എറണാകുളം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

പൊതുസ്ഥലങ്ങളിലെ മാലിന്യം നീക്കാതെ സ്വകാര്യ ഭൂമിയിലെ മാലിന്യം നീക്കം ചെയ്തു: സംഭവം കളമശ്ശേരിയില്‍

  • By Desk
Google Oneindia Malayalam News

കളമശേരി: മാസങ്ങളായി പൊതുസ്ഥലങ്ങളിൽ കിടന്ന ചീഞ്ഞളിഞ്ഞ മാലിന്യം നീക്കം ചെയ്യാതെ കളമശേരി നഗരസഭ ആരോഗ്യ വിഭാഗം ജീവനക്കാർ സ്വകാര്യവ്യക്തിയുടെ ഭൂമിയിൽ കിടക്കുന്ന മാലിന്യം നീക്കം ചെയ്യുന്നതായി പരാതി. ഇതിൽ പ്രതിഷേധവുമായി 34 ാം വാർഡ് കൗൺസിലർ ബിന്ദു മനോഹരനാണ് ചെയർപേഴ്സൺ ജെസി പീറ്ററിനെ ഓഫീസിലെത്തി പ്രതിഷേധവും പരാതിയും അറിയിച്ചത്. തന്റെ വാർഡിലെ കാനയിൽ നിന്ന് മാലിന്യം കാനയുടെ വശങ്ങളിലേക്ക് കോരിയിട്ടിട്ട് ദിവസങ്ങളായി.

<strong>ബന്ധുവിനായി മന്ത്രി ജലീൽ പുതിയ ഉത്തരവിറക്കിയെന്ന് യൂത്ത് ലീഗ്: മന്ത്രിയുടെ പിതൃസഹോദര പുത്രന് വേണ്ടി!</strong>ബന്ധുവിനായി മന്ത്രി ജലീൽ പുതിയ ഉത്തരവിറക്കിയെന്ന് യൂത്ത് ലീഗ്: മന്ത്രിയുടെ പിതൃസഹോദര പുത്രന് വേണ്ടി!

പലപ്രാവശ്യം നഗരസഭയിലെ ഉദ്യോഗസ്ഥരോട് ഇക്കാര്യം പറഞ്ഞെങ്കിലും ഫലമുണ്ടായില്ല. മഴ വന്നാൽ കാനയുടെ അരികിൽ കൂട്ടിയിട്ട മാലിന്യം ഒഴുകി കാനയിലെത്തും. അങ്ങനെയാവുമ്പോൾ ചെയ്ത പണി ആകെ വൃഥാവിലാകും. അതേപോലെ ചമ്പോക്കടവ് പാലത്തിന് സമീപം വൻതോതിൽ മാലിന്യം കിടന്ന് ചീഞ്ഞളിയുന്നു. ഇതും നഗരസഭ ആരോഗ്യ വിഭാഗം ഉദ്യോഗസ്ഥരോട് പറഞ്ഞിട്ട് ഇതേവരെ ഒരു നടപടിയും ഉണ്ടായിട്ടില്ല.

kalamasserycorporation2

ഈ സാഹചര്യത്തിലാണ് വെള്ളിയാഴ്ച മുപ്പത്തിയഞ്ചാം വാർഡിൽപ്പെട്ട സ്വകാര്യ വ്യക്തിയുടെ ഭൂമിയിലെ മാലിന്യം നഗരസഭാ ജീവനക്കാർ വന്ന് നീക്കം ചെയ്തത്. പ്ലാസ്റ്റിക് മാലിന്യമുൾപ്പെടെ എല്ലാ തരം മാലിന്യവും ഉണ്ടായിരുന്നു. നഗരസഭയിലെ രണ്ട് ലോറികളും ഒരു മണ്ണുമാന്തി യന്ത്രവും നാല് ജീവനക്കാരെയും നിയോഗിച്ചാണ്‌ മാലിന്യം നീക്കം ചെയ്യൽ. ഭരണപക്ഷത്തെ ഒരു കൗൺസിലറുടെ നിർദ്ദേശമനസരിച്ചാണ് നഗരസഭയിൽ ഒരു രൂപ പോലും അടക്കാതെ മാലിന്യം നീക്കം ചെയ്യുന്നതെന്ന് ബിന്ദു മനോഹരൻ പറഞ്ഞു.

മാലിന്യം നീക്കം ചെയ്യാൻ ബാധ്യതപ്പെട്ട ആരോഗ്യ വിഭാഗം ഉദ്യോഗസ്ഥനെതിരെ കഴിഞ്ഞ ദിവസം ഭരണകക്ഷിയംഗങ്ങളും പ്രതിപക്ഷാംഷാംഗങ്ങളും അഴിമതി ആരോപിക്കുകയും തുടർന്ന് നടപടിക്ക് വിധേയനാകുകയും ചെയ്തിരുന്നു. എന്നിട്ടും പൊതു സ്ഥലത്തെ മാലിന്യം നീക്കാതെ നഗരസഭാ ജീവനക്കാർ സ്വകാര്യ വ്യക്തിയുടെ പറമ്പിലെ മാലിന്യം നീക്കാകാനാണ് മുൻഗണന കൊടുത്തത്.

Ernakulam
English summary
complaint against corporation on waste disposal in kochi
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X