പള്ളുരുത്തിയിൽ വീടുകയറി ആക്രമണം: അഞ്ചുപേർക്ക് പരിക്ക്, നാട്ടുകാർക്കും മർദനം
പള്ളുരുത്തി: ഇരുപതോളം പേരടങ്ങുന്ന സംഘം വീടുകയറി ആക്രമിച്ചു. പള്ളുരുത്തി എരേകാട് വീട്ടിൽ മജീദിന്റെ വീടുനു നേരെയാണ് അക്രമണം ഉണ്ടായത്. സംഭവത്തിൽ മജീദിനും, ഭാര്യ സബിത, മകനും വിദ്യാർത്ഥിയുമായ മുനീർ എന്നിവർക്ക് പരിക്കേറ്റു. ഞായറാഴ്ച്ച രാത്രി ഒമ്പതര മണിയോടെയായിരുന്നു സംഭവം. സംഭവത്തിൽ പള്ളുരുത്തി കമ്പത്തോടത്ത് വീട്ടിൽ നിവിൻ (26) നെ പൊലീസ് അറസ്റ്റ് ചെയ്തു.

മർദമേറ്റതിനെ തുടർന്ന് പരിക്കേറ്റ മജീദും വീട്ടുകാരും, അക്രമികൾ തകർത്ത ജനൽ ചില്ലുകളും കാണാം.
പത്തോളം പേർക്കെതിരെ കേസെടുത്തതായി പൊലീസ് അറിയിച്ചു.ഇവർക്കെതിരെ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.സംഭവമറിഞ്ഞ് മജീദിന്റെ് വീട്ടിലേക്ക് എത്തിയ അയൽവാസികളായ നൗഷാദ്, മൺസൂർ, മുനീർ എന്നിവർക്കും സംഘത്തിന്റെ അക്രമത്തിൽ പരിക്കേറ്റിട്ടുണ്ട്. സംഘത്തിന്റെ കമ്പിവടി കൊണ്ടുള്ള അടിയേറ്റ മജീദിന്റെ കാലിനും, അക്രമിസംഘം വീടിന്റെ വാതിൽ തള്ളി തുറക്കാൻ ശ്രമിച്ചപ്പോൾ മജീദിന്റെ ഭാര്യ സബിതയുടെ കൈക്കും പരിക്കേറ്റു. വീടിന്റെ ജനൽചില്ലുകളും ഗേറ്റും സംഘം തല്ലി തകർത്തു.
മജീദിന്റെ മകനും അയൽവാസിയും ഇരുചക്രവാഹനത്തിൻ യാത്ര ചെയ്യവേ അക്രമിസംഘത്തിൽപ്പെട്ട യുവാവിനോട് വണ്ടി ഹെഡ് ലൈറ്റ് ഇടാതെ ഓടിച്ചു വന്നതിനെ ചോദ്യം ചെയ്തതാണ് അക്രമണത്തിൽ കലാശിച്ചത്. വാഹനവുമായി സംഭവസ്ഥലത്ത് നിന്ന് ഇവർ വീട്ടിലേക്ക് പോന്നെങ്കിലും പുറകെ തന്നെ സംഘം വീട്ടിലെത്തി ആക്രമണം അഴിച്ചുവിടുകയായിരുന്നു. ആക്രമണത്തിനു ശേഷം പരിസരത്ത് ഭീകരാന്തരീക്ഷം സൃഷ്ടിച്ചതിനു ശേഷമാണ് സംഘം മടങ്ങിയത്. പള്ളുരുത്തി വിളക്കുംപാടം എന്ന പ്രദേശം കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്ന സംഘമാണ് അക്രമണം നടത്തിയതെന്ന് നാട്ടുകാർ പറയുന്നു. കഴിഞ്ഞ ആഴ്ച്ച നിർമാണം നടന്നുകൊണ്ടിരിക്കുന്ന വീടിലേക്ക് വിളക്കുംപാടത്തെ സംഘം കയറുകയും ജോലിക്കാരെ ചുറ്റിക കൊണ്ട് മുതുകിൽ ഇടിക്കുകയും ചെയ്തതായി പൊലീസിന് പരാതി ലഭിച്ചിരുന്നെങ്കിലും പള്ളുരുത്തിയിലെ ഒരു ഗുണ്ടാ നേതാവ് ഇടപെട്ട് പരാതി ഒത്തുതീർപ്പാക്കിയിരുന്നു. ഏറെ നാളുകളായി ശാന്തമായിരുന്ന പള്ളുരുത്തി പ്രദേശം ഇത്തരം ഗുണ്ടാ സംഘങ്ങളുടെ ആക്രമപ്രവർത്തനങ്ങളിലൂടെ ജനങ്ങളുടെ സൈര്യ ജീവിതം തകര്‍ക്കുന്നുവെന്നാണ് നാട്ടുകാരുടെ പരാതി.












Click it and Unblock the Notifications