എറണാകുളത്ത് കോവിഡ് തീവ്ര വ്യാപനം; അടുത്ത രണ്ടാഴ്ച നിർണായകമെന്ന് കലക്ടർ
എറണാകുളം ജില്ലയിൽ മാത്രം ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 50 ശതമാനത്തിന് മുകളിലുള്ള 12 പഞ്ചായത്തുകളുണ്ട്
കൊച്ചി: കോവിഡ് വ്യാപനത്തിന്റെ രണ്ടാം തരംഗം കേരളത്തിൽ ഏറ്റവും കൂടുതൽ ബാധിച്ച ജില്ലകളിലൊന്നാണ് എറണാകുളം. ജില്ലയിൽ തീവ്രമായ കോവിഡ് വ്യാപനം തുടരുന്നത് ആശങ്ക വർധിപ്പിക്കുന്നുണ്ട്. അടുത്ത രണ്ടാഴ്ച ജില്ലയെ സംബന്ധിച്ചടുത്തോളം നിർണായകമാണെന്ന മുന്നറിയിപ്പാണ് ആരോഗ്യ പ്രവർത്തകർ നൽകുന്നത്.
എറണാകുളം ജില്ലയിൽ മാത്രം ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 50 ശതമാനത്തിന് മുകളിലുള്ള 12 പഞ്ചായത്തുകളുണ്ട്. നേരത്തെ ഇത് 19 ആയിരുന്നു. പലയിടത്തും ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് കുറഞ്ഞെങ്കിലും ആശ്വസിക്കാനായിട്ടില്ലെന്നാണ് വിലയിരുത്താൽ. നിലവിലെ സാഹചര്യത്തിൽ രോഗവ്യാപനം നിയന്ത്രണ വിധേയമയിട്ടില്ലെന്ന് ജില്ല കലക്ടർ വ്യക്തമാക്കുന്നു.

അതേസമയം കൊച്ചിയിൽ ലോക്ക്ഡൗൺ നിയന്ത്രണങ്ങൾ ലംഘിക്കുന്നവരുടെ എണ്ണത്തിൽ കുറവ് വന്നിട്ടുണ്ട്. വിശദമായ പരിശോധനകള്‍ക്ക് ശേഷം മാത്രമേ അത്യാവശ്യക്കാര്‍ക്കുള്ള ഇ പാസ് അനുവദിക്കൂ എന്നും പൊലീസ് വ്യക്തമാക്കി. ഈ വരുന്ന ശനിയാഴ്ച ബാങ്കുകള്‍ക്കും ധനകാര്യ സ്ഥാപനങ്ങള്‍ക്കും അവധി നല്‍കി സര്‍ക്കാര്‍ ഉത്തരവ് പുറപ്പെടുവിച്ചു.
ചെറിയ പെരുന്നാളിനോട് അനുബന്ധിച്ചും ജില്ലയിൽ പ്രത്യേക ഇളവുകളൊന്നും അനുവദിച്ചിട്ടില്ല. എന്നാൽ മാംസ ഉല്‍പ്പന്നങ്ങളുടെ വില്‍പനശാലകള്‍ക്ക് രാത്രി പത്ത് മണിവരെ ഹോം ഡെലിവറി അനുവദിച്ചിട്ടുണ്ട്. ഇതിനു പുറമേ കൊച്ചിയില്‍ ഓരോ ജമാഅത്തിലും അഞ്ച് സന്നദ്ധ പ്രവർത്തകർക്ക് വീടുകളില്‍ കിറ്റുകള്‍ എത്തിക്കാനും അനുമതിയുണ്ട്.
Recommended Video
കൊവിഡ് രോഗികൾക്കായി ഹേംകുന്ത് ഫൗണ്ടഷൻ സൗജന്യ ഓക്സിജൻ എത്തിച്ചപ്പോൾ- ചിത്രങ്ങൾ
എറണാകുളം ജില്ലയിൽ ഇന്നലെ 4514 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. സംസ്ഥാനത്തിന് പുറത്ത് നിന്നെത്തിയവ 10 പേർക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. 4340 പേർക്കും സമ്പർക്കം വഴിയാണ് രോഗം സ്ഥിരീകരിച്ചത്. 150 പേരുടെ രോഗത്തിന്റെ ഉറവിടം കണ്ടെത്താനായിട്ടില്ല. 14 ആരോഗ്യ പ്രവർത്തകർക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. അതേസമയം 5200 പേർ ഇന്നലെ രോഗ മുക്തി നേടി.
രഷ്മി ഗൗതമിന്‍റെ പുതിയ ചിത്രങ്ങള്‍ കാണാം
-
ഖത്തര്‍ പറഞ്ഞത് സംഭവിച്ചാല്‍ ഇന്ത്യ വെട്ടിലാകും; പെട്രോളിന് 200 രൂപ, കുവൈത്ത് എണ്ണ ഉല്‍പ്പാദനം നിര്‍ത്തി -
പുതിയ ജോലി കിട്ടും, നല്ല വിവാഹാലോചനകൾ വരും, സാമ്പത്തിക പ്രയാസങ്ങള്‍ തീരും, നാൾഫലം -
സ്വർണം പണിക്കൂലി ഇല്ലാതെ വാങ്ങാം; ഇങ്ങനെ ബുക്ക് ചെയ്യൂ; പുതിയ സ്കീമുമായി ജ്വല്ലറികൾ -
ദിലീപ് വേണമെന്ന് ലാലിൻ്റെ ഡിമാൻ്റ്..പൊയ്മുഖങ്ങളെ തിരിച്ചറിയാൻ സിദ്ധിഖിന് ആയില്ല';ആലപ്പി അഷ്റഫ് -
സ്വര്‍ണം, സില്‍ക്ക് സാരി, 2500 രൂപ സഹായം; വമ്പന്‍ പ്രഖ്യാപനവുമായി വിജയ്, വാഗ്ദാനപ്പെരുമഴ -
ബെംഗളൂരുവില്‍ എയര്‍ബസിന്റെ വമ്പന്‍ ടെക്നോളജി സെന്റര്‍; 5,000 ജീവനക്കാരെ ഉള്‍ക്കൊള്ളുന്ന ക്യാമ്പസ് -
ഗള്‍ഫില്‍ സന്തോഷം; ഇറാന് ആക്രമണം നിര്‍ത്തി, ഒരു നിബന്ധന, മുന്‍ സംഭവങ്ങളില്‍ മാപ്പ് പറഞ്ഞ് പ്രസിഡന്റ് -
വിദേശയാത്രയും തൊഴിലും ആഗ്രഹിച്ചിരിക്കുന്നവര്‍ക്ക് സാധിക്കും, അപ്രതീക്ഷിതമായി വലിയ സൗഭാഗ്യം, വാരഫലം -
ചെന്നൈയെ ഞെട്ടിക്കാൻ ലുലു; മെട്രോ സ്റ്റേഷനുകളിലെ ഹൈപ്പർമാർക്കറ്റും ഡെയ്ലിയും അടുത്ത മാസം തുറക്കും -
സ്വർണം തിങ്കളാഴ്ച വാങ്ങുന്നുണ്ടോ? വില 1.20 ലക്ഷത്തിന് മുകളിലേക്കോ അതോ താഴേക്കോ? വിദഗ്ധർ പറയുന്നത് ഇതാണ് -
Women's Day Malayalam Wishes: വീണ്ടുമൊരു വനിതാദിനം കൂടി, ആശംസകള്‍ അറിയിക്കാം -
ബെംഗളൂരു യെമലൂർ-ഔട്ടർ റിംഗ് റോഡ്; വടിയെടുത്ത് ഈസ്റ്റ് സിറ്റി കോർപറേഷൻ,മാർച്ച് 15 നകം പൂർത്തിയാക്കണം












Click it and Unblock the Notifications