ചെല്ലാനത്തെ കടല്‍ഭിത്തി;പ്രതിഷേധവുമായി പ്രദേശവാസികള്‍; സമരം ഏറ്റെടുത്ത് ട്വന്റി ട്വന്റി
കൊച്ചി: പതിറ്റാണ്ടുകളായി കടലാക്രമണ ഭീഷണി നേരിടുകയാണ് കൊച്ചിയുടെ തീരദേശ മേഖലയായ ചെല്ലാനംകാര്‍. കാമിത്രയായിട്ടും സര്‍ക്കാര്‍ അവഗണിക്കുകയാണന്നാരോപിച്ച് വേറിട്ട പ്രതിഷേധത്തിനൊരുങ്ങിയിരിക്കുകയാണ് ഇവര്‍. ശാസ്ത്രീയമായ രീതിയില്‍ കടല്‍ ഭീത്തി നിര്‍മ്മിക്കണമെന്ന തീരദേശവാസികളുടെ ആവശ്യത്തിന് ഇതുവരേയും പരിഹാരം ആയിട്ടില്ല. കടല്‍ ഭിത്തി നിര്‍മ്മാണത്തിന് ജിയോട്യൂബ് കൊണ്ട് പ്രയോജനമില്ലെന്നും വേണ്ടത് കരിങ്കല്ലാണെന്നും ആവശ്യപ്പെട്ട് കയ്യില്‍ പ്ലക്കാര്‍ഡും ഏന്തിയായിരുന്നു പ്രദേശവാസികളുടെ സമരം. ട്വിന്റി-ട്വന്റി കൂട്ടായ്മയാണ് കടല്ഭിത്തിക്കായുള്ള സമരം ഏറ്റെടുത്ത് നടത്തുന്നത്.

മുഖ്യമന്ത്രി നൂറ് ദിനം നൂറ് പദ്ധതികള്‍ എന്ന പദ്ധതിയില്‍ തീരസംരക്ഷണം എന്ന വാഗ്ദാനം നല്‍കിയപ്പോള്‍ വലിയ പ്രതീക്ഷയായിരുന്നുവെന്ന് പ്രദേശ വാസികള്‍ പറയുന്നു. എന്നാല്‍ സംഭവിച്ചത് മറിച്ചാണ്. ഇവിടെ ഫലപ്രദമാവില്ലെന്ന് കളക്ടര്‍ പോലും റിപ്പോര്‍ട്ട എഴുതിയ ജിയോട്യൂബാണ് അനുവദിച്ചിരിക്കുന്നതെന്നും അവര്‍ പറയുന്നു.
Recommended Video

കൊവിഡ് വ്യാപനവും തുടര്‍ന്ന് നിരോധനാജ്ഞയും ഏര്‍പ്പെടുത്തിയിരിക്കുന്ന സാഹചര്യത്തില്‍ പ്രതിഷേധത്തിന് കൂടുതല്‍ ആളുകളെ പങ്കെടുപ്പിച്ചിരുന്നില്ല. കൃത്യമായ കൊവിഡ് പ്രോട്ടോകോള്‍ പാലിച്ചായിരുന്നു സമരം സര്‍ക്കാരില്‍ നിന്നും ഉചിതമായ നടപടിയുണ്ടാവുന്നത് വരെ സമരവുമായി മുന്നോട്ട് പോകാനാണ് ട്വന്റി ട്വന്റി കൂട്ടായ്മയുടെ തീരുമാനം.












Click it and Unblock the Notifications