എറണാകുളം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ബിബിസി ഡോക്യുമെന്ററി പ്രദര്‍ശനം; എറണാകുളം ലോ കോളേജില്‍ വൈദ്യുതി ബന്ധം വിച്ഛേദിച്ചു

Google Oneindia Malayalam News
bbc documentary

കൊച്ചി: എറണാകുളം ലോ കോളേജില്‍ എസ്എഫ്‌ഐ പ്രവര്‍ത്തകരുടെ പ്രതിഷേധം. ബിബിസിയുടെ ഡോക്യുമെന്ററി പ്രദര്‍ശനത്തിന് മുമ്പ് ലോ കോളേജിലെ വൈദ്യുതി വിച്ഛേദിച്ചതിനെ തുടര്‍ന്നാണ് പ്രതിഷേധം.

ഡോക്യുമെന്ററി പ്രദര്‍ശനം തടയാന്‍ വേണ്ടി ചെയ്തതാണ് ഇതെന്നാണ് എസ്എഫ്‌ഐ ആരോപിക്കുന്നത്. ബിബിസിയുടെ ഡോക്യുമെന്ററിയുടെ രണ്ടാം ഭാഗം ലോ കോളേജില്‍ ഇന്ന് പ്രദര്‍ശിപ്പിക്കാനാണ് എസ്എഫ്‌ഐ തീരുമാനിച്ചിരുന്നത്.

narendra modi

ഇതിനായുള്ള മുന്നൊരുക്കങ്ങള്‍ നടത്തുന്നതിനിടെയാണ് ഫ്യൂസ് ഊരിമാറ്റിയെന്ന ആരോപണവുമായി എസ്എഫ്‌ഐ രംഗത്തെത്തിയത്. പ്രിന്‍സിപ്പാളിന്റെ നിര്‍ദേശത്തെ തുടര്‍ന്ന് ഇവിടെയുള്ള സ്റ്റാഫുകളാണ് ഫ്യൂസ് ഊരി മാറ്റിയതെന്നാണ് ആരോപണം.

ബ്രിട്ടനിലെ ആകാശത്ത് പറക്കുംതളിക; അതിവേഗത്തില്‍ സഞ്ചാരം, തിരിച്ചറിയാതെ നാട്ടുകാര്‍ബ്രിട്ടനിലെ ആകാശത്ത് പറക്കുംതളിക; അതിവേഗത്തില്‍ സഞ്ചാരം, തിരിച്ചറിയാതെ നാട്ടുകാര്‍

കഴിഞ്ഞ ദിവസം ഇവിടെ ഡോക്യുമെന്ററിയുടെ ആദ്യ ഭാഗം പ്രദര്‍ശിപ്പിച്ചിരുന്നു. എന്നാല്‍ രണ്ടാം ഭാഗം പ്രദര്‍ശിപ്പിക്കാന്‍ നേരം മനപ്പൂര്‍വം പ്രശ്‌നങ്ങളുണ്ടാക്കിയെന്നാണ് എസ്എഫ്‌ഐ ആരോപിക്കുന്നത്.

കഴിഞ്ഞ ദിവസം പ്രദര്‍ശനത്തിന് മുമ്പ് തന്നെ ഇത്തരത്തിലുള്ള പ്രദര്‍ശനം അനുവദിക്കില്ലെന്ന് പ്രിന്‍സിപ്പാള്‍ എസ്എഫ്‌ഐ നോട്ടീസ് നല്‍കിയിരുന്നു. അതേസമയം വിദ്യാര്‍ത്ഥികളുടെ പ്രതിഷേധത്തെ തുടര്‍ന്ന് അധികൃതര്‍ വൈദ്യുതി പുനസ്ഥാപിച്ചിട്ടുണ്ട്. പ്രിന്‍സിപ്പാള്‍ ഡോക്യുമെന്ററി പ്രതിഷേധത്തെ എതിര്‍ത്തിരുന്നതായും എസ്എഫ്‌ഐ നേതാക്കള്‍ പറഞ്ഞു.

ചീര കൊണ്ട് ഇത്രയും ഗുണങ്ങളോ? ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തി നോക്കൂ, പിന്നെ കാണാം അടിമുടി മാറ്റം

അതേസമയം കെഎസ്‌യു പ്രവര്‍ത്തകരും ലോ കോളേജില്‍ മോദി സര്‍ക്കാരിനെതിരെ പ്രതിഷേധിച്ചു. പ്രധാനമന്ത്രിയുടെ കോലം കത്തിച്ചായിരുന്നു കെഎസ്‌യു പ്രതിഷേധം.

കഴിഞ്ഞ ദിവസം ജെഎന്‍യുവില്‍ ഡോക്യുമെന്ററി പ്രദര്‍ശിപ്പിക്കാന്‍ അനുവദിക്കാതെ അധികൃതര്‍ വൈദ്യുതി ബന്ധം വിച്ഛേദിച്ചിരുന്നു. തുടര്‍ന്ന് ലാപ്പ്‌ടോപ്പിലാണ് ഡോക്യുമെന്ററി പ്രദര്‍ശിപ്പിച്ചത്.

ബാബ വംഗയ്ക്ക് മുകളില്‍ നില്‍ക്കും; മനുഷ്യര്‍ ഭൂമിയിലുണ്ടാവില്ല, സംഭവിക്കുക അക്കാര്യമെന്ന് പ്രവചനംബാബ വംഗയ്ക്ക് മുകളില്‍ നില്‍ക്കും; മനുഷ്യര്‍ ഭൂമിയിലുണ്ടാവില്ല, സംഭവിക്കുക അക്കാര്യമെന്ന് പ്രവചനം

അവിടെയും എസ്എഫ്‌ഐ, കെഎസ്‌യു സംഘടനകളില്‍ അടക്കമുള്ളവരാണ് ഡോക്യുമെന്ററി കണ്ടത്. ഡോക്യുമെന്ററി കാണാനിരുന്ന വിദ്യാര്‍ത്ഥികള്‍ക്ക് നേരെ എബിവിപി പ്രവര്‍ത്തകര്‍ കല്ലെറിയുകയും ചെയ്തു.

Ernakulam
English summary
bbc documentary screeing in ernakulam law college, authorities disconnected the electricity supply
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X