എറണാകുളം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

മഞ്ജുഷയുടെ മരണം വിശ്വസിക്കാനാകാതെ കാലടി സർവകലാശാല: മഞ്ജുഷ എം എ മോഹിനിയാട്ടം വിദ്യാര്‍ത്ഥിനി!

  • By Desk
Google Oneindia Malayalam News

കാലടി: മഞ്ജുഷയുടെ ആകസ്മിക വിയോഗത്തിലൂടെ കാലടി സംസ്‌കൃത സർവകലാശാലയ്ക്ക് നഷ്ടപ്പെട്ടത് മികച്ച വിദ്യാർത്ഥിനികളിൽ ഒരാളെ. മഞ്ജുഷയുടെ വിയോഗ വാർത്ത വിശ്വസിക്കാനാകാതെ അധ്യാപകരും വിദ്യാർഥികളും.ഗായിക എന്ന നിലയിൽ നേരത്തെ പ്രശസ്തയായിരുന്നു മഞ്ജുഷ. എംഎ മോഹിനിയാട്ടത്തിൽ രണ്ടാം വർഷ വിദ്യാർഥിനിയാണ് മഞ്ജുഷ. ബിഎ ഡാൻസ് പഠിക്കുന്നതിനാണ് സർവകലാശാലയിൽ മഞ്ജുഷ ആദ്യമായി എത്തുന്നത്.

അതേ സമയത്ത് നടന്ന എഷ്യാനെറ്റിലെ ഐഡിയ സ്റ്റാർ സിങ്ങറിലൂടെയാണ് മഞ്ജുഷ ഗായ്ക എന്ന പ്രശസ്തയായത് . മത്‌സരത്തിൽ പങ്കെടുക്കാൻ പോയതിനാൽ ബിഎ പൂർത്തിയാക്കാൻ കഴിഞ്ഞില്ല. പിന്നീട് ഇംഗ്ലീഷ് ലിറ്ററേച്ചറിൽ ബിഎയും, എംഎയും കരസ്ഥമാക്കി.വളയൻചിറങ്ങരയിൽ മഞ്ജുഷയുടെ വീടിന് സമീപത്തുളള സർവകലാശാലയിലെ നൃത്ത അധ്യാപികയായ സിന്ധുവിന്‍റെ പ്രേരണയിലാണ് മഞ്ജുഷ വീണ്ടും സർവകലാശാലയിൽ എംഎക്ക് ചേരുന്നത്. സംഗീതത്തിലും ഡാൻസിലും ഒരുപോലെ കഴിവുളള അപൂർവം പ്രതിഭകളിൽ ഓരാളാണ് മഞ്ജുഷയെന്ന് അധ്യാപകർ പറയുന്നു. അതുകൊണ്ട് തന്നെ സഹപാഠികൾക്ക് എന്തെങ്കിലും സംശയം വന്നാൽ മഞ്ജുഷയുടെ അടുത്തെത്തും. സർവകലാശാലയിലെ കലാപരിപാടികളിലെല്ലാം നിറസാനിധ്യമായിരുന്നു.

kaladiuniversity-1

മോഹിനിയാട്ടത്തിനു പുറമെ കുച്ചിപ്പുടി, നാടോടിനൃത്തം എന്നിവയും മഞ്ജുഷ ഹൃദിസ്ഥമാക്കിയിരുന്നു. വിവാഹശേഷം കുട്ടിയുണ്ടായി മൂന്ന് മാസം പൂർത്തിയാകുന്നതിനുമുൻപെ മഞ്ജുഷ ക്ലാസിലെത്തി. കുട്ടിയേയും കൊണ്ട് സർവകലാശാലയിലെത്തിയിരുന്ന മഞ്ജുഷ സുഹ‌ൃത്തുക്കൾക്ക് അത്ഭുതമായിരുന്നു. മഞ്ജുഷയുടെ അമ്മയും കൂടെയെത്തും. കുട്ടിക്കായി പ്രത്യക സൗകര്യവും സർവകലാശാല ഒരുക്കി നൽകിയിരുന്നു. കലയോട് മഞ്ജുഷക്കുള്ള അർപ്പണബോധം തിരിച്ചറിഞ്ഞ അധ്യാപകരും സഹപാഠികളും എല്ലാക്കാര്യത്തിലും സഹായിച്ചിരുന്നു.

നൃത്തത്തിൽ ഡോക്ടറേറ്റ് എടുക്കണമെന്നായിരുന്നു ആഗ്രഹം.അതിനുളള ശ്രമത്തിലുമായിരുന്നു മഞ്ജുഷ. സാധാരണ വളയൻചിറങ്ങരയിലെ വീട്ടിൽ നിന്നും കാറിലായിരുന്നു വന്നിരുന്നത്. പലദിവസങ്ങളിലും സിന്ധുടീച്ചറും കൂടെയുണ്ടാകും. കഴിഞ്ഞ വെളളിയാഴ്ച രാവിലെ 9.30 ഓടെ സർവകലാശാലയിൽ എത്തണമായിരുന്നു. അതിനാൽ കാർ ഒഴിവാക്കി സർവകലാശാലയിലെ തന്നെ കൂട്ടുകാരി അഞ്ജുനയുമൊത്താണ് സർവകലാശാലയിലേക്ക് വന്നത്. താന്നിപ്പുഴയിൽ

വച്ച് അമിത വേഗത്തിൽ വന്ന പിക്കപ്പ് വാൻ ഇടിച്ചുതെറിപ്പിക്കുകയായിരുന്നു. മഞ്ജുഷയുടെ വിയോഗത്തിൽ കാലടി സർവകലാശാലയിലെ ഗസ്റ്റ് ലക്ചറും കലാഭവൻ മണിയുടെ സഹോദരനുമായ ആർഎൽവി രാമകൃഷ്ണൻ ദുഃഖം രേഖപ്പെടുത്തി. അദ്ദേഹംചെയ്യുന്ന അരങ്ങ് എന്ന നൃത്ത പരിപാടിയിൽ മഞ്ജുഷയും പങ്കെടുക്കാനിരുന്നതാണ്.

Ernakulam
English summary
ernakulam-local-news about singer manjushas death.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X