എറണാകുളം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

സീറോ മലബാർ സഭയിൽ ഭിന്നത രൂക്ഷം; സർക്കുലർ തളളി കർദ്ദിനാൾ മാർ ജോർജ് ആലഞ്ചേരി

Google Oneindia Malayalam News

കൊച്ചി: സിറോ മലബാര്‍ സഭയിലെ ഏകീകരിച്ച കുര്‍ബാനയര്‍പ്പണം സംബന്ധിച്ച തര്‍ക്കം പൊട്ടിത്തെറിയിലേക്ക്. നിലവിലുള്ള കുര്‍ബാന രീതി തുടരാന്‍ വത്തിക്കാന്‍ അനുമതി നല്‍കിയെന്ന എറണാകുളം-അങ്കമാലി അതിരൂപത മെത്രാപ്പോലീത്തന്‍ ട്രസ്റ്റി മാര്‍ ആന്റണി കരിയിലിന്റെ അവകാശവാദം കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി തള്ളി. എന്നാല്‍, വത്തിക്കാനില്‍ നിന്ന് ഇത്തരത്തില്‍ ഒരറിയിപ്പും ലഭിച്ചിട്ടില്ലെന്ന് കര്‍ദിനാള്‍ പറഞ്ഞു. ഏകീകൃത കുര്‍ബാനയെന്ന സിനഡ് തീരുമാനത്തില്‍ മാറ്റമില്ലെന്നെന്നും അദ്ദേഹം വ്യക്തമാക്കി.

1

കുർബാനക്രമ ഏകീകരണം നടപ്പാക്കുന്നതിൽ നിന്ന് എറണാകുളം അങ്കമാലി അതിരൂപതയ്ക്ക് ഇളവ് നൽകിയെന്ന കാര്യം മെത്രാപ്പോലീത്തൻ വികാരി മാർ ആന്റണി കരിയിലാണ് അറിയിച്ചത്. ജനാഭിമുഖ കുർബാന തുടരാമെന്ന് മെത്രാപ്പോലീത്തൻ വികാരി മാർ ആന്റണി കരിയിൽ വൈദീകർക്ക് നിർദ്ദേശം നൽകി. മാർപാപ്പയുടെ അനുമതിയോടെയാണ് ഇളവ് അനുവദിച്ചതെന്ന് മാർ ആൻറണി കരിയിൽ അറിയിച്ചു.

എന്നാൽ, വത്തിക്കാനിൽ നിന്ന് ഇളവ് നൽകിയിട്ടില്ലെന്നാണ് കർദിനാൾ നൽകുന്ന വിശദീകരണം. വ്യക്തിപരമായ താൽപര്യം മാറ്റിവച്ച് സിനഡ് തീരുമാനം നടപ്പാക്കാൻ എല്ലാവരും തയ്യാറാകണമെന്നും കർദിനാൾ വ്യക്തമാക്കി. സിറോ മലബാർ സഭയിൽ കുർബ്ബാന ഏകീകരണം സംബന്ധിച്ച് തർക്കം തുടരുന്നതിനിടെ എറണാകുളം അങ്കമാലി അതിരൂപത മെത്രാപ്പോലീത്തൻ വികാരി മാർ ആന്റണി കരിയിൽ, മാർപ്പാപ്പയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.

2

സീറോ മലബാർ സഭയിൽ ആരാധനക്രമ ഏകീകരണം നടപ്പാക്കാൻ രണ്ട് ദിവസം മാത്രം ബാക്കിനിൽക്കേയാണ് ആർച്ച് ബിഷപ്പ് ആന്റണി കരിയിൽ ഫ്രാൻസിസ് മാർപ്പാപ്പയുമായി കൂടിക്കാഴ്ച നടത്തിയത്. കുർബാന ഏകീകരണം സംബന്ധിച്ച സഭയിലെ തർക്കവും അതിരൂപതയുടെ നിലപാടും മാർ കരിയിൽ, മാർപ്പാപ്പയെ ധരിപ്പിച്ചതായാണ് സൂചന. തൃക്കാക്കര മൈനർ സെമിനാരി റെക്ടർ മോൺ.ആന്റണി നരികുളവും മാർ കരിയിലിനൊപ്പം ഉണ്ടായിരുന്നു. അരമണിക്കൂറിലധികം മാർപ്പാപ്പയുമായി സംസാരിച്ച ബിഷപ്പ്, അതിരൂപതയുടെ ആവശ്യം നിവേദനമായി കൈമാറിയിരുന്നു.

എല്ലാ രൂപതകളിലും ഈ ഞായറാഴ്ച മുതൽ ഏകീകൃത കുർബാനക്രമം നടപ്പാക്കേണ്ടതുണ്ട്. പാലക്കാട് രൂപതയിൽ പുതുക്കിയ കുർബാന രീതി നാളെ മുതൽ നടപ്പാക്കണമെന്ന് സർക്കുലർ ഇറക്കി. രൂപത അധ്യക്ഷൻ ബിഷപ്പ് ജേക്കബ് മനത്തോട്ടത്താണ് സർക്കുലർ ഇറക്കിയത്. കുർബാന ക്രമം സംബന്ധിച്ചും രീതി സംബന്ധിച്ചും വൈദികർക്ക് നിർദേശം നൽകിയിട്ടുണ്ട്. തൃശൂർ അതിരൂപതയിലും നാളെ മുതൽ പുതുക്കിയ കുർബാന രീതി നടപ്പാക്കണമെന്ന് സർക്കുലർ.

3

എറണാകുളം അങ്കമാലി അതിരൂപത മെത്രാപൊലിത്തൻ വികാരിയുടെ സർക്കുലർ ആശയ കുഴപ്പം സൃഷ്ടിക്കുകയാണ്. ആർച്ച് ബിഷപ്പ് മാർ ആഡ്രൂസ് താഴത്താണ് സർക്കുലർ ഇറക്കിയത്. വിശ്വാസികളുടെയും വൈദികരുടെയും പ്രതിഷേധങ്ങള്‍ക്കിടയിലും സിറോ മലബാര്‍ സഭയിലെ ഏകീകരിച്ച കുര്‍ബാനയര്‍പ്പണം ഞായറാഴ്ച മുതല്‍ നടപ്പിലാക്കാനാണ് സിനഡ് തീരുമാനം.

ഇതിനിടെ എറണാകുളം-അങ്കമാലി അതിരൂപത മെത്രാപ്പോലീത്തന്‍ ട്രസ്റ്റി മാര്‍ ആന്റണി കരിയില്‍ വത്തിക്കാനിലെത്തിയാണ് ഫ്രാന്‍സിസ് മാര്‍പാപ്പായുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ജനാഭിമുഖ കുര്‍ബാന തുടരാന്‍ വത്തിക്കാന്‍ അനുമതി നല്‍കിയതായി ആന്റണി കരിയില്‍ സര്‍ക്കുലറിലൂടെ വ്യക്തമാക്കിയത്.

എന്താണ് പരിപാടി? വൈറ്റ് ഗൗണിട്ട് കുസൃതി ചിരിയുമായി നടി അനാർക്കലി മരയ്ക്കാർ... ബ്രൈഡൽ ലുക്ക് വൻ വൈറൽ

Recommended Video

cmsvideo
എന്താണ് ഓമിക്രോണ്‍?വീണ്ടും മാനവരാശിയുടെ ജീവനെടുക്കാന്‍ പുതിയ വകഭേദം.. | Oneindia Malayalam

Ernakulam
English summary
Cardinal Mar George Alencherry has rejected the claim of the Ernakulam-Angamaly Archdiocese Metropolitan Trustee Mar Anthony Kariil that the Vatican has given permission for the current liturgy to continue.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X