മൂവാററുപുഴയിലെ ദുരിതാശ്വാസ ക്യാമ്പുകൾ രണ്ട് ദിവസം തുടരും; ധനസഹായം ആവശ്യപ്പെട്ട് മന്ത്രിക്ക് കത്ത്!
മൂവാററുപുഴ: മൂവാററുപുഴയിലെ ദുരിതാശ്വാസ ക്യാമ്പുകൾ രണ്ട് ദിവസം തുടരും. അടിയന്തിര ധനസഹായം ആവശ്യപ്പെട്ട് എൽദോഎബ്രാഹാം എംഎൽഎ റവന്യൂ വകുപ്പ് മന്ത്രിക്ക് കത്ത് നൽകി. മഴക്ക് താൽക്കാലിക ശമനം വന്നതോടെ ജനവാസ കേന്ദ്രങ്ങളിൽ ജല നിരപ്പ് താഴ്ന്നുവെങ്കിലും ദുരിതാശ്വാസ ക്യാമ്പുകൾ രണ്ട് ദിവസം കൂടി തുടരാനാണ് റവന്യൂ വകുപ്പിന്റെ തീരുമാനം.
വെള്ളം കയറിയതിനെ തുടർന്ന് വീടുകളും പരിസരങ്ങളും ശുചീകരിക്കുന്നതിനും , താമസം നേരിടുന്നതിനാലാണ് ദുരിതാശ്വാസ ക്യാമ്പുകൾ രണ്ട് ദിവസംകൂടി തുടരാൻ തീരുമാനിച്ചത്. മൂവാററുപുഴയിൽ ജലനിരപ്പ് ഉയർന്നതിനെ തുടർന്ന് 1200ഓളം കുടുംബങ്ങളാണ് മാറിതാമസിക്കേണ്ടി വന്നത്.മേഖലയിൽ റവന്യൂ വകുപ്പിന്റെ നേതൃത്വത്തിൽ ആരംഭിച്ച ഏഴോളം ദുരിതാശ്വാസ ക്യാമ്പുകളിലായി 350ഓളം കുടുംബങ്ങളാണ് താമസിക്കുന്നത്.

ഇവർക്ക് ആവശ്യമായ ഭക്ഷണവും മറ്റ് അടിസ്ഥാന സൗകര്യങ്ങളും ഒരുക്കുന്നതിന് റവന്യൂ വകുപ്പ് , മൂവാററുപുഴ നഗരസഭ, എം.എൽ.എ അടക്കുമുള്ള ജനപ്രതിനിധികൾ , വിവിധ സന്നദ്ധസംഘടനകൾ എന്നിവർ നേതൃത്വം നൽകുന്നു. ജലനിരപ്പ് താഴ്ന്നെങ്കിലും പ്രദേശങ്ങലിലെ കിണറുകളിലെ കുടിവെള്ളം മലിനമായതിനെ തുടർന്ന് ശുദ്ധജല ക്ഷാമം രൂക്ഷമാണ്.
ഇൗ പ്രദേശങ്ങളിൽ റവന്യൂ വകുപ്പിന്റെ നേതൃത്വത്തിൽ ടാങ്കർ ലോറികളിൽ വെള്ളം എത്തിച്ചുനൽകിവരുന്നു. വെള്ളപ്പൊക്കത്തെ തുടർന്ന് നഗരാതിർത്തിയിൽ അടിഞ്ഞുകൂടിയ മാലിന്യങ്ങൾ നീക്കം ചെയ്യാൻ നഗരസഭ ജീവനക്കാരും രംഗത്തുണ്ട്. ഏതാപത്ഘട്ടങ്ങളിലും സഹായത്തിനായി പോലീസും ഫയർഫോഴ്സും രംഗത്തുണ്ട്. വെള്ളപ്പൊക്കത്തെതുടർന്ന് പലസ്ഥലങ്ങളിലും വെെദ്യുതി ബന്ധം വിച്ഛേദിച്ചിരിക്കുന്നത് കെ.എസ്.ഇ.ബി. ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ പുനസ്ഥാപിച്ചുവരുന്നു.

വെള്ളപ്പൊക്കത്തെ തുടർന്ന് പകർച്ച വ്യാധി ഭീക്ഷണി നിലനിൽക്കുന്നതിനാൽ ജില്ലാ ഹെൽത്ത് ഓപീസർ പി.എൻ. ശ്രീനിവാസന്റെ നേതൃത്വത്തിൽ ദുരിതാശ്വാസ ക്യാമ്പുകൾ സന്ദർശിച്ച് നിർദ്ദേശങ്ങൾ നൽകി. മൂവാററുപുഴ ജനറൽ ആശുപത്രിയിൽ നിന്നുള്ള മെഡിക്കൽ മെഡിക്കൽ സംഘത്തിന്റെ നിരീക്ഷണത്തിലാണ് ദുരിതാശ്വാസ ക്യാമ്പുകൾ . ഇതിന് പുറമെ കുടിവെള്ളം അടക്കം മലനിമായതിനെതുടർന്ന് പ്രത്യേക മെഡിക്കൽ സംഘം മേഖലയിൽ പരിശോധന നടത്തി ആവശ്യമായ നിർദ്ദേശങ്ങൾ നൽകിയിട്ടുണ്ട്.
മഴക്കെടുതിയെ തുടർന്ന് വെള്ളം കയറിയ വീടുകൾ താമസയോഗ്യമാക്കുന്നതിനും മലിനമായ കീണറുകൾ നന്നാക്കുന്നതിനും ഭാരിച്ച സാമ്പത്തിക ബാദ്ധ്യത വരുന്നതിനാൽ ഇവർക്ക് അടിയന്തിര സർക്കാർ സഹായം ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ട് എൽദോഎബ്രാഹാം എം.എൽ.എ റവന്യു വകുപ്പ് മന്ത്രിക്ക് കത്തുനൽകിയിയിട്ടുണ്ട്. വെള്ളപ്പൊത്തെ തുടർന്നുണ്ടായ നാശനഷ്ടങ്ങളുടെ കണക്കെടുപ്പ് വേഗത്തിലാക്കുന്നതിന് സമീപത്തെ വില്ലേജ് ഓഫീസുകളിൽ നിന്നുള്ള ഉദ്യോഗസ്ഥരുടെ സഹായവും തേടിയിട്ടുണ്ട്.












Click it and Unblock the Notifications