എറണാകുളം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ഹാർബർ ടെർമിനസ് സ്റ്റേഷൻ: യാത്രാ സർവീസിന് പച്ചക്കൊടി വീശാതെ റെയിൽ‍വെ

  • By Desk
Google Oneindia Malayalam News

കൊച്ചി: ഹാർബർ ടെർമിനസ് സ്റ്റേഷനിൽ നിന്നു യാത്രാ ട്രെയ്നുകൾ തുടങ്ങുന്നതു വീണ്ടും അനിശ്ചിതത്വത്തിൽ. ഡെമു (ഡീസൽ ഇലക്‌ട്രിക്കൽ മൾട്ടിപ്പിൾ യൂണിറ്റ് ) റെയ്ക്ക് കിട്ടിയാൽ എപ്പോൾ വേണമെങ്കിലും സർവീസ് തുടങ്ങുമെന്നാണു റെയ്ൽവെ അധിക‌ൃതരുടെ നിലപാട്. എന്നാൽ റെയ്ക്ക് എപ്പോൾ കിട്ടുമെന്ന് ആർക്കും തിട്ടമില്ല.

കഴിഞ്ഞ മാസം തിരുവനന്തപുരത്ത് ചേർന്ന ഡിവിഷണൽ റെയ്ൽവെ കൺസൽട്ടീവ് കമ്മിറ്റി യോഗത്തിൽ എറണാകുളം ജില്ലയിൽ നിന്നുള്ള പാസഞ്ചഴേസ് അസോസിയേഷൻ അംഗങ്ങൾ ഇതേപ്പറ്റി ചോദിച്ചപ്പോഴും വ്യക്തമായ മറുപടി ലഭിച്ചില്ല. പെരു‌മ്പൂരിലെ ഇന്‍റഗ്രൽ കോച്ച് ഫാക്റ്ററിയിലാണു ഡെമു റേക്കുകൾ നിർമിക്കുന്നത്. പുതിയ റേക്ക് കിട്ടിയില്ലെങ്കിൽ തൽക്കാലം പഴയ റേക്ക് ലഭ്യമാക്കി യാത്രാ സർവീസ് തുടങ്ങണമെന്നാണു യാത്രക്കാരുടെ ആവശ്യം.

harbar terminas station

ചെന്നൈ ഡിവിഷനിൽ ‌നിരവധി ഡെമു ട്രെയ്നുകൾ ഓടുന്നുണ്ട്. ഇവയുടെ സ്പെയർ റേക്ക് താൽക്കാലികമായി തിരുവനന്ത‌പുരം ഡിവിഷന് അനുവദിക്കാനാകും. അടിമുടി നവീകരിച്ച ഹാർബർ ടെർമിനസ് സ്റ്റേഷനിൽ നിന്നു 2017 മാർച്ചിൽ സർവീസ് തുടങ്ങാനായിരുന്നു തീരുമാനം. പശ്ചിമകൊച്ചിയിൽ നിന്നുള്ള യാത്രക്കാർക്കു വലിയ ആശ്വാസമാകുന്ന സ്റ്റേഷൻ കോടി കണക്കിനു രൂപ ചെലവഴിച്ചാണു നവീകരിച്ചത്.

പ്രതാപകാലത്ത് എറണാകുളത്തു നിന്നുള്ള പ്രധാന ദീർഘദൂ‌ര ട്രെയ്നുകൾ ഹാർബർ സ്റ്റേഷനിൽ നിന്നാണു യാത്ര പുറപ്പെട്ടിരുന്നത്. സൗത്ത് റെയ്ൽവെ സ്റ്റേഷന്‍റെ പ്രാമുഖ്യം വർധിച്ചതോടെ ഹാർബർ സ്റ്റേഷന്‍റെ പ്രതാപം അസ്തമിച്ചു. ആറു കൊല്ലം മുമ്പ് ഇവിടെ നിന്നുള്ള സർവീസുകൾ അവസാനിച്ചു. യാത്രക്കാരുടെ മുറവിളിയെ തുടർന്നാണു സ്റ്റേഷൻ നവീകരിക്കാനും സർവീസുകൾ പുനരാരംഭിക്കാനും റെയ്ൽവെ തീരുമാനിച്ചത്. മേൽക്കൂരയുൾപ്പെടെ പുതുക്കിപ്പണിയുകയും ട്രാക്കുകൾ മാറ്റിയിടുകയും ചെയ്തു.

ഇതെല്ലാം കഴിഞ്ഞപ്പോഴാണ് റെയ്ൽവെ മെല്ലെപ്പോക്ക് തുടങ്ങിയത്. ഹാർബർ ടെർമിനസ് പ്രവർത്തന ക്ഷമമായാൽ സൗത്ത് സ്റ്റേഷനിലെ തിരക്കിനു വലിയൊരു അളവോളം പരിഹാരമാകും. നിരവധി എക്സ്പ്രസ്, സൂപ്പർഫാസ്റ്റ്, പാസഞ്ചർ ട്രെയ്നുകൾ പുറപ്പെടുന്ന സൗത്ത് സ്റ്റേഷനിൽ പ്ലാറ്റ്ഫോം ഒഴിവില്ലാത്തതിനാൽ തിരുവനന്തപുരം, ഷൊർണൂർ ഭാഗങ്ങളിലെത്തുന്ന ട്രെയ്നുകൾ ഔട്ടറിൽ നിർത്തിയിടുന്നതു പതിവാണ്.

പാസഞ്ചർ ട്രെയ്നുകൾ ഹാർബർ സ്റ്റേഷനിലേക്ക് മാറ്റിയാൽ ഇതിനു പരിഹാരമാകും. തുടക്കത്തിൽ നഗര കേന്ദ്രങ്ങളെ ബന്ധപ്പെടുത്തിയുള്ള ഡെമു സർവീസാണ് തുടങ്ങുന്നത്. കഴിഞ്ഞ മാസം മുതൽ ഈ പാതയിൽ കൊച്ചിൻ പോർട്ട് ട്രസ്റ്റിൽ നിന്നുള്ള കൽക്കരിയുമായി ചരക്കു ട്രെയ്നുകൾ സർവീസ് തുടങ്ങിയിട്ടുണ്ട്.

Ernakulam
English summary
Ernakulam Local News about harbar terminas station
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X