എറണാകുളം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

പ്ലാസ്റ്റിക് നീക്കത്തില്‍ ലക്ഷങ്ങളുടെ ക്രമക്കേട്; കണക്കെടുപ്പിനായി ത്രാസില്ലെന്ന് നഗരസഭ

  • By Desk
Google Oneindia Malayalam News

കാക്കനാട് : കുടുംബശ്രീ ശേഖരിക്കുന്ന പ്ലാസ്റ്റിക്കിന്റെ കണക്കെടുപ്പ് നടത്താന്‍ ത്രാസ് വാങ്ങാന്‍ നഗരസഭ തീരുമാനം. പ്ലാസ്റ്റിക് ശേഖരിച്ച് പുറത്തേക്ക് കൊണ്ട് പോകാന്‍ ലക്ഷങ്ങള്‍ ചെലവഴിക്കുന്നതില്‍ സുതാര്യമല്ലെന്ന് കൗണ്‍സിലില്‍ ആരോപണം ഉയര്‍ന്നതിനെ തുടര്‍ന്നായിരുന്നു കണക്കെടുപ്പ് നടത്താന്‍ നഗരസഭ തീരുമാനിച്ചത്. എന്നാല്‍ കണക്കെടുപ്പ് നടത്താന്‍ ത്രാസില്ലെന്ന് കാരണം പറഞ്ഞു നഗരസഭ കൗണ്‍സില്‍ ചുമതലപ്പെടുത്തിയ മൂന്നംഗ സമിതി തീരുമാനം രണ്ട് മാസത്തിലേറെയായിട്ടും നടപ്പിലാക്കിയില്ല.

കൗണ്‍സില്‍ തീരുമാനത്തിന്റെ ഫയല്‍ സെക്രട്ടറി കൈമാറിയില്ലെന്നായിരുന്നു സമിതിയുടെ വിശദീകരണം. എന്നാല്‍ സംഭവം വിവാദമായതോടെ കുടുംബശ്രീ ശുചീകരണ തൊഴിലാളികള്‍ മുനിസിപ്പല്‍ പ്രദേശത്ത് നിന്നും ശേഖരിക്കുന്ന പ്ലാസ്റ്റിക്കിന്റെ അളവ് തിട്ടപ്പെടുത്താന്‍ ത്രാസില്ലെന്നായി സമിതി അംഗങ്ങള്‍. ഇതോടെ പ്ലാസ്റ്റിക് സംസ്‌കരണത്തിന്റെ മറവില്‍ നഗരസഭയുടെ കോടികള്‍ ചോര്‍ത്തുന്ന ഇടപാടിനെ കുറിച്ചുള്ള അന്വേഷണവും കണക്കെടുപ്പും വഴിമുട്ടി. കണക്കെടുപ്പ് നടത്താനുള്ള കൗണ്‍സില്‍ തീരുമാനം തൊടുന്യായം ചൂണ്ടിക്കാട്ടി രണ്ട് മാസത്തിലേറെയായി നടപ്പിലായില്ല. ത്രാസ് വാങ്ങി ഓഗസ്റ്റ് ഒന്ന് മുതല്‍ പ്ലാസ്റ്റിക്കിന്റെ കണക്കെടുപ്പ് നടത്താനാണ് നഗരസഭയുടെ തീരുമാനം.

plastic

നഗരസഭ കാര്യാലയത്തിന് സമീപം ഷെഡ്ഡില്‍ മലപോലെ കൂട്ടിയിട്ടിരിക്കുന്ന പ്ലാസ്റ്റിക് മഴക്കാലമായതോടെ അഴുകി പകര്‍ച്ച വ്യാധി ഭീഷണിയിലാണ് പ്രദേശം. നിരോധിച്ച പ്ലാസ്റ്റിക് നഗരപ്രദേശത്ത് നിന്ന് വന്‍ തോതില്‍ വാഹനത്തില്‍ ശേഖകരിച്ച് എത്തിക്കുന്നത് കുടുംബശ്രീ മുഖേനയാണ്. ആഴ്ചയില്‍ മൂന്ന് ദിവസം മാത്രമാണ് കുടുംബശ്രീ പ്ലാസ്റ്റിക് ശേഖരിക്കുന്നത്. എന്നാല്‍ ടണ്‍കണക്കിന് പ്ലാസ്റ്റിക് കയറ്റിക്കൊണ്ട് പോകുന്നത് സംശയത്തിന് ഇടയാക്കി. പുറത്തേക്ക് കയറ്റിക്കൊണ്ട് പോകാന്‍ മാസം ലക്ഷങ്ങള്‍ ചെലവഴിക്കേണ്ടി വരുന്നതില്‍ ദുരുഹതയുണ്ടെന്ന് കണ്ടെ ത്തിയതിനെ തുടര്‍ന്നാണ് കുടുംബശ്രീ ശേഖരിക്കുന്ന പ്ലാസ്റ്റിക്കിന്റെ കണക്കെടുപ്പ് നടത്താന്‍ മേയ് 21 ചേര്‍ന്ന കൗണ്‍സില്‍ തീരുമാനിച്ചത്.

സംശയത്തെ തുടര്‍ന്ന് മാര്‍ച്ചില്‍ കരാറുകാരന് നല്‍കാനുണ്ടായിരുന്ന എട്ടര ലക്ഷ രൂപയുടെ കുടിശ്ശികയും കൗണ്‍സില്‍ തടഞ്ഞിരുന്നു. ഇതേത്തുടര്‍ന്നാണ് പ്ലാസ്റ്റിക്കിന്റെ കണക്കെടുപ്പ് നടത്താന്‍ മൂന്നംഗ കമ്മിറ്റിയെ നഗരസഭ ചുമതലപ്പെടുത്തിയത്. കുടുംബശ്രീ ദിവസവും എത്തിക്കുന്ന പ്ലാസ്റ്റികിന്റെ കണക്കെടുക്കാനും മാസവസാനം എത്രയാണ് കയറ്റിക്കൊണ്ട് പോകുന്നതെന്ന് തിട്ടപ്പെടുത്താനുമായിരുന്നു കൗണ്‍സില്‍ കമ്മിറ്റിയെ ചുമതലപ്പെടുത്തിയത്.

Ernakulam
English summary
corruption in plastic manangement in kakkanad
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X