മാലിന്യങ്ങള്‍ കൊണ്ടുവന്നു തള്ളുന്നു, ഗതികെട്ട് ക്യാമറകള്‍ സ്ഥാപിച്ച് ഏലൂര്‍ നഗരസഭ
കൊച്ചി: മാലിന്യം കൊണ്ടുതള്ളുന്നത് പതിവായതോടെ നടപടികള്‍ ശക്തമാക്കി ഏലൂര്‍ നഗരസഭ. പ്രദേശത്തെ മുഴുവനും സിസിടിവി നിരീക്ഷണത്തിലാക്കിയിരിക്കുകയാണ്. നഗരസഭാ പ്രദേശത്തെ പൂര്‍ണമായിട്ടും ക്യാമറാ കണ്ണുകളിലാക്കിയിരിക്കുകയാണ് നഗരസഭ. ആദ്യ ഘട്ടത്തില്‍ 84 ക്യാമറകളാണ് സ്ഥാപിക്കുക. രണ്ടാം ഘട്ടത്തില്‍ നൂറ് ക്യാമറകള്‍ കൂടി സ്ഥാപിക്കും.
മാലിന്യം വലിച്ചെറിയുന്നവരെ കണ്ടെത്തുന്നതിന് നഗരസഭയ്ക്കും കുറ്റകൃത്യങ്ങള്‍ കണ്ടെത്താന്‍ പോലീസിനും ഈ ക്യാമറകള്‍ ഏറെ സഹായിക്കും. നഗരസഭയിലെ എല്ലാ പാലങ്ങളും ക്യാമറ നിരീക്ഷണത്തിലാക്കാനാണ് തീരുമാനം. ഇതിനായി 44 ലക്ഷം രൂപയും വകയിരുത്തിയിട്ടുണ്ട്.

അതിനിടെ പാതാളം റെഗുലേറ്റര്‍ ബ്രിഡ്ജിന് സമീപം പുഴയോരം കൈയ്യേറി നികത്താനുള്ള ശ്രമം നാട്ടുകാര്‍ തടഞ്ഞു. വ്യാഴാഴ്ച്ച രാത്രിയിലാണ് സംഭവം. ഇറിഗേഷന്‍ വകുപ്പ് ഉദ്യോഗസ്ഥരെയും നാട്ടുകാര്‍ വിളിച്ചുവരുത്തി. കെട്ടിട നിര്‍മാണ അവശിഷ്ടങ്ങളും മണ്ണും നിരത്തിയാണ് നികത്താനുള്ള ശ്രമം നടന്നത്.
കോണ്‍ക്രീറ്റ് സ്ലാബുകളും പൈലിംഗ് നടത്തിയതിന്റെ കോണ്‍ക്രീറ്റ് കട്ടകളും പുഴയിലേക്ക് തള്ളിയിട്ട നിലയിലാണ്. തങ്ങളുടെ അനുമതിയില്ലാതെയാണ് പുഴയോരത്തെ നിര്‍മാണമെന്ന് ഇറിഗേഷന്‍ വകുപ്പ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. പുഴയിലേക്ക് തള്ളിയ മാലിന്യം രണ്ട് ദിവസത്തിനകം എടുത്തുമാറ്റണമെന്ന് ബന്ധപ്പെട്ടവര്‍ക്ക് നിര്‍ദേശം ഇറിഗേഷന്‍ ഉദ്യോഗസ്ഥര്‍ പറഞ്ഞു.












Click it and Unblock the Notifications