എറണാകുളം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ഹാർബർ ടെർമിനസിലെ പച്ചവെളിച്ചം നിലച്ചു; ഡെമു സർവീസിന് റെഡ് സിഗ്നൽ

  • By Desk
Google Oneindia Malayalam News

കൊച്ചി: പതിറ്റാണ്ടുകൾക്കു ശേഷം ചരിത്ര വിസ്മൃതയിൽ നിന്നും ഉയർന്ന പച്ചവെളിച്ചം വീണ്ടും നിലച്ചു. കൊച്ചിയുടെ ചരിത്രവും പൈതൃകവും പേറി ചൂളം വിളിച്ചെത്തിയ ഡെമു സർവീസുകൾക്ക് റെഡ് സിഗ്നൽ. നിർത്തലാക്കിയത് പൈതൃക പാതയിൽ ടിക്കറ്റി നിരക്ക് കുറഞ്ഞതിനെ തുടർന്ന്.

<strong>മധ്യപ്രദേശും ഛത്തീസ്ഗഡും ബിജെപി നിലനിര്‍ത്തും.... ടൈംസ് സര്‍വേയില്‍ മോദി തരംഗം!!</strong>മധ്യപ്രദേശും ഛത്തീസ്ഗഡും ബിജെപി നിലനിര്‍ത്തും.... ടൈംസ് സര്‍വേയില്‍ മോദി തരംഗം!!

നീണ്ട കാത്തിരിപ്പിന് ഒടുവില്‍ കഴിഞ്ഞ 26നു ഹാര്‍ബര്‍ ടെര്‍മിനസില്‍ നിന്ന് എറണാകുളം സൗത്ത് സ്റ്റേഷനിലേക്ക് ഡെമു സര്‍വീസ് ആരംഭിച്ചത്. യാത്രക്കാര്‍ തീരെ കുറവായ സര്‍വീസ് ലാഭകരമല്ലെന്ന കാരണം പറഞ്ഞാണു ഇന്നലെ മുതൽ അനിശ്ചിത കാലത്തേക്ക് സര്‍വീസ് അവസാനിപ്പിച്ചത്. ഇതോടെ, ഏഴരക്കോടി രൂപ ചെലവാക്കി നവീകരിച്ച ഹാര്‍ബര്‍ ടെര്‍മിനസ് സ്റ്റേഷനില്‍ നിന്നും കൂടുതല്‍ യാത്രാ വണ്ടികള്‍ തുടങ്ങാനുള്ള സാധ്യത തീര്‍ത്തും ഇല്ലാതാകും.

Demu

രാവിലെയും വൈകിട്ടുമായി ഹാര്‍ബര്‍ ടെര്‍മിനസ്, എറണാകുളം സൗത്ത് സ്റ്റേഷനുകളില്‍ നിന്നും നാല് ഡെമു സര്‍വീസുകളാണ് ഇപ്പോള്‍ ഓടുന്നത്. അഞ്ഞൂറു രൂപയില്‍ താഴെ മാത്രമാണ് പ്രതിദിന വരുമാനമെന്നു റെയ്ൽവെ വൃത്തങ്ങള്‍ വെളിപ്പെടുത്തി. ഈ സാഹചര്യത്തില്‍ സര്‍വീസ് മുന്നോട്ടു കൊണ്ടു പോകുന്നതു റെയ്ൽവെയ്ക്ക് വന്‍ സാമ്പത്തിക നഷ്ടത്തിനിടയാക്കും. ഇതു കണക്കിലെടുത്താണ് ഡെമു സര്‍വീസ് നിര്‍ത്തലാക്കിയത്.

14 കൊല്ലത്തെ കാത്തിരിപ്പിനൊടുവിലാണ് ഇവിടെ നിന്നും യാത്രാ വണ്ടികള്‍ വീണ്ടും ഓടിത്തുടങ്ങിയത്. 2004 ല്‍ ഹാര്‍ബര്‍ സ്റ്റേഷനില്‍ നിന്നു പാസഞ്ചര്‍ സര്‍വീസുകള്‍ അവസാനിപ്പിച്ച ശേഷം ഇതുവഴി ചരക്കുവണ്ടികള്‍ മാത്രമാണ് ഓടിയത്. 2016ല്‍ അന്നത്തെ കേന്ദ്രമന്ത്രി സുരേഷ് പ്രഭുവാണ് ഹാര്‍ബര്‍ ടെര്‍മിനല്‍ സ്റ്റേഷന്‍ നവീകരിക്കുമെന്നും യാത്രാ വണ്ടികള്‍ സര്‍വീസ് തുടങ്ങുമെന്നും പ്രഖ്യാപിച്ചത്. 2017 മാര്‍ച്ചില്‍ സര്‍വീസ് തുടങ്ങുമെന്നായിരുന്നു അദേഹം നല്‍കിയ ഉറപ്പ്. പിന്നെയും 18 മാസം കഴിഞ്ഞു സെപ്റ്റബര്‍ 26നു രാവിലെയാണു റെയ്ൽവെ പച്ചക്കൊടി വീശിയത്.

ഹാര്‍ബര്‍ ടെര്‍മിനസില്‍ നിന്നു ട്രെയ്ന്‍ സര്‍വീസ് തുടങ്ങുന്നതിനോട് ഒരു വിഭാഗം റെയ്ൽവെ ഉദ്യോഗസ്ഥര്‍ക്കു തുടക്കം മുതല്‍ എതിര്‍പ്പായിരുന്നു. യാത്രക്കാരുടെ രോഷം ഭയന്നാണ് അർധമനസോടെ അനുമതി നല്‍കിയത്. അതോടൊപ്പം സര്‍വീസ് അട്ടിമറിക്കാനും ശ്രമം തുടങ്ങി. ഡെമു സര്‍വീസ് ഹാര്‍ബര്‍ ടെര്‍മിനസ് മുതല്‍ എറണാകുളം സൗത്ത് സ്റ്റേഷന്‍വരെ പരിമിതിപ്പെടുത്തിയത് ഇതിന്‍റെ ഭാഗമായിട്ടാണെന്നു സംശയം ഉയര്‍ന്നിട്ടുണ്ട്.

ഹാര്‍ബര്‍ ടെര്‍മിനസില്‍ നിന്ന് അങ്കമാലി, തൃശൂര്‍, ഷൊര്‍ണൂര്‍ ഭാഗങ്ങളിലേക്കു ഡെമു സര്‍വീസ് തുടങ്ങിയാല്‍ യാത്രക്കാരുടെ എണ്ണം കൂടുമെന്നും ലാഭകരമാകുമെന്നും യാത്രക്കാരുടെ സംഘടനകള്‍ ചൂണ്ടിക്കാട്ടിയിരുന്നു. എന്നാല്‍ കേവലം എട്ടു കിലോമീറ്റര്‍ പരിധിയില്‍ സര്‍വീസ് ഒതുങ്ങിയതോടെ യാത്രക്കാര്‍ ഇല്ലാ തീരെ കുറവായി. സൗത്ത്, ഹാര്‍ബര്‍ സ്റ്റേഷനുകള്‍ക്കിടെ മട്ടാഞ്ചേരി ഹാള്‍ട്ടില്‍ മാത്രമാണ് സ്റ്റോപ്പ്. പെരുമാനൂരും നേവല്‍ ബെയ്‌സിന് മുന്നിലും സ്റ്റോപ്പ് വേണമെന്ന ആവശ്യം പരിഗണിച്ചില്ല. നിലവില്‍ ഹാര്‍ബര്‍ ടെര്‍മിനസില്‍ നിന്നു രാവിലെ എട്ടിനും വൈകിട്ട് അഞ്ചിനും എറണാകുളം ജംക്ഷനില്‍ (സൗത്ത്) നിന്നു രാവിലെ ഒന്‍പതിനും വൈകിട്ട് 5.45നുമാണ് സര്‍വീസ്.

ഇതിനിടെയുള്ള നേരത്ത് ഡെമു റേക്ക് ഹാര്‍ബര്‍ സ്റ്റേഷനില്‍ വെറുതേ കിടക്കുകയാണ്. പകല്‍ 10നും അഞ്ചിനുമിടെ തൃശൂര്‍, കോട്ടയം, ആലപ്പുഴ ഭാഗങ്ങളിലേക്ക് എവിടേക്കെങ്കിലും ഡെമു സര്‍വീസ് നടത്താന്‍ സാധിക്കുമെങ്കിലും ഇങ്ങനെയൊരു സാധ്യത റെയ്ൽവെ പരിഗണിച്ചിട്ടില്ല.

ഹാര്‍ബര്‍ ടെര്‍മിനസില്‍ നിന്നുള്ള സര്‍വീസ് നിര്‍ത്തലാക്കുന്നതോടെ തിരുവനന്തപുരം ഡിവിഷന് അനുവദിച്ച ഡെമു റെയ്ക്ക് കേരളത്തിനു നഷ്ടമാകും. കഴിഞ്ഞ ജൂലൈ 26നാണ് ഡെമു റെയ്ക്ക് ഡിവിഷന് അനുവദിച്ചത്. ചെന്നൈയില്‍ സബര്‍ബന്‍ സര്‍വീസ് നടത്തിക്കൊണ്ടിരുന്ന 20 കൊല്ലം പഴക്കമുള്ള റെയ്ക്ക് പൂര്‍ണമായി നവീകരിച്ചു കേരളത്തില്‍ എത്തിക്കുകയായിരുന്നു. ഓഗസ്റ്റ് നാലിന് എറണാകുളത്ത് എത്തിട്ട ഡെമു സെപ്റ്റംബര്‍ 23നാണ് ഹാര്‍ബര്‍ ടെര്‍മിനസ് പാതയില്‍ പരീക്ഷണ ഓട്ടം നടത്തിയത്.

എക്‌സ്പ്രസ് സര്‍വീസുകള്‍ തുടങ്ങണം

ഹാര്‍ബര്‍ ടെര്‍മിനസില്‍ നിന്നു ഡീസല്‍ എന്‍ജിനില്‍ ഓടുന്ന എക്‌സ്പ്രസ് ട്രെയ്‌നുകള്‍ ഓടിക്കാന്‍ റെയ്ല്‍വേ തയ്യാറാകണമെന്ന് എറണാകുളം ഓള്‍ഡ് റെയ്ല്‍വേ സ്റ്റേഷന്‍ വികസന സമിതി ജനറല്‍ സെക്രട്ടറി കെ.പി. ഹരിഹരകുമാര്‍ ആവശ്യപ്പെട്ടു. എറണാകുളത്ത് നിന്ന് കാരയ്ക്കലേക്ക് ഓടുന്ന എക്‌സ്പ്രസ് ട്രെയ്‌നും പുതിയതായി പ്രഖ്യാപിച്ച എറണാകുളം-രാമേശ്വരം എക്‌സ്പ്രസ് ട്രെയ്‌നും ഹാര്‍ബര്‍ ടെര്‍മിനസില്‍ നിന്നു തുടങ്ങണം.

ഡെമു സര്‍വീസിന്റെ കാര്യത്തില്‍ റെയ്ല്‍വേയുടെ ഉദ്ദേശ്യ ശുദ്ധിയില്‍ സംശയമുണ്ട്. അങ്കമാലി, ചാലക്കുടി തുടങ്ങിയ സ്റ്റേഷനുകളിലേക്ക് ഡെമു സര്‍വീസ് നീട്ടണമെന്ന ആവശ്യം ഉദ്യോഗസ്ഥര്‍ ചെവിക്കൊണ്ടില്ല. മുന്‍പ് എറണാകുളത്ത് നിന്നു പിറവം, അങ്കമാലി സ്റ്റേഷനുകളിലേക്ക് തുടങ്ങിയ ഡെമു സര്‍വീസും പിന്നീട് റദ്ദാക്കിയ ചരിത്രമാണു റെയ്ല്‍വേയ്ക്കുള്ളത്-അദ്ദേഹം പറഞ്ഞു.

Ernakulam
English summary
Demu service cancelled
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X