• search

'പാര്‍ശ്വവല്‍കരിക്കാത്ത ജീവിതങ്ങളുടെ സാധ്യതകള്‍' കൊച്ചി-മുസിരിസ് ബിനാലെയുടെ ക്യൂറേറ്റര്‍ കുറിപ്പ്

 • By desk
Subscribe to Oneindia Malayalam
For Quick Alerts
ALLOW NOTIFICATIONS
For Daily Alerts

  കൊച്ചി: കൊച്ചി-മുസിരിസ് ബിനാലെ നാലാം ലക്കത്തിന്‍റെ ക്യൂറേറ്റര്‍ കുറിപ്പും പങ്കെടുക്കുന്ന കലാകാരന്മാരുടെ പുതിയ പട്ടികയും പുറത്തിറക്കി. പ്രശസ്ത ആര്‍ട്ടിസ്റ്റ് അനിത ദുബെ ക്യൂറേറ്റ് ചെയ്യുന്ന ദക്ഷിണേഷ്യയിലെ ഏറ്റവും വലിയ സമകാലീന കലാവിരുന്നായ കൊച്ചി ബിനാലെ ഡിസംബര്‍ 12 നാണ് തുടങ്ങുന്നത്.

  'പാര്‍ശ്വവല്‍കരിക്കാത്ത ജീവിതങ്ങളുടെ സാധ്യതകള്‍' എന്ന പ്രമേയത്തിലധിഷ്ഠിതമായിരിക്കും ബിനാലെ നാലാം ലക്കം. പ്രധാന പ്രതിഷ്ഠാപനങ്ങള്‍ക്ക് പുറമെ സംഭാഷണ പരമ്പരകള്‍, സെമിനാറുകള്‍, പരിശീലനകളരികള്‍, ചലച്ചിത്ര പ്രദര്‍ശനം, സംഗീത പരിപാടി, സ്റ്റുഡന്‍റ്സ് ബിനാലെ, ആര്‍ട്ട് ബെ ചില്‍ഡ്രന്‍ എന്നിവ 108 ദിവസം നീളുന്ന ബിനാലെയില്‍ ഉണ്ടാകും.

  binale-15

  രാഷ്ട്രീയപ്രസരമുള്ള സൃഷ്ടികള്‍ കൊണ്ട് ശ്രദ്ധേയയായ അനിത ദുബെ മുന്നോട്ടു വച്ച പ്രമേയം വര്‍ത്തമാന കാലത്തെയാണ് പ്രതിനിധീകരിക്കുന്നത്. സാംസ്ക്കാരിക തീട്ടൂരങ്ങളെ നിരന്തരമായി വെല്ലുവിളിക്കുകയും വിമര്‍ശനാത്മകമായ ഇടപെടലുകള്‍ നടത്തുകയും ചെയ്യുന്ന കലാകാരിയാണ്. ബിനാലെയുടെ വികേന്ദ്രീകൃതമായ സ്വത്വത്തെ പിന്തുണയ്ക്കുന്നതാണ് ക്യൂറേറ്റര്‍ കുറിപ്പ്. യൂറോപ്പ്, ആഫ്രിക്ക, മധ്യപൂര്‍വ്വേഷ്യ, അമേരിക്ക എന്നിവിടങ്ങളില്‍ നിന്നുള്ള 80 കലാകാരډാരാണ് പങ്കെടുക്കുന്നത്.


  ക്യൂറേറ്ററുടെ കുറിപ്പ്

  ഗീ ഡെയ്ബോറിന്‍റെ ബിംബങ്ങളാല്‍ നിര്‍വചിക്കപ്പെട്ട ഒരു ലോകത്തെ കുറിച്ചുള്ള ചിന്തകള്‍ 'സൊസൈറ്റി ഓഫ് ദി സ്പെക്ടക്കിള്‍' ഈ കുറിപ്പെഴുതുമ്പോള്‍ എന്‍റൊപ്പം നില്‍ക്കുന്നു. ഇപ്രകാരമുള്ളോരു സമൂഹവും ഫാഷിസവും തമ്മിലുള്ള സഖ്യം ഇന്ന് ലോകത്തിന്‍റെ പലയിടങ്ങളിലും സംഭവിക്കുന്ന കാര്യങ്ങള്‍ വെളിപ്പെടുത്തുന്നു. സാങ്കേതികവിദ്യ വികാസങ്ങള്‍ മനുഷ്യര്‍ തമ്മിലുള്ള സമ്പര്‍ക്കസൗകര്യം വര്‍ദ്ധിപ്പിക്കുന്നുവെങ്കിലും ഒരു കൂട്ടായ്മയുടെ ആര്‍ദ്രത അത് അകലത്തിലാക്കുന്നു. അങ്ങനെയൊരു കൂട്ടായ്മയുണ്ടെങ്കില്‍ ഒരു ശത്രുവായ അപരനെ നിര്‍മ്മിക്കാനുള്ള പ്രേരണ ഇല്ലാതാകുന്നു. പകരം അത് നമ്മുടെ വിവേകവും സൗന്ദര്യവും ആസ്വദിക്കാനുള്ള ഒരു ഇടമാകുന്നു.

  എന്‍റെ ക്യൂറേറ്റോറിയല്‍ യാത്രയെ നയിക്കുന്നത് യജമാനന്‍ ഭൃത്യന്‍ മാതൃകയില്‍നിന്നും ഭിന്നമായ വിമോചനത്തിനും കൂട്ടായ്മക്കുമുള്ള ഒരാഗ്രഹമാണ്. അന്യവത്കൃതമല്ലാത്തൊരു ജീവിതത്തിന്‍റെ സാദ്ധ്യതകള്‍ ഒരു സൗഹാര്‍ദ്ദത്തിന്‍റെ രാഷ്ട്രീയത്തില്‍ പരിവര്‍ത്തിക്കും എന്ന ആഗ്രഹം. ഇങ്ങനെയൊരിടത്തില്‍ അറിവും ആനന്ദവും ഒരുമിച്ചുവരുന്നു. ഇവിടെ ആടിയും പാടിയും ഒരു സ്വപ്നത്തെ നമ്മുക്ക് ആഘോഷിക്കാം. ഈ സ്വപ്നത്തില്‍ അരികുവല്‍ക്കരിക്കപ്പെട്ട സമൂഹങ്ങള്‍ സംസാരിക്കും. ഇരകളെന്ന നിലയിലല്ല, ഭാവിയുടെ ദാര്‍ശനികരും മുന്നണിപ്പോരാളികളുമായി.


  സംസാരിക്കുന്നതിനു മുന്‍പ് അവര്‍ കേള്‍ക്കും, ശ്രദ്ധിക്കും. കെ പി കൃഷ്ണകുമാറിന്‍റെ ബോയ് ലിസനിങ് പോലെ. പാറയും പൂവും പറയുന്നത്, മുതിര്‍ന്ന സ്ത്രീകളും വിവേകികളായ പുരുഷډാരും അറിയിക്കുന്നത്, ക്വിയര്‍ സമൂഹം പറയുന്നത്, മുഖ്യധാരയിലെ തന്നെ വിമതവിചാരങ്ങള്‍ ശബ്ദിക്കുന്നത്, പ്രകൃതിയുടെ മുന്നറിയിപ്പുകള്‍ സൂചിപ്പിക്കുന്നത് ഇവയ്ക്കെല്ലാം അവര്‍ ചെവികൊടുക്കും.

  വിശിഷ്ടവും സുന്ദരവുമായ നമ്മുടെ ഈ ഭൂമിയില്‍ ഒരു മെച്ചപ്പെട്ട ജീവിതം ആഗ്രഹിക്കുന്നെങ്കില്‍ മൂലധനത്തെ സേവിച്ചു കൊണ്ടുള്ള ഇപ്പോഴത്തെ അവസ്ഥ ഉപേക്ഷിക്കാന്‍ നമ്മള്‍ തയ്യാറാകണം. മനുഷ്യര്‍ ഒത്തുചേരുമ്പോള്‍ പുതിയ സാധ്യതകള്‍ ജനിക്കുന്നു. ആ സാധ്യതകളുടെ പ്രഭയില്‍ നമ്മുക്ക് പുതിയ ചിന്തകളും ചോദ്യങ്ങളും മുന്നോട്ടുവെയ്ക്കാം ഒരു പുതിയ സംവാദത്തിന്‍റെ പ്രതീക്ഷയില്‍.


  ബിനാലെ നാലാം ലക്കത്തില്‍ പങ്കെടുക്കുന്ന കലാകാരന്മാര്‍


  ഏര്‍നട്ട് മിക്(നെതര്‍ലാന്‍ഡ്സ്), അക്രം സാതാരി(ലെബനന്‍) അരുണ്‍കുമാര്‍ എച് ജി(ഇന്ത്യ) അഞ്ജു ദോഡിയ(ഇന്ത്യ), അന്നു പാലക്കുന്നത്ത് മാത്യൂ (ഇന്ത്യ/യുഎസ്), അനോലി പെരേര(ശ്രീലങ്ക), ആര്യ റാസ്ജാംറിയര്‍സ്നൂക്ക്(തായ്ലാന്‍ഡ്), ബി വി സുരേഷ്(ഇന്ത്യ), ബാപി ദാസ് (ഇന്ത്യ), ബര്‍ത്തലമി ടോഗുവോ (കാമറൂണ്‍/ഫ്രാന്‍സ്), ബ്രാഹ എറ്റിംഗര്‍(ഇസ്രാലയേല്‍/ഫ്രാന്‍സ്), ബ്രൂക്ക് ആന്‍ഡ്രൂ(ആസ്ട്രേലിയ), ചന്ദന്‍ ഗോംസ് (ഇന്ത്യ), ചിത്ര ഗണേഷ്(യുഎസ്എ, ഇന്ത്യ), ചിത്തപ്രൊസാദ് (ഇന്ത്യ), ഡെന്നീസ് മുറാഗുരി(കെനിയ), ഡോമെനെക്(സ്പെയിന്‍) ഇ ബിഇറ്റ്സൊ(ഡെന്‍മാര്‍ക്ക്) ഗോഷ്ക മക്കൂഗ(പോളണ്ട്/യുകെ) ഗറില്ല ഗേള്‍സ്(യുഎസ്എ), ഹസന്‍ ഖാന്‍(ഈജിപ്ത്), ഹെറി ഡോനോ(ഇന്തോനേഷ്യ) ഇനെസ് ദുജാക്ക്+ജോണ്‍ ബാര്‍ക്കര്‍(ആസ്ട്രിയ+യുകെ), ജിതീഷ് കല്ലാട്ട്(ഇന്ത്യ), ജൂലി ഗോ(ഓസ്ട്രേലിയ).


  ജുന്‍ ഗുയെന്‍, ഹാറ്റ്സുഷിബ(ജപ്പാന്‍/വിയറ്റ്നാം), യുള്‍ ക്രായ്യേര്‍ (നെതര്‍ലാന്‍റ്സ്), കെപി കൃഷ്ണകുമാര്‍(ഇന്ത്യ) കൗശിക് മുഖോപാധ്യായ(ഇന്ത്യ) മാധ്വി പരേഖ്(ഇന്ത്യ) മാര്‍ലെന്‍ ഡൂമാ(നെതര്‍ലാന്‍റ്സ്), മാര്‍ത്ത റോസ്ലര്‍(യുഎസ്എ) മാര്‍സിയ ഫര്‍ഹാന(ബംഗ്ലാദേശ്), മൃണാളിനി മുഖര്‍ജി(ഇന്ത്യ), മോച്ചു (ഇന്ത്യ), മോണിക്ക മേയര്‍(മെക്സികോ) നേതന്‍ കോലി (യുകെ) നീലിമ ഷെയ്ഖ്(ഇന്ത്യ) ഓറ്റോലിത്ത് ഗ്രൂപ്പ്(യുകെ) പി ആര്‍ സതീഷ്(ഇന്ത്യ) പാംഗ്രോക്ക് സുലാപ് (മലേഷ്യ), പ്രഭാകര്‍ പച്ചപുടെ(ഇന്ത്യ), പ്രിയ രവീഷ് മെഹ്റ(ഇന്ത്യ), പ്രൊബിര്‍ ഗുപ്ത(ഇന്ത്യ), റാഡെന്‍കോ മിലാക്(ബോസ്നിയ ഹെര്‍സെഗോവിന) റാന ഹാമദെ(നെതര്‍ലാന്‍റ്/ലെബനന്‍) രെഹാന സമന്‍(പാക്കിസ്ഥാന്‍) റിന ബാനര്‍ജി(യുഎസ്/ഇന്ത്യ), റുല ഹലാവാനി(പാലസ്തീന്‍), സാന്‍റു മോഫോകെംഗ്(ദക്ഷിണാഫ്രിക്ക), ശംഭവി സിംഗ്(ഇന്ത്യ),ശില്‍പ ഗുപ്ത(ഇന്ത്യ), ശിരിന്‍ നെശാത് (ഇറാന്‍/യുഎസ്എ) ശുഭിഗി റാവു(സിംഗപ്പൂര്‍), സോങ് ഡോങ്(ചൈന), സോണിയ ഖുരാന(ഇന്ത്യ) സുഭാഷ് സിംഗ് വ്യാം+ദുര്‍ഗാഭായി വ്യാം(ഇന്ത്യ).

  സ്യൂ വില്യംസണ്‍( ദക്ഷിണാഫ്രിക്ക), സുനില്‍ ഗുപ്ത+ ചരണ്‍സിംഗ്(ഇന്ത്യ/ യുകെ) സുനില്‍ ജാന(ഇന്ത്യ) തബിത റെസേര്‍ (ഫ്രാന്‍സ്, ഫ്രഞ്ച് ഗയാന, ദക്ഷിണാഫ്രിക്ക), താനിയ ബ്രുഗുവേര(ക്യൂബ), താനിയ കന്ദാനി(മെക്സികോ) തേജാല്‍ഷാ(ഇന്ത്യ) തെംസുയാംഗര്‍ ലോങ്ങ്കുമേര്‍(ഇന്ത്യ/യുകെ) തോമസ് ഹിര്‍ഷ്റോണ്‍(സ്വിറ്റ്സര്‍ലാന്‍റ്/ഫ്രാന്‍സ്) വാലി എക്സ്പോര്‍ട്ട്(ആസ്ട്രിയ), വേദ തൊഴൂര്‍ കൊല്ലേരി(ഇന്ത്യ) വിക്കി റോയി(ഇന്ത്യ), വിനു വി വി(ഇന്ത്യ), വിപിന്‍ ധനുര്‍ധരന്‍(ഇന്ത്യ), വിവിയന്‍ കക്കൂരി(ബ്രസീല്‍), വാലിദ് റാദ്(ലെബനന്‍/യുഎസ്എ) വില്യം കെന്‍റ്രിഡ്ജ്(ദക്ഷിണാഫ്രിക്ക), യങ് ഹേ ചാങ് ഹെവി ഇന്‍ഡസ്ട്രീസ്(ദക്ഷിണ കൊറിയ) സനേലേ മുഹോലി(ദക്ഷിണാഫ്രിക്ക).

  Ernakulam

  English summary
  ernakulam local news about kochi muziris binale.

  Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
  ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്

  X
  We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more