എറണാകുളം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

കൊച്ചി: ക്ഷേത്രക്കുളത്തിന് ഭിത്തിയില്ല, അപകടം ക്ഷണിച്ചു വരുത്തി ദേവസ്വം ബോർഡ്

  • By Desk
Google Oneindia Malayalam News

മട്ടാഞ്ചേരി: മട്ടാഞ്ചേരി ആനവാതിൽ പഴന്നുർ ഭഗവതി ക്ഷേത്ര കുളത്തിന് സംരക്ഷണഭിത്തിയില്ലാത്തത് ആശ ങ്ക സൃഷ്ടിക്കുന്നു.കൊച്ചി ദേവസ്വം ബോർഡിന് കീഴിലു ള്ള ശ്രദ്ധേയ ദേവസ്വങ്ങളിലൊന്നാണീ ക്ഷേത്രസമുച്ചയം,രാജകുടുംബ വരദേവ ക്ഷേത്രം ആഴീക്കൽ മഹാവിഷ്ണു ക്ഷേത്രം ശിവക്ഷേത്രം ഉപക്ഷേത്രങ്ങൾ തുടങ്ങിയ ക്ഷേത്രസമുച്ചയത്തിൽ എത്തുന്ന ഭക്തർക്കും സമീപത്തെ ജനവാസ കേന്ദ്രത്തിനും. മട്ടാഞ്ചേരി കോട്ടാരത്തി ൽ എത്തുന്ന വിനോദ സഞ്ചാരികളുമടക്കം പ്രതിദിനം ആയിരത്തിലേറെ പേരാണ് ഇവിടെയെത്തുന്നത്.കൊട്ടാര ക്ഷേത്ര സമുച്ചയത്തിലേയ്ക്കുള്ള പ്രാധാനവീഥിയോട് ചേർന്നുള്ള കുളത്തിന്റെ ഭാഗമാണ് സംരക്ഷണഭിത്തിയില്ലാതെ തുറസ്സായി അപകടഭീഷണിയുയർത്തുന്നത്.

അര ഏക്കറിലെറെ വിസ്തീർണ്ണമുള്ള കുളത്തിന് 15 അടിയി ലെറെ താഴ്ചയുമുണ്ട്.കാലപഴക്കത്തിൽ വർഷങ്ങൾക്ക് മുമ്പ് കുള സംരക്ഷണഭിത്തി തകർന്നു വീണതിനെ തുട ർന്ന് ക്ഷേത്ര ക്ഷേമസമിതിയും ഭക്തജന സമിതിയും ദേവസ്വം ബോർഡ് അധികൃതർക്കും 'ജനപ്രതിനിധിക്കും.നഗരസഭാധികൃതർക്കും നിവേദനംനല്കിയെങ്കിലുംആരും ജനകീയാവശ്യം പരിഗണിച്ചില്ല. സർക്കാർ തല കുളനവീകരണ പദ്ധതിയിലും ആവശ്യം നിരാകരിച്ചു.

templepond-

തുടർന്ന് കൗൺസിലറിന്റെ വികസന ഫണ്ടിൽ നിന്ന് 10 ലക്ഷം ചിലവഴിച്ച് കരിങ്കൽ തറ നിർമ്മിച്ചു.കഴിഞ്ഞ് മൂന്നു വർഷത്തിനകം ഏഴോളം പേരാണ് ക്ഷേത്ര കുളത്തിൻ മുങ്ങി മരിച്ചതെന്ന് പ്രദേശവാസികൾ പറഞ്ഞു. കൊട്ടാര സന്ദർശകരായെത്തുന്ന വിദേശികളും കുട്ടികളും തുറസ്സായ കുള ഭാഗത്തെത്തി ഉല്ലസിക്കുന്നത് വൻ അപകട സാധ്യത യാണുയർത്തുന്നതെന്ന് ക്ഷേമസമിതി സെക്രട്ടറി ആർ.എസ്.ശ്രീകുമാർ പറഞ്ഞു തുറസ്സായ.ക്ഷേത്ര കുളത്തിലു ണ്ടാകുന്ന അപകട മരണങ്ങൾക്ക് ബോർഡ് അധികൃതർ ഉത്തരവാദിയായിരിക്കുമെന്ന് ഭക്തജന സമിതിയും അറിയിച്ചു.ക്ഷേത്ര കുളത്തിന് സംരക്ഷണഭിത്തി നിർമ്മിക്കണമെന്നാവശ്യപ്പെട്ട് എം.എൽ.എ,ജില്ലാ ഭരണകുടം, കോർപ്പറേഷൻ ദേവസ്വം ബോർഡ് എന്നിവർ നടത്തുന്ന അവഗണനയ്ക്കെതിരെ ജനകീയ സമരത്തിെനാരുങ്ങുകയാണ് സംഘടന കുട്ടായ്മ.

Ernakulam
English summary
Ernakulam Local News temple pond without compound walls.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X