എറണാകുളം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

പ്ലാസ്റ്റിക്ക് നിരോധനം: കൊച്ചിയില്‍ കച്ചവടക്കാർ ജനങ്ങളെ കൊള്ളയടിയ്ക്കുന്നു, നഗരസഭയുടെ ഒത്താശ!

  • By Desk
Google Oneindia Malayalam News

പറവൂർ:പ്ലാസ്റ്റിക് നിരോധനത്തിന്റെ പേരിൽ ചില കച്ചവടക്കാർ ജനങ്ങളെ പിഴിയുന്നു. പറവൂർ നഗരസഭ 50 മൈക്രോണിൽ താഴെയുള്ള പ്ലാസ്റ്റിക്ക് നിരോധിച്ചു. കടകളിൽ നിന്നും സൗജന്യമായി പ്ലാസ്റ്റിക്ക് ക്യാരി ബാഗ് കൾ നല്കരുതെന്നും നഗരസഭ നിർദ്ദേശിച്ചിട്ടുണ്ടു.ഇതിന്റെ മറവിലാണ് ചില കചവടക്കാർ പ്ലാസ്റ്റിക്ക് ക്യാരി ബാഗ് കൾ വൻ വില വാങ്ങി ഉപഭോക്കാത്താക്കൾക്കു നല്കുന്നത്.

പെരുമ്പടന്ന ജംങ്ഷനിലുള്ള പച്ചക്കറി കടയിൽ നിന്നും 30 രൂപയ്ക്കു പച്ചക്കറി വാങ്ങിയ ഒരാൾക്ക് ക്യാരി ബാഗിനായി മൂന്നു രൂപ അധികം നല്കേണ്ടി വന്നു. ക്യാരി ബാഗ് കൾ സൗജന്യമായി നല്കുന്നതല്ലെന്നത് കാണിച്ചു കൊണ്ടുള്ള പരസ്യബോർഡുകൾ കടയുടെ മുന്നിൽ പ്രദർശിപ്പിയ്ക്കണമെന്നു നഗരസഭയുടെ ഇതു് സംബന്ധിച്ചു നല്കിയിട്ടുള്ള നിർദ്ദേശത്തിൽ പറഞ്ഞിട്ടുണ്ട്. പരാതി പറയുന്നവരോട് കച്ചവടക്കാരൻ നഗരസഭയെ കുറ്റപ്പെടുത്തും.

plasticbag-11

4000 രൂപ നഗരസഭയിലടച്ചാൽ ഇത് പോലെ 50 മൈക്രോണിന് മുകളിലുള്ള ക്യാരി ബാഗ് കൾ വില്പന നടത്താമത്രെ!പക്ഷെക്യാരി ബാഗ് കളുടെ എത്ര മൈക്രോണിലുള്ളതാണെന്ന കമ്പനിയുടെ സ്റ്റാമ്പ് പ്ലാസ്റ്റിക്ക് കിറ്റുകളിൽ പ്രദർശിപ്പിയ്ക്കണം. ഇതൊക്കെ കിറ്റു കളിലുണ്ടെങ്കിലും എം.ആർ.പി കിറ്റു കളിലില്ല. പല കടകളിലും തോന്നിയത് പോലെയാണ് വില ഈടാക്കുന്നത്. ചിലയിടത്ത മൂന്നു വാങ്ങുമ്പോൾ ചില കടകളിൽ നാലും അഞ്ചുമൊക്കെ വാങ്ങുന്നു. 50 പൈസപ്പോലും വിലയില്ലാത്ത കിറ്റുകളാണ് ഇവർ വില്ക്കുന്നത്. 4000 രൂപ ഫീസു വാങ്ങി ഇത്തരത്തിൽ പ്ലാസ്റ്റിക്ക് കിറ്റുകൾ വില്ക്കാനുള്ള ഉത്തരവു സർക്കാർ ഇപ്പോൾ പിൻവലിച്ചിട്ടുണ്ടു. പക്ഷെ പറവൂരിൽ പഴയ ഉത്തരവു പ്രകാരമുള്ള ക്കൊള്ള തുടരുകയാണ്.

പച്ചക്കറി കടകളിൽ സാധനങ്ങളുടെ വില കുറച്ചു പ്രദർശിപ്പിച്ചും കച്ചവടക്കാർ ജനങ്ങളെ പറ്റിയ്ക്കുന്നു. വെള്ളിയാഴ്ച പറവൂരിലെ ചില കടകളിൽ പ്രദർശിച വില വില അച്ചിങ്ങ കിലോ 10 രൂപ, വെണ്ടക്ക കിലോ 15, സവാള കിലേ 10, വെളുത്തുള്ള കിലോ 30 എന്നൊക്ക യായിരുന്നു. ഈ വില കണ്ടു സാധനങ്ങൾ വാങ്ങിയാൽ പ്പെട്ടത് തന്നെ. ബില്ലു തരുമ്പോഴാണ് പറ്റിയ്ക്കപ്പെട്ട കാര്യം മനസ്സിലാകുന്നത്.

പത്ത് രൂപ ബോർഡിലുള്ള അച്ചിങ്ങയുടെ വില 30, വെണ്ടക്കയുടെ വില 40, സവാളയുടെ വില 24. എന്താണ് ഈ വ്യത്യാസമെന്നു ചോദിച്ചാൽ ഒരു വശത്ത് വച്ചിരിയ്ക്കുന്ന ഉപയോഗിയ്ക്കാൻ കൊള്ളാത്ത സാധനങ്ങൾ കാണിച്ചു തരും. ആരും തർക്കിയ്ക്കാൻ നില്ക്കാറില്ല. അവർ പറയുന്ന പണവും കൊടുത്തു സാധനങ്ങളും വാങ്ങി പോകും. ഇതൊന്നും പരിശോധിയ്ക്കാനോ അന്വോ ഷിയ്ക്കാനോ നഗരസഭയുടെ ആരോഗ്യ വിഭാഗത്തിലെ ഉദ്യോഗസ്ഥരോ ഭക്ഷ്യ സുരക്ഷ ഉദ്യോഗസ്ഥരോ ഇങ്ങോട്ടു തിരിഞ്ഞു നോക്കാറില്ല ഉപയോഗ്യമല്ലാത്ത പച്ചക്കറികൾ വില്ക്കാൻ വച്ചു അതിന്റെ വില പ്രദർശിപ്പിച്ചു ഉഭഭോക്താക്കളെ പറ്റിയ്ക്കുന്ന ചെവടക്കാർക്കെതിരെ നടപടിയെടുക്കാൻ ഉദ്യോഗസ്ഥർക്കു മടിയാണാന്നൊണ് പറയുന്നത്.

Ernakulam
English summary
Ernakulam Local News plastic ban and merchants.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X