പോകും. മണീട് അടക്കമുള്ള മറ്റു യുഡിഎഫ് കേന്ദ്രമായ പഞ്ചായത്തുകളിലെല്ലാം വലിയ ഭൂരിപക്ഷമാണ് മുന്നണി പ്രതീക്ഷിക്കുന്നത്. ഇടത് വോട്ടുകളില്‍ വലിയൊരു വിഭാഗം ഇത്തവണ പോള്‍ചെയ്യപ്പെട്ടില്ല എന്ന കണക്ക് കൂട്ടലും ഉണ്ട്. സീറ്റ് കേരള കോണ്‍ഗ്രസിന് കൊടുത്തതിലും സ്ഥാനാര്‍ത്ഥി പുറത്ത് നിന്ന് വന്നതിലുമുള്ള പ്രതിഷേധം ഇടതുമുന്നണിയുടെ പ്രവര്‍ത്തനങ്ങളില്‍ കണ്ടതായി യു.ഡി.എഫ്. വിലയിരുത്തുന്നു.

വോട്ട് തിരിച്ച് വരും

വോട്ട് തിരിച്ച് വരും

അതേസമയം മുന്നണിയുടെ പരമ്പരാഗത രാഷ്ട്രീയ വോട്ടുകളില്‍ ഒരു മാറ്റവും ഉണ്ടാവില്ല. കഴിഞ്ഞ തവണ ബിഡിജെഎസിലേക്ക് പോയ വോട്ടുകള്‍ ഇക്കുറി മടങ്ങിയെത്തും. തദ്ദേശ തിരഞ്ഞെടുപ്പില്‍ ഇടതുമുന്നണിക്ക് അനുകുലാമായ യാക്കോബായ സമുദായത്തിന്‍റെ വോട്ടുകള്‍ ഇക്കുറി അങ്ങോട്ട് പോവില്ലെന്നുമാണ് യുഡിഎഫിന്‍റെ വിശ്വാസം.

സിപിഎം കണക്ക്

സിപിഎം കണക്ക്

രാഷ്ട്രീയ വോട്ടുകള്‍ മാത്രം നോക്കുമ്പോള്‍ 4000 വോട്ടിന് മുന്നണി സ്ഥാനാര്‍ത്ഥി തോല്‍ക്കുമെന്ന വിലയിരുത്തലാണ് സിപിഎമ്മിനുള്ളത്. എന്നാല്‍ രാഷ്ട്രീയ വോട്ടിന് അപ്പുറത്ത്, യാക്കോബായ സമുദായങ്ങളുടേത് ഉള്‍പ്പടെ വോട്ടുകള്‍ സമാഹരിക്കാന്‍ കഴിഞ്ഞാല്‍ ചെറിയ വോട്ടിന് സ്ഥാനാര്‍ഥി കയറിവരാനുള്ള സാധ്യതയും നേതാക്കള്‍ തള്ളിക്കളയുന്നില്ല

സാധ്യത

സാധ്യത

ഓര്‍ത്തഡോക്‌സ്, ക്‌നാനായ വിഭാഗങ്ങളുടെയും ഈഴവ സമുദായത്തിന്റേയുമെല്ലാം വോട്ടുകള്‍ ഇടത് മുന്നണി പ്രതീക്ഷിക്കുന്നുണ്ട്. തിരുവാങ്കുളം, ചോറ്റാനിക്കര പ്രദേശങ്ങളിലെല്ലാം വ്യക്തമായ ലീഡ് എല്‍ഡിഎഫ് പ്രതീക്ഷിക്കുന്നുണ്ട്. തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളില്‍ പാര്‍ട്ടിയിലെ ഒരു വിഭാഗം അലംഭാവം കാണിച്ചെന്ന വിമര്‍ശനം ശക്തമായതോടെ ഇത് പരിശോധിക്കാനും സിപിഎം ഒരുങ്ങുകയാണ്.

എന്‍ഡിഎ

എന്‍ഡിഎ

എന്‍ഡിഎയ്ക്ക് പതിനേഴായിരത്തോളം വോട്ടുകള്‍ പിറവത്തുണ്ട്. കഴിഞ്ഞ തവണ ബിഡിജെഎസിന് വിട്ടുകൊടുത്ത മണ്ഡലം ഇത്തവണ ബിജെപി ഏറ്റെടുത്തു. എം ആശിഷ് ആയിരുന്നു ബിജെപി സ്ഥാനാര്‍ത്ഥി. ശക്തമായ പ്രചരണം നടത്തിയ ബിജെപി 25000 ത്തിന് മുകളില്‍ വോട്ടുകളാണ് മണ്ഡലത്തില്‍ നിന്ന് പ്രതീക്ഷിക്കുന്നത്. ബിജെപി വോട്ടുകള്‍ കൂടിയാല്‍ അത് ഇടതിന് ഗു​ണം ചെയ്യുമെന്നാണ് കണക്കാക്കുന്നത്.

Recommended Video

cmsvideo
Serum institute announced price of covishield vaccine

Ernakulam
English summary
Anoop Jacob will win with a majority of 13600 votes In Piravom constituency: UDF
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X