എറണാകുളം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

കൂത്താട്ടുകുളം പീപ്പിള്‍സ് ബസാറില്‍ അരിയും വെളിച്ചെണ്ണയും മറിച്ച് വിറ്റതായി പരാതി; നാട്ടുകാർ പ്രതിഷേധത്തിൽ

  • By Desk
Google Oneindia Malayalam News

കൂത്താട്ടുകുളം: കഴിഞ്ഞ ഒരാഴ്ചക്കാലമായി അരി സ്റ്റോക്ക്‌ ഇല്ലാതിരുന്ന കൂത്താട്ടുകുളത്തെ പീപ്പിള്‍സ് ബസാറില്‍ തിങ്കളാഴ്ച വൈകീട്ടോടെ ആണ് അരിയും എണ്ണയും സ്റ്റോക്ക്‌ എത്തിയത്. വിവരം അറിഞ്ഞ് കനത്തമഴയെ അവഗണിച്ച് എത്തിയ നുറകണക്കിനാളുകള്‍ അരി വാങ്ങാന്‍ കഴിയാതെ മടങ്ങി. ഉച്ചയ്ക്ക് 1 ന് അരിയും എണ്ണയും സ്റ്റോക്ക്‌ തീര്‍ന്നു എന്ന് ഷോപ്പ് മാനേജര്‍ അറിയിച്ചതിനെ തുടര്‍ന്ന് അരിയും എണ്ണയും ബ്ലാക്കില്‍ മറിച്ച് വിറ്റു എന്നാരോപിച്ച് സ്ത്രികള്‍ അടക്കമുള്ള ആളുകള്‍ ക്ഷുഭിതരായി.

വിവരമറിഞ്ഞ് മുന്‍ നഗരസഭ ചെയര്‍മാന്‍ പ്രിന്‍സ് പോള്‍ ജോണിന്‍റെ നേതൃത്വത്തില്‍ എത്തിയ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ അരി സ്റ്റോക്ക്‌ ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ട് കൂത്താട്ടുകുളം പീപ്പിള്‍സ് ബസാറില്‍ ഉപരോധം നടത്തി. തുടര്‍ന്ന് നഗരസഭ കൗണ്‍സിലര്‍കൂടിയായ പ്രിന്‍സ് പോള്‍ ജോണ്‍ മുവാറ്റുപുഴ ഡിപ്പോ മാനേജരെ ബന്ധപ്പെടുകയും ഇന്ന്‍ രാവിലെ ഒരു ലോഡ് അരി ലഭ്യമാക്കാമെന്ന് ഉറപ്പ് നല്‍കിയതിനെ തുടര്‍ന്ന് ഉപരോധം അവസാനിപ്പിച്ചു.

proetest

ഇന്നലെ വൈകീട്ട് '1500 കിലോ മട്ടയും 1500 കിലോ ജയയും അടക്കം 3000 കിലോ അരിയും 400 പാക്കറ്റ് എണ്ണയുമാണ് എത്തിയത്. 600 പേർക്ക് നൽകേണ്ട അരി ഒരു ഉപഭോക്താവിന് ഒരു മിനിറ്റ് ബില്ലിംഗ് സമയം എടുത്താൽ തന്നെ 10 മണിക്കൂർ വേണം വിറ്റഴിക്കാൻ എന്നാൽ എന്നാൽ വെറും മൂന്നര മണിക്കൂർ കൊണ്ട് വിറ്റഴിച്ചതായി കാണുന്നു. വെളിച്ചെണ്ണയും തീർന്നതായാണ് കാണുന്നത് ഉപഭോക്താക്കൾക്ക് അർഹതപ്പെട്ട അരിയും എണ്ണയും 600 പേർക്ക് മൂന്നര മണിക്കൂർ കൊണ്ട് വിറ്റഴിച്ചു എന്നു പറയുന്നത് അവശ്യ സീനിയമാണെന്നും ഇതു സംബന്ധിച്ച് അന്വേഷണം നടത്തി കുറ്റക്കാർക്കെതിരെ നടപടി സ്വീകരിക്കണമെന്ന് പ്രിൻസ് പോൾ ആവശ്യപ്പെട്ടു.

പ്രിന്‍സ് പോള്‍ ജോണ്‍ ഉദ്ഘാടനം ചെയ്യ്ത ഉപരോധ സമരത്തില്‍ മണ്ഡലം പ്രസിഡന്റ് കെന്‍ കെ. മാത്യു അധ്യക്ഷത വഹിച്ചു. കെ.സി. ഷാജി, എ.ജെ.കാര്‍ത്തിക്, സണ്ണി ജോണ്‍, ജിജോ റ്റി. ബേബി, സിജു ഏലിയാസ്, പ്രകാശ് ഭാസ്ക്കര്‍, ജിന്‍സ് പൈറ്റക്കുളം എന്നിവര്‍ പ്രസംഗിച്ചു.

Ernakulam
English summary
Ernakulam Local News about koothattukulam people bazar
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X