എറണാകുളം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

കളമശേരിയിൽ പ്രളയ മാലിന്യം നിക്ഷേപിക്കുന്നത് കർശന ഉപാധികളോടെ: നിക്ഷേപിക്കാനെത്തിയ വാഹനം തടഞ്ഞു!

  • By Desk
Google Oneindia Malayalam News

കളമശേരി: കളമശേരി എച്ച്എംടി കമ്പനിക്ക് സമീപം വിവിധ തദ്ദേശ ഭരണ സ്ഥാപനങ്ങളിലെ പ്രളയ മാലിന്യങ്ങൾ നിക്ഷേപിക്കുന്നത് നാട്ടുകാർ തടഞ്ഞു. തുടർന്ന് കളമശേരി പോലീസ് ഇൻസ്പെക്ടർ എ.പ്രസാദ് സ്ഥലത്തെത്തി പ്രതിഷേധിക്കുന്നവരുടെ പേരുവിവരം രേഖപ്പെടുത്തി. സി പിഎം ഏരിയ സെക്രട്ടറി വി.എ.സക്കീർ ഹുസൈൻ ജനങ്ങളുടെ ആശങ്ക കണക്കിലെടുക്കണമെന്ന് ശുചിത്വമിഷൻ ഉദ്യോഗസ്ഥരോടാവശ്യപ്പെട്ടു.

കഴിഞ്ഞ ദിവസം ഏതാനും ലോഡ് മാലിന്യങ്ങൾ പ്രളയം ബാധിച്ച വിവിധ പ്രദേശങ്ങളിൽ നിന്ന് കൊണ്ടുവന്ന് എച്ച്ഡിഐഎല്ലിന് കൈമാറിയ ഭൂമിയിൽ നിക്ഷേപിച്ചിരുന്നു. ഈ സൗകര്യമുപയോഗിച്ച് ഏതാനും ലോഡ് ജൈവ മാലിന്യങ്ങളും ഇവിടെ നിക്ഷേപിക്കുകയുണ്ടായി. എന്നാൽ വൈകിട്ടോടെ നഗരസഭാധ്യക്ഷ ജെസി പീറ്ററിന്റെ നേതൃത്വത്തിൽ ഒരു കാരണവശാലും മാലിന്യം നിക്ഷേപിക്കാനനുവദിക്കില്ല എന്ന് പറഞ്ഞ് കൗൺസിലർമാരും മറ്റും ചേർന്ന് പ്രളയ മാലിന്യം നിക്ഷേപിക്കുന്നത് തടയുകയായിരുന്നു. തുടർന്ന് ജില്ലാ ഭരണാധികാരികളുമായി ചർച്ച നടത്തിയെങ്കിലും ധാരണയിലെത്തിയിരുന്നില്ല. ഇതിനിടയിൽ നാട്ടുകാർ എച്ച്ഡിഐഎൽ ഭൂമിയിലേക്കുള്ള ഗേറ്റ് താഴുകളിട്ട് പുട്ടുകയും ചെയ്തു.

wastedisposalkalamassery-

തുടർന്ന് വ്യാഴാഴ്ച രാവിലെ ഹരിതകേരള മിഷൻ ജില്ലാ കോഡിനേറ്റർ സുജിത്ത് കരുൺ, ജില്ലാ ശുചിത്വമിഷൻ അസിസ്റ്റന്റ് ഡവലപ്പ്മെന്റ് കമ്മീഷണർ സിജി തോമസ്, അസിസ്റ്റന്റ് കോ-ഓർഡിനേറ്റർ മോഹനൻ തുടങ്ങിയവരും കളമശേരി പോലീസും സ്ഥലത്തെത്തി. രണ്ടു മണിയോടെ ഗേറ്റിന്റെ പുട്ടുകൾ തകർത്ത് രാവിലെ വിവിധ പ്രദേശങ്ങളിൽ നിന്നെത്തിച്ച ഏതാനും ലോഡ് മാലിന്യങ്ങൾ നിക്ഷേപിച്ചു. കലക്ടറുടെ നിർദ്ദേശമനുസരിച്ചുള്ള കർശന നിയന്ത്രണങ്ങളോടെ മാത്രമേ തുടർന്ന് പ്രളയ മാലിന്യം നിക്ഷേപിക്കു എന്ന് ഉദ്യോഗസ്ഥർ പ്രദേശവാസികൾക്ക് ഉറപ്പ് കൊടുത്തു


കഴിഞ്ഞ ദിവസം പ്രളയമാലിന്യങ്ങൾ നിക്ഷേപികുന്നത് തടയാൻ നേതൃത്വം നൽകിയ കളമശേരി മണ്ഡലം നഗരസഭാ യൂഡിഎഫ് നേതാക്കൾ വ്യാഴാഴ്ച ഇതിൽ നിന്ന് വിട്ടുനിന്നത് പ്രദേശവാസികളിൽ നീരസമുണ്ടാക്കി. കളക്ടറേറ്റിൽ കഴിഞ്ഞ ദിവസം നടന്ന ചർച്ചയിൽ പങ്കെടുത്ത് ഇത് തടഞ്ഞാലുള്ള ഭവിഷ്യത്ത് മനസ്സിലാക്കിയതിനാലാണ് വിട്ടുനിന്നത് എന്നാണ് ജനസംസാരം. നഗരസഭാധ്യക്ഷ ജെസി പീറ്റർ, കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് എ കെ ബഷീർ, മുസ്ലിം ലീഗ് നേതാവ് ടി എസ് അബൂബക്കർ തുടങ്ങിയ യുഡിഎഫ് നേതാക്കളാണ് അവസാന സമയം വിട്ടുനിന്നത്. മാലിന്യം നിക്ഷേപിക്കുന്നതുമായി ബന്ധപ്പെട്ട് നേരത്തെ ജില്ലാ കലക്ടർ വിളിച്ചു ചേർത്ത യോഗത്തിൽ പങ്കെടുക്കാതെ നഗരസഭാധ്യക്ഷ ജെസി പീറ്റർ കൗൺസിലിനെ തെറ്റിധരിപ്പിച്ചതായും ആക്ഷേപമുണ്ട്.

എച്ച്എംടി പ്രദേശത്തെ എച്ച്ഡിഐഎൽ ഭൂമിയിൽ പ്രളയമാലിന്യങ്ങൾ നിക്ഷേപിക്കാൻ സ്ഥലമില്ലാത്ത നഗരസഭകളിലെ മാലിന്യം നിക്ഷേപിക്കുന്നതിന്റെ മറവിൽ മറ്റ് അഴുകുന്ന മാലിന്യങ്ങൾ നിക്ഷേപിക്കുന്നത് തടയണമെന്നാവശ്യപ്പെട്ട് സിപിഎം കളമശേരി ഏരിയ കമ്മിറ്റി കലക്ടർക്ക് നിവേദനം നൽകി. സ്ഥലത്തിന്റെ തെക്ക് ഭാഗത്തുള്ള നീർത്തട ഭൂമിയിലേക്കും നീർചാലുകളിലേക്കും സമീപവാസികളുടെ കിണറുകളിലേക്കും മാലിന്യം ഒഴുകി ഇറങ്ങാനുള്ള സാധ്യതയുണ്ടെന്നും ഇതിനാൽ കർശന നിയന്ത്രണങ്ങളോടെ മാത്രമെ മാലിന്യം നിക്ഷേപിക്കാവൂ എന്നും നിവേദനത്തിൽ ആവശ്യപ്പെട്ടു. സാമുഹ്യ വിരുദ്ധർ മാലിന്യ നിക്ഷേപത്തിന് തീയിടാൻ സാധ്യതയുണ്ടെന്നും അതു തടയാനുള്ള നടപടികൾ സ്വീകരിക്കണമെന്നും ഏരിയ സെക്രട്ടറി വി.എ.സക്കീർ ഹുസൈൻ, മുൻ എംഎൽഎ എ.എം.യൂസഫ്, ലോക്കൽ കമ്മിറ്റി സെക്രട്ടറി സി.എസ്.എ.കരീം തുടങ്ങിയവരുൾപ്പെട്ട നിവേദക സംഘം കളക്ടറോടാവശ്യപ്പെട്ടു. മാലിന്യം നിക്ഷേപിക്കുന്ന എച്ച്ഡിഐഎൽ പ്രദേശത്തെത്തി ഉദ്യോഗസ്ഥരുമായി സംസാരിച്ച ശേഷമാണ് ഇവർ കലക്ടറെ സമീപിച്ച് നിവേദനം നൽകിയത്.

തുടർന്ന് ജില്ലാ കളക്ടർ മുഹമ്മദ് വൈ സഫീറുള്ള മാലിന്യം കർശന നിയന്ത്രണങ്ങളോടെ മാത്രമെ നിക്ഷേപിക്കു എന്ന് ഉറപ്പു നൽകി. ഓരോ ലോഡ് മാലിന്യവും അതാത് തദ്ദേശസ്ഥാപനങ്ങളിലെ സെക്രട്ടറിമാരുടെ കത്തോടു കൂടി സ്വീകരിക്കാനും പ്രളയ മാലിന്യമല്ലാത്തതൊന്നും നിക്ഷേപിക്കരുതെന്നും പ്രദേശത്ത് മുഴുവൻ സമയ കാവൽ ഏർപ്പെടുത്തണമെന്നും ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി. മാലിന്യവുമായെത്തുന്ന വാഹനങ്ങളിൽ തദ്ദേശ ഭരണ സ്ഥാപനത്തിന്റെ പേരും പ്രളയ മാലിന്യമാണെന്നുമുള്ള ബോർഡ് പ്രദർശിപ്പിക്കാനും നിർദ്ദേശം നൽകി.

Ernakulam
English summary
ernakulam local news about flood wate disposal in kalamassery.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X