കൊച്ചിയിൽ വാക്സിൻ സ്വീകരിച്ചത് മുതിർന്ന ഡോക്ടർമാർ മാത്രം വാക്സിൻ: ഭയം വേണ്ടെന്ന് ഡോക്ടർമാർ
കൊച്ചി: രാജ്യത്ത് കൊവിഡ് വാക്സിനേഷന് തുടക്കം കുറിച്ചതിന് പിന്നാലെ ഭയം വേണ്ടെന്ന സന്ദേശം നൽകി മുതിർന്ന ഡോക്ടർമാർ. കൊച്ചിയിൽ വാക്സിനേഷൻ ആരംഭിച്ചതോടെ മുതിർന്ന ഡോക്ടർമാർ മാത്രമാണ് വാക്സിൻ സ്വീകരിച്ചത്. കൊറോണ വൈറസ് ബാധിച്ച് ഗുരുതരാവസ്ഥയിലായ ശേഷം ജീവിതത്തിലേക്ക് മടങ്ങിയെത്തിയ ഡോ. ജൂനൈദ് റഹ്മാൻ, ഹൃദ്രോഗ വിദഗ്ധൻ ഡോ. ജോസ് ചാക്കോ പെരിയപ്പുറം എന്നിവരാണ് എറണാകുളം ജനറൽ ആശുപത്രിയിൽ വെച്ച് ആദ്യം വാക്സിൻ സ്വീകരിച്ചത്.
കെഎസ്ആര്‍ടിസിയില്‍ സര്‍വത്ര അഴിമതി; 100 കോടി രൂപയുടെ വെട്ടിപ്പ് നടന്നതായി എംഡി
മകന്റെ വിവാഹ നിശ്ചയച്ചടങ്ങിൽ നിന്ന് നേരിട്ട് എറണാകുളം ജനറൽ ആശുപത്രിയിലെ വാക്സിൻ കേന്ദ്രത്തിലെത്തിയാണ് വാക്സിൻ സ്വീകരിച്ചത്. ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിച്ച് കഴിഞ്ഞ ഉടൻ തന്നെയാണ് അദ്ദേഹം കൊവിഡ് വാക്സിന്റെ ആദ്യ ഡോസ് സ്വീകരിച്ചത്. വാക്സിൻ സ്വീകരിക്കുന്നത് സംബന്ധിച്ച് രോഗികൾക്കിടയിലുള്ള ആശങ്ക അകറ്റുകയായിരുന്നു ആദ്യ ദിനം തന്നെ കൊവിഡ് വാക്സിൻ സ്വീകരിക്കാനുള്ള തീരുമാനത്തിന് പിന്നിൽ.
രണ്ടാമതായി എറണാകുളം ജില്ലയിലെ മുതിർന്ന ഡോക്ടർമാരിലൊരാളായ ഡോ. ജുനൈദ് റഹ്മാൻ. ഐഎംഎയുടെ നേതൃത്വത്തിലുള്ള കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ നേതൃത്വം വഹിക്കുന്നത് അദ്ദേഹമാണ്. കൊവിഡ് വാക്സിനേഷൻ ആരംഭിച്ച് ഒരു മാസത്തിനുള്ളിൽ രജിസ്റ്റർ ചെയ്തിട്ടുള്ള മുഴുവൻ ആരോഗ്യപ്രവർത്തകർക്കും ആദ്യ ഡോസ് നൽകാനുള്ള ശ്രമത്തിലാണ് ജില്ലാ ഭരണകൂടം.