പെരിയാറിന്‍റെ തീരത്തും വേണം ഉരുക്ക് ഗേറ്റുകൾ; ബ്രിട്ടനിലെ തെയിംസ് നദിയുടെ മാതൃക ആരെയും അമ്പരിപ്പിക്കും
കൊച്ചി: പ്രളയക്കെടുതിയിൽ നിന്നും സംസ്ഥാനത്തെ പ്രധാന നഗരങ്ങളെയും തീർഥാടന കേന്ദ്രങ്ങളെയും രക്ഷിക്കാൻ വേണ്ടത് ദീർഘകാല പദ്ധതികൾ. ബ്രിട്ടനിലെ തെയിംസ് നദിയുടെ മാതൃകയിൽ നദികൾക്ക് കുറുകെ ഉരുക്ക് ഗേറ്റുകൾ സ്ഥാപിക്കുന്നതും പ്രളയത്തെ തടയാൻ സഹായകമാകും. പെരിയാർ കരകവിഞ്ഞപ്പോൾ ആലുവയുൾപ്പെടെ എറണാകുളം ജില്ലയുടെ വിവിധ പ്രദേശങ്ങൾ വെള്ളത്തിനടിയിലായിരുന്നു.
കുടകിലെ ദുരിതബാധിതര്‍ക്ക് ബിസ്‌കറ്റ് എറിഞ്ഞു കൊടുത്ത് മന്ത്രി: സമൂഹമാധ്യമങ്ങളില്‍ വിമര്‍ശനം
കേരളത്തിന്‍റെ അഭിമാനമായ നെടുമ്പാശേരി രാജ്യാന്തര വിമാനത്താവളം അടച്ചിട്ടിരിക്കുന്നു. ആലുവ വഴിയുള്ള ട്രെയ്ൻ ഗതാഗതവും ദിവസങ്ങൾ മുടങ്ങി. ദേശീയപാത വെള്ളക്കെട്ടായതോടെ ബസ് ഗതാഗതവും നിലച്ചു. ട്രെയ്ൻ-ബസ് ഗതാഗതം പുന:സ്ഥാപിച്ചെങ്കിലും മുടങ്ങി കിടന്നതിന്‍റെ കെടുതികൾ ബാക്കി. പമ്പാ ത്രിവേണിയും ശബരിമലയും ദിവസങ്ങളോളം ഒറ്റപ്പെട്ടു.
ജലപ്രവാഹം നിയന്ത്രിക്കാം
വെള്ളപ്പൊക്ക സമയത്തു നദിയിലെ ജലപ്രവാഹം തടഞ്ഞു നിർത്താനും കുറഞ്ഞയളവിൽ വെള്ളം ഒഴുക്കി വിടാനും ആധുനിക സാങ്കേതിക വിദ്യകൾ ഇന്നുണ്ട്. ആധുനിക സാങ്കേതിക വിദ്യയുടെ സഹായത്തോടെ ഇത്തരം പദ്ധതികൾ വിജയകരമായി നടപ്പാക്കിയിട്ടുമുണ്ട്. ഇതിലേറ്റവും പ്രധാനപ്പെട്ടതാണു ബ്രിട്ടനിലെ തെയിംസ് ബാരിയർ. തലസ്ഥാന നഗരിയായ ലണ്ടനെ വെള്ളപ്പൊക്കത്തിൽ നിന്നു കാത്തു രക്ഷിക്കുന്നതു തെയിംസ് ബാരിയറാണ്.
റിച്ച്മോണ്ട് ഉൾപ്പെടുന്ന സെൻട്രൽ ലണ്ടനിൽ വെള്ളപ്പൊക്ക കെടുതികൾ പതിവായതോടെയാണ് ഇത്തരമൊരു സംവിധാനം ആവിഷ്കരിച്ചു നടപ്പാക്കിയത്. സെൻട്രൽ ലണ്ടനിൽ പ്രളയക്കെടുതികൾ പതിവായതോടെയാണു രക്ഷാമാർഗങ്ങൾ ആലോചിച്ചു തുടങ്ങിയത്. ഒടുവിൽ തെയിംസ് ബാരിയർ നിർമിക്കാൻ തീരുമാനിച്ചു.
എന്താണ് തെയിംസ് ബാരിയർ ?
തെയിംസ് നദിക്ക് 540 മീറ്റർ കുറുകെ 10 ഉരുക്കു ഗേറ്റുകൾ സ്ഥാപിച്ചാണു സെൻട്രൽ ലണ്ടനെ വെള്ളപ്പൊക്ക ഭീഷണിയിൽ നിന്നു സംരക്ഷിക്കുന്നത്. ഗേറ്റുകൾക്ക് നദിയുടെ അടിത്തട്ടിൽ നിന്നു 50 അടി വരെ ഉയരമുണ്ട്. പ്രധാന ഗേറ്റ് ഉയർത്തിയാൽ അഞ്ചു നില കെട്ടിടത്തിന്‍റെ ഉയരമുണ്ടാകും. സെൻട്രൽ ലണ്ടന്‍റെ 125 ചതുരശ്ര കിലോമീറ്റർ ഭാഗത്തെയാണു തെയിംസ് ബാരിയർ കാത്തു രക്ഷിക്കുന്നത്.
വെള്ളപ്പൊക്കം ഉണ്ടാകുമ്പോൾ വലിയൊരു ജല സംഭരണിയുടെ റോളാണ് ഈ ബാരിയർ നിർവഹിക്കുന്നത്. ഒരു ഗേറ്റിന് 3,300 ടൺ ഭാരമാണുള്ളത്. ഒഴുകിയെത്തുന്ന ജലത്തെ ഇവ തടഞ്ഞു നിർത്തുന്നു. നിയന്ത്രണ വിധേയമായി പിന്നീട് ഒഴുക്കി വിടും. ലണ്ടൻ നഗരത്തിലെ വൂൾവിച്ച് ഭാഗത്താണു തെയിംസ് നദിയിൽ ഗേറ്റുകൾ സ്ഥാപിച്ചിരിക്കുന്നത്. ബ്രിട്ടനിലെ എൻവയോൺമെന്‍റൽ ഏജൻസിയാണ് തെയിംസ് ബാരിയറിന്‍റെ നടത്തിപ്പുകാർ. മിനിറ്റ് തോറും വെള്ളപ്പൊക്ക സാധ്യത വിലയിരുത്താനുള്ള കൺട്രോൾ റൂം പ്രവർത്തിക്കുന്നുണ്ട്.
കൂടുതൽ എറണാകുളം വാർത്തകൾView All
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നിങ്ങൾക്കും സംഭാവന നൽകാം. ഇതാണ് സംഭാവനകൾ അയക്കാനുള്ള വിവരം.
Name of Donee: CMDRF
Account number : 67319948232
Bank: State Bank of India
Branch: City branch, Thiruvananthapuram
IFSC Code: SBIN0070028
Swift Code: SBININBBT08
keralacmrdf@sbi എന്ന യുപിഐ ഐഡി വഴിയും സംഭാവനകൾ നല്‍കാവുന്നതാണ്.