എറണാകുളം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

എറണാകുളത്ത് ഉറവിടമറിയാത്ത ഏഴ് കേസുകൾ, ചെല്ലാനവും ആലുവയും ക്ലസ്റ്റർ കണ്ടെയ്ൻമെന്റ് സോണുകൾ

Google Oneindia Malayalam News

കൊച്ചി: കൊറോണ വൈറസ് വ്യാപനം വ്യാപനം രൂക്ഷമായതോടെ എറണാകുളം ജില്ലയിൽ കടുത്ത നിയന്ത്രണങ്ങൾ പ്രാബല്യത്തിൽ. ചെല്ലാനവും ആലുവയും ഇതോടെ കണ്ടെയ്ൻമെന്റ് സോണുകളായി പ്രഖ്യാപിച്ചിട്ടുണ്ട്. രോഗവ്യാപനം നിയന്ത്രിക്കുന്നതിന്റെ ഭാഗമായി രോഗലക്ഷണങ്ങൾ പ്രകടിപ്പിക്കുന്ന എല്ലാവരെയും പരിശോധനയ്ക്ക് വിധേയമാക്കാനാണ് ആരോഗ്യവകുപ്പിന്റെ നീക്കം. രോഗലക്ഷണങ്ങൾ ഉള്ളവർ പുറത്തിറങ്ങാൻ പാടില്ലെന്നും കർശന നിർദേശമുണ്ട്.

സ്വപ്ന സുരേഷും സന്ദീപും ഒളിവിൽ കഴിയുന്നത് ഒരിടത്ത്? സന്ദീപിന്റെ ഭാര്യയെ ചോദ്യം ചെയ്ത് കസ്റ്റംസ്സ്വപ്ന സുരേഷും സന്ദീപും ഒളിവിൽ കഴിയുന്നത് ഒരിടത്ത്? സന്ദീപിന്റെ ഭാര്യയെ ചോദ്യം ചെയ്ത് കസ്റ്റംസ്

കൊറോണ വൈറസ് ലക്ഷണങ്ങൾ അനുഭവപ്പെടുന്നവർ നേരിട്ട് ആശുപത്രികളിലേയ്ക്ക് പോകരുതെന്നും നിർദേശമുണ്ട്. നിലവിൽ ജില്ലയിൽ 12 ആശുപത്രിയകളിൽ ആന്റിജൻ ടെസ്റ്റിനുള്ള സൌകര്യം ഒരുക്കിയിട്ടുണ്ടെന്നാണ് ജില്ലാ കളക്ടർ നൽകുന്ന വിവരം. എറണാകുളം നഗരത്തിൽ 11 വാർഡുകളിൽ ക്ലസ്റ്റർ കണ്ടെയ്ൻമെന്റ് സംവിധാനം ശക്തമാക്കാനാണ് നീക്കം.

 corona5-1

ഉറവിടമറിയാത്ത ഏഴ് കേസുകൾ ജില്ലയിൽ റിപ്പോർട്ട് ചെയ്തതോടെയാണ് കൊച്ചിയിൽ നിയന്ത്രണങ്ങൾ കർശനമാക്കി. ഉറവിടമറിയാത്ത കേസുക്കളെക്കുറിച്ച് വിവരങ്ങൾ ശേഖരിക്കുന്നതിനായി പ്രത്യേക സംഘത്തെയും നിയോഗിച്ചിട്ടുണ്ട്. ജില്ലാ കളക്ടറാണ് ഇക്കാര്യം അറിയിച്ചത്. എറണാകുളം ജില്ലയിലെ സ്ഥിതി അതീവ ഗുരുതരമാണെന്നാണ് ജില്ലയുടെ ചുമതലയുള്ള മന്ത്രി വിഎസ് സുനിൽകുമാർ വ്യക്തമാക്കിയത്. മുന്നറിയിപ്പ് ഇല്ലാതെ തന്നെ ജില്ല ട്രിപ്പിൾ ലോക്ക്ഡൌണിലേക്ക് നീങ്ങുമെന്നും മന്ത്രി വ്യക്തമാക്കിയിരുന്നു. ചൊവ്വാഴ്ച 21 പേർക്കാണ് ജില്ലയിൽ കൊറോണ വൈറസ് സ്ഥിരീകരിച്ചത്.

ജില്ലയിൽ ദിവസേന 921 പേരെയാണ് പരിശോധനയ്ക്ക് വിധേയമാക്കുന്നത്. ജില്ലയിൽ മൂന്ന് സ്വകാര്യ ആശുപത്രികൾക്ക് പുറമേ രണ്ടു ലാബുകൾക്കും കൊറോണ വൈറസ് പരിശോധനയ്ക്ക് അനുമതിയുള്ളത്. എന്നാൽ കളമശ്ശേരി മെഡിക്കൽ കോളേജിൽ ആർടിപിസിആർ പരിശോധനയാണ് നടത്തുന്നത്. സ്വകാര്യ ആശുപത്രികളിൽ ഇതിന് പുറമേ ട്രൂനാറ്റ് പരിശോധനകളും നടത്തുന്നുണ്ട്.

https://malayalam.oneindia.com/news/malappuram/46-persons-confirmed-coronavirus-case-in-malappuram-254086.html

Ernakulam
English summary
Ernakulam: Chellanam and Alua declared as Cluster containment zone
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X