കൊച്ചിന്‍ മെട്രൊ റെയിൽ നിർമ്മാണം വൈകുന്നത് സർക്കാരിന് നാണക്കേട്: ഉമ്മൻ ചാണ്ടി
തൃപ്പൂണിത്തുറ: മെട്രോ റെയിലിന്റെ പ്രവർത്തനം വളരെ സാവധാനത്തിലാക്കുക എന്നത് ഈ സർക്കാരിന്റെ സംഭവനയാണെന്ന് മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി. കൊച്ചി മെട്രോ റെയിൽ നിർമ്മാണം വൈകുന്നത് സംബന്ധിച്ച് ഇങ്ങനെ ഒരു പ്രതിഷേധം നടത്തേണ്ടി വന്നത് എൽ ഡി എഫ് സർക്കാരിന് തന്നെ നാണക്കേട് ഉണ്ടാക്കുന്ന ഒന്നാണെന്നും മനുഷ്യമെട്രോയോടനുബന്ധിച്ച് ഇന്നലെ വൈകീട്ട് തൃപ്പൂണിത്തുറ ഇന്ദിരാ പ്രിയദർശിനി ലായം കൂത്തമ്പലത്തിൽ വച്ച് നടന്ന പൊതു സമ്മേളനം ഉത്‌ഘാടനം ചെയ്ത് സംസാരിക്കവേ അദ്ദേഹം പറഞ്ഞു.
യു.ഡി.എഫ് സർക്കാർ മെട്രോ റെയിൽ പദ്ധതിയുമായി ബന്ധപ്പെട്ട് മുന്നോട്ടു വന്നപ്പോൾ ഇതിന്റെ തുടക്കം മുതൽ തടസ്സം നിന്നവരാണ് ഇടതുപക്ഷം. കൊച്ചി മെട്രോ എക്‌ണോമിക്കൽ അല്ല എന്നാണ് എൽ.ഡി.എഫ് സർക്കാരിന്റെ കണ്ടെത്തൽ, ലോകത്ത് എവിടെയും മെട്രോ ലാഭകരമല്ല എന്നാൽ എല്ലായിടത്തും ഇതിന്റെ അനുബന്ധ പ്രവർത്തനങ്ങൾ കൊണ്ടാണ് വരുമാനം ഉണ്ടാക്കുന്നത്. കൃത്യമായ പഠനം ഇല്ലാതെ മെട്രോ ലാഭകരമല്ല എന്ന് കാരണം പറഞ്ഞു മൂന്ന് വർഷം അച്യുതാനന്ദൻ സർക്കാർ ഇത് മാറ്റി വച്ചു. പിന്നീട് ഡൽഹിൽ ഇ. ശ്രീധരനുമായിട്ടുള്ള കൂടിക്കാഴ്ചക്ക് ശേഷമാണ് അദ്ദേഹം തീരുമാനം മാറ്റിയത്.

കൊച്ചി മെട്രോയുടെ തുടർന്നുള്ള വികസനത്തിന്റെ ഉത്തരവാദിത്തം ഇടതു സർക്കാരിനാണ്. ഇതുമായി ബന്ധപ്പെട്ട സൗകര്യങ്ങൾ ഒരുക്കി കൊടുത്തശേഷമാണ് യു.ഡി.എഫ് ഗവണ്മെന്റ് സ്ഥാനമൊഴിഞ്ഞത്. പശ്ചിമ കൊച്ചി വരെയുള്ള മെട്രോ റെയിൽ പദ്ധതിക്ക് ഇനി എത്ര നാൾ കാത്തിരിക്കേണ്ടി വരുമെന്ന് ഉമ്മൻ ചാണ്ടി ചോദിച്ചു. ജലഗതാഗതവും, വിമാന മാർഗ്ഗവും ബന്ധിപ്പിച്ച് യു.ഡി.എഫ് രൂപം നൽകിയ ഈ പദ്ധതി പിന്നീട് എവിടെപോയി എന്ന് അദ്ദേഹം ചോദിച്ചു. ജനങ്ങളുടെ പ്രശനങ്ങൾക്കോ, വികസനപ്രവർത്തനങ്ങൾക്കോ സമയം ഇല്ലാതെ സർക്കാർ അനാവശ്യമായ തർക്കങ്ങളും, വിവാദങ്ങളും ഉണ്ടാക്കി ഗവണ്മെന്റിന്റെ ഭരണ പരാജയം മറച്ച് വയ്ക്കാൻ ശ്രമിക്കുന്നു. ഉചിതമായ സമയത്താണ് തൃപ്പൂണിത്തുറയിൽ ഈ സമരം നടന്നത്,കൊച്ചി മെട്രോയുടെ വികസനത്തിന് തുരങ്കം വയ്ക്കുന്ന തീരുമാങ്ങൾക്ക് എതിരെ ആവണം ഈ പ്രതിഷേധമെന്നും, അതിനു വേണ്ടി ഉണരണമെന്നും ഉമ്മൻ ചാണ്ടി പ്രവർത്തകരെ അഭിസംബോധന ചെയ്തു കൊണ്ട് പറഞ്ഞു.

പൊതുസമ്മേളനത്തിൽ മുൻ മന്ത്രി കെ. ബാബു അധ്യക്ഷത വഹിച്ചു. മുൻ വൈദ്യത- റെയിൽ വകുപ്പ് മന്ത്രി ആര്യാടൻ മുഹമ്മദ്. പി എസ് സി മുൻ ചെയർമാൻ ഡോ. കെ. എസ് രാധാകൃഷ്‌ണൻ, യു ഡി എഫ് കൺവീനർ ബെന്നി ബെഹന്നാൻ, പ്രൊഫ. കെ.വി.തോമസ് എം.പി, ഡി.സി.സി പ്രസിഡണ്ട് ടി.ജെ. വിനോദ്, കൊച്ചി മേയർ സൗമിനി ജെയിൻ, പി.ടി.തോമസ് എം എൽ എ, വി.പി.സജീന്ദ്രൻ എം.എൽ.എ, ഡൊമിനിക് പ്രസേൻറ്റേഷൻ, എൻ. വേണുഗോപാൽ, മുൻ ഡിസി സി പ്രസിഡന്റുമാരായ വി.ജെ. പൗലോസ്, കെ.പി. ധനപാലൻ, ആർ.വേണുഗോപാൽ, ഡോ.ഗീത സജീവ് എന്നിവർ പങ്കെടുത്തു. വൈകീട്ട് 5 .30 ന് പേട്ട മുതൽ എസ്.എൻ ജംഗ്ഷൻ വരെ നീണ്ട മനുഷ്യമെട്രോയിൽ 2500 റോളം പേർ പങ്കെടുത്തു. ശേഷം എസ്.എൻ ജംഗ്ഷനിൽ നിന്നും പ്രവർത്തകർ കാൽ നട ജാഥയായി പൊതുസമ്മേളന വേദിയിൽ എത്തിച്ചേർന്നു.
-
സ്വർണ വില ഇന്നും താഴേക്ക്; 75,000 രൂപ വരെയെങ്കിലും പവന് വരുമോ? പഴയ സ്വർണം വിൽക്കേണ്ടവർ അറിയാൻ -
ചൊവ്വ മാറിയാൽ ജീവിതവും മാറും; ഈ രാശിക്കാരുടെ പ്രണയം പൂവണിയും, പുതിയ ജോലി തേടിയെത്തും..! -
അഹാന എനിക്ക് മെസേജ് ഇട്ടു, വിവാഹം കഴിക്കാൻ പോകുന്നുവെന്ന്; നിമിഷ് രവിയെ കുറിച്ച് തുറന്ന് പറഞ്ഞ് കൃഷ്ണകുമാർ -
സര്‍വീസില്‍ സ്ഥിരമാകും, വാഹനം വാങ്ങാനുള്ള ആഗ്രഹം സഫലമാകും, ഭൂമിയില്‍ നിന്ന് കൂടുതല്‍ വരുമാനം, നാൾഫലം -
കൊച്ചി ലുലു മാളിൽ വൻ ഓഫർ; പകുതി വിലക്ക് സാധനം വാങ്ങാം,ബൈ വൺ ഗെറ്റ് വൺ ഓഫറും..അറിയാം -
ദേശീയപാത 66; ചർക്കള-നീലേശ്വരം, നീലേശ്വരം-തളിപ്പറമ്പ് റീച്ചുകളുടെ പ്രവർത്തനം അന്തിമഘട്ടത്തിലേക്ക് -
മൊണാലിസയ്ക്കായി 42 ലക്ഷം ചെലവാക്കി, 10 കോടി വായ്പയെടുത്തു; സംവിധായകന് സനോജ് മിശ്ര -
കൊല്ലം–തേനി ദേശീയപാത 183 വികസനം ;കടവൂർ–ആഞ്ഞിലിമൂട് റീച്ചിന് അംഗീകാരം -
ഭക്ഷണം ശ്വാസകോശത്തിൽ കുടുങ്ങി, പിന്നാലെ കുഴഞ്ഞു വീണു; കാർത്തിക് സൂര്യയ്ക്ക് സംഭവിച്ചത് -
അടുക്കളയിലെ ഈ രണ്ട് ചേരുവകൾ; നടി ശോഭിതയുടെ സൗന്ദര്യ രഹസ്യം ഇതാണ് -
'നടിയായാല്‍ പ്രശസ്തിയുമുണ്ടാകുമെന്ന് കരുതി..'; മൊണാലിസയെ നാട്ടിലെത്തിക്കണമെന്ന് മുഖ്യമന്ത്രിയോട് പിതാവ് -
''ടേബിളിലിരുന്ന പാത്രം മമ്മൂക്ക എന്റെ നേരേ നീട്ടി, വിറയാർന്ന കൈകളാൽ അത് വാങ്ങി, അത് അപൂർവ്വ സുന്ദര നിമിഷം''












Click it and Unblock the Notifications