എളുപ്പം മാറ്റാവുന്ന നമ്പര്‍ പ്ലേറ്റുകള്‍ ക്രമിനല്‍ സംഘങ്ങളുടെ വാഹനങ്ങളാകാമെന്ന് മുന്നറിയിപ്പ്
കാക്കനാട്: എളുപ്പം ഊരിമാറ്റാവുന്ന രീതിയില്‍ നമ്പര്‍ പ്ലേറ്റുകള്‍ വാഹനങ്ങളില്‍ ഘടിപ്പിക്കുന്നതില്‍ ദുരൂഹയുണ്ടെന്ന് മോട്ടോര്‍ വാഹന വകുപ്പ്. ബൈക്കില്‍ സഞ്ചരിച്ച് സ്ത്രീകളുടെ സ്വര്‍ണാഭരണങ്ങള്‍ കവര്‍ച്ച ചെയ്യുന്ന സംഘങ്ങള്‍ പിടിക്കപ്പെടാതിരിക്കാന്‍ എളുപ്പം ഊരിമാറ്റാവുന്ന നമ്പര്‍ പ്ലേറ്റുകളാണ് വാഹനങ്ങളില്‍ ഉപയോഗിക്കുന്നത്. കുറ്റകൃത്യങ്ങള്‍ നടത്തുന്നതിന് ഇത്തരത്തിലുള്ള നമ്പര്‍ പ്ലേറ്റുകള്‍ വാഹനങ്ങളില്‍ ഉപയോഗിക്കാന്‍ സാധ്യതയുള്ളതിനാല്‍ പരിശോധന ശക്തമാക്കാനാണ് മോട്ടോര്‍ വാഹന വകുപ്പ് അധികൃതരുടെ തീരുമാനം.
വെണ്ണല- പാലച്ചുവട് റോഡില്‍ വെള്ളക്കെട്ടില്‍ ഹംബ് ചാടുന്ന വാഹങ്ങളുടെ നമ്പര്‍ പ്ലേറ്റുകള്‍ ഉരിതെറിച്ച് വഴിയില്‍ വീണ് കിടന്നിരുന്നത് സമീപത്തെ വര്‍ക്ഷോപ്പ് ജീവനക്കാര്‍ ശേഖരിച്ച് മതിലില്‍ പ്രദര്‍ശിച്ചിച്ചത് ശ്രദ്ധയില്‍പ്പെട്ടതിനെ തുടരന്നാണ് അധികൃതര്‍ പരിശോധന നടത്തി. നമ്പര്‍ പ്ലേറ്റുകള്‍ ശരിയായ വിധം ഉറപ്പിക്കാതെ വാഹനം ഉപയോഗിക്കുന്നത് കൊണ്ടാണ് ഇത്തരത്തില്‍ സംഭവിക്കുന്നതെന്ന് അന്വേഷണത്തില്‍ കണ്ടെത്തി. സ്‌ക്രൂ, ബോള്‍ട്ടുകള്‍ ഉപയോഗിച്ച് ശരിയായ വിധം നമ്പര്‍ പ്ലേറ്റുകള്‍ ഘടിപ്പിക്കത്ത ഒട്ടേറെ വാഹനങ്ങള്‍ വാഹന വകുപ്പ് അധികൃതര്‍ പരിശോധനയില്‍ പിടികൂടി. പലതും എളുപ്പത്തില്‍ യാതൊരുവിധ ഉപകരണങ്ങളുടെയും സഹായമില്ലാതെ ഞൊടിയിടയില്‍ അഴിച്ച് മാറ്റാവുന്ന വിധത്തില്‍ സ്റ്റിക്കര്‍ സ്റ്റിക്കര്‍ ഉപയോഗിച്ചും പ്സ്റ്റിക് ഫ്രെയ്മിനുള്ളില്‍ കടത്തി വയ്ക്കാവുന്ന രീതിയിലാണ് വാഹനങ്ങളില്‍ പിടിപ്പിച്ചിരിക്കുന്നത്. ഇത്തര വാഹനങ്ങളാണ് കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെടുന്ന സംഘങ്ങള്‍ വ്യാപകമായി ഉപയോഗിക്കുന്നത്.

സൈലന്‍സറുകളില്‍ രൂപമാറ്റം വരുത്തി ശബ്ദമലിനീകരണം ഉണ്ടാക്കുന്ന ഇരുചക്ര വാഹനങ്ങള്‍ക്കതിരെ കേസെടുത്തു. വാഹനങ്ങളില്‍ സൈലന്‍സറുകള്‍ക്ക് പകരം വെറും കുഴലുകള്‍ ഘടിപ്പിച്ച വാഹനങ്ങളാണ് പിടിയിലായതില്‍ ഏറെയും. നിശ്ചിത സമയത്തിനകം യഥാര്‍ഥ സൈലന്‍സറുകള്‍ ഘടിപ്പിച്ച് പരിശോധനക്ക് ഹാജരാക്കിയില്ലെങ്കില്‍ വാഹനങ്ങളുടെ രജിസ് ട്രേഷന്‍ സസ്പെന്‍ഡ് ചെയ്യുന്നതുള്‍പ്പെടെയുള്ള നടപടികള്‍ സ്വീകരിക്കുമെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കി. ഡോറുകള്‍ തുറന്നുവെച്ച് സര്‍വീസ് നടത്തിയ ബസ്സുകള്‍, നമ്പര്‍ പ്ലേറ്റുകള്‍ മറക്കുന്ന വിധത്തില്‍ ഗ്രില്ലുകളും മറ്റു ഘടിപ്പിച്ച ഇരുചക്ര വാഹനങ്ങള്‍, അനധികൃത ലൈറ്റുകള്‍ ഘടിപ്പിച്ച ടൂറിസ്റ്റ് വാഹനങ്ങള്‍, നിയമ വിരുദ്ധ എയര്‍ഹോണുകള്‍ ഘടിപ്പിച്ച വാഹനങ്ങള്‍ക്കെതിരെയും നടപടി സ്വീകരിച്ചു. മോട്ടോര്‍ വെഹിക്കള്‍ ഇന്‍സ്പെക്ടര്‍ സി.ഡി അരുണ്‍, അസിസ്റ്റന്‍ഡ് മോട്ടോര്‍ വെഹിക്കള്‍ ഇന്‍സ്പെക്ടര്‍മാരായ എസ്.രഞ്ജിത്, ബ്രൈറ്റി ഇമ്മാനുവല്‍ എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന.












Click it and Unblock the Notifications