കൊവിഡ് ഭീതി; ഇരുട്ടിലും ജാഗ്രത; ചമ്പക്കര മാര്‍ക്കറ്റില്‍ പുലര്‍ച്ചെ പരിശോധന; ആളുകള്‍ കസ്റ്റഡിയില്‍
കൊച്ചി: എറണാകുളം ജില്ലയില്‍ കൊവിഡ് ബാധിതര്‍ വര്‍ധിച്ചതോടെ ജില്ലാ ഭരണകൂടവും കൊച്ചി നഗരസഭയും നടപടികള്‍ കര്‍ശനമാക്കുന്നു. ചമ്പക്കര മാര്‍ക്കറ്റില്‍ പുലര്‍ച്ചെ കോര്‍പ്പറേഷന്‍ സെക്രട്ടറിയുടെ നേതൃത്വത്തില്‍ പരിശോധന തുടങ്ങി. നിയന്ത്രണങ്ങള്‍ പാലിക്കാതെ കച്ചവടം നടത്തുന്നതിനെ തുടര്‍ന്നാണ് പരിശോധന. മാസ്‌ക് ധരിക്കാത്തവരെയും സാമൂഹിക അകലം പാലിക്കാത്തവരയെും കസ്റ്റഡിയിലെടുത്തു.
കൊവിഡ് നിര്‍ദേശങ്ങള്‍ പാലിക്കാതെ കച്ചവടം നടത്തരുതെന്ന് മുന്നറിയിപ്പ് നല്‍കി. നിയന്ത്രണങ്ങള്‍ പാലിച്ചില്ലെങ്കില്‍ ചന്ത അടപ്പിക്കുമെന്നും കടകളുടെ ലൈസന്‍സ് റദ്ദാക്കാന്‍ നടപടിയെടുക്കുമെന്നും നഗരസഭാ സെക്രട്ടറിയും ഡിസിപിയും പ്രതികരിച്ചു.
എറണാകുളത്ത് ഇന്നലെ 17 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഒപ്പം കൊവിഡ് രോഗി ചികിത്സക്കെത്തിയ ചൊല്ലാനത്തെ സ്വകാര്യ ആശുപത്രി അടക്കുകയും എറണാകുളം ജനറല്‍ ആശുപത്രിയിലെ ഡോക്ടര്‍മാരടക്കം 72 ജീവനക്കാരെ നിരീക്ഷണത്തിലാക്കുകയും ചെയ്തിരുന്നു. ചൊല്ലാനത്തെ മത്സ്യ തൊഴിലാളിയുടെ ഭാര്യയായ 66 കാരിക്ക് കൊവിഡ് സ്ഥിരീകരിച്ച പശ്ചാത്തലത്തിലാണ് സ്വകാര്യ ആശുപത്രിയായ കോര്‍ട്ടീന അടക്കാന്‍ തീരുമാനിച്ചത്.
കൊവിഡ് സ്ഥിരീകരിക്കുന്നതിന് മുമ്പ് ഇവര്‍ ചെല്ലാനം കുടുംബാരോഗ്യ കേന്ദ്രം, എറണാകുളം ജനറല്‍ ആശുപത്രി, എന്നിവിടങ്ങളിലും ചികിത്സക്കായി എത്തിയിരുന്നു. അതില്‍ ജനറല്‍ ആശുപത്രിയിടെ 72 പേര്‍ സമ്പര്‍ക്കത്തില്‍ വന്നതോടെയാണ് നിരീക്ഷണംത്തിലാക്കിയത്.
ന്യൂമോണിയ ബാധിച്ചതിനെ തുടര്‍ന്ന് കഴിഞ്ഞ ഒരാഴ്ചയായി ഇവര്‍ ജനറല്‍ ആശുപത്രിയിലാണ് ചികിത്സയില്‍ കഴിയുന്നത്. ഇതോടെയാണ് രോഗിയെ ചികിത്സിച്ച ഡോക്ടര്‍മാര്‍, വാര്‍ഡില്‍ ഇവര്‍ക്കൊപ്പം ഉണ്ടായിരുന്ന രോഗികള്‍ എന്നിവരെ നിരീക്ഷണത്തിലാക്കിയിട്ടുള്ളത്. ഡോക്ടര്‍ ഉള്‍പ്പെടെയുള്ള ആശുപത്രി ജീവനക്കാര്‍ നിരീക്ഷണത്തിലായതോടെ പകരം കൂടുതല്‍ ജീവനക്കാരെ ആശുപത്രിയില്‍ വിന്യസിച്ചിട്ടുണ്ട്.
വാര്‍ഡിലുണ്ടായിരുന്ന രോഗികള്‍ ഇവര്‍ക്കൊപ്പം ഉണ്ടായിരുന്ന ബന്ധുക്കള്‍ എന്നിവരെയും കൊറോണ വൈറസ് പരിശോധനയ്ക്ക് വിധേയരാക്കും. ഇവര്‍ക്ക് രോഗം സ്ഥിരീകരിച്ചോടെ സമ്പര്‍ക്കപ്പട്ടിക തയ്യാറാറാക്കുന്നതിനുള്ള ശ്രമത്തിലാണ് ആരോഗ്യവകുപ്പ്. കളമശ്ശേരി മെഡിക്കല്‍ കൊവിഡ് ആശുപത്രിയാക്കിയതോടെ ഏറെപ്പേര്‍ക്ക് ആശ്രയമായിരുന്നത് ജനറല്‍ ആശുപത്രിയായിരുന്നു.
ജൂണ്‍ 25 ന് ദില്ലി-കൊച്ചി വിമാനത്തിലെത്തിയ പിറവം സ്വദേശികളായ 2 വയസും 11 മാസവും പ്രായമുള്ള കുട്ടികള്‍, ഇവരുമായി സമ്പര്‍ക്കത്തില്‍ വന്ന അടുത്ത ബന്ധുക്കളായ 30 വയസുള്ള പുരുഷന്‍, 55 വയസുള്ള സ്ത്രീ. ജൂണ്‍ 19 ന് റോഡ് മാര്‍ഗം ബെംഗളൂരുവില്‍ നിന്നെത്തിയ 38 വയസുള്ള പൈങ്ങാട്ടൂര്‍ സ്വദേശി, ഇദ്ദേഹവുമായി സമ്പര്‍ക്കത്തില്‍ വന്ന അടുത്ത ബന്ധുകൂടിയായ 30 വയസുള്ള സ്ത്രീ എന്നിവര്‍ക്കാണ് ഇന്നലെ ജില്ലയില്‍ കൊവിഡ് സ്ഥിരീകരിച്ചത്.
96 മോഡലില്‍ തൃപ്തി ദേശായി... എങ്ക ഫ്‌ലൈറ്റ് ഇറങ്കിയോ, അങ്കെ താന്‍!!! ക്രിസ്ത്യാനിയാക്കിയ ജനം ടിവി...
പ്രിയങ്കയുടെ ബ്രഹ്മാസ്ത്രം അഖിലേഷിന്...യോഗി മാത്രമല്ല, കളം മാറ്റം ഒരൊറ്റ കാര്യത്തിന്, പകച്ച് ബിജെപി!