എറണാകുളം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

പുതുവൈപ്പ് എൽപിജി ടെർമിനൽ; പദ്ധതിയുമായി മുന്നോട്ടു പോകും, സംസ്ഥാന സര്‍ക്കാരിന്‍റെ പൂര്‍ണ പിന്തുണ പദ്ധതിക്കുണ്ട് ഇന്ത്യൻ ഓയിൽ മാനേജർ

  • By Desk
Google Oneindia Malayalam News

കൊച്ചി: പുതുവൈപ്പ് എല്‍പിജി ടെര്‍മിനല്‍ പദ്ധതിയുമായി മുന്നോട്ടു പോകുമെന്നും പദ്ധതിയില്‍ നിന്ന് പിന്‍മാറാന്‍ സാധിക്കില്ലെന്നും ഇന്ത്യന്‍ ഓയില്‍ ജനറല്‍ മാനേജരും കേരള ചീഫുമായ പിഎസ് മണി. കൊച്ചിയില്‍ മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. സംസ്ഥാന സര്‍ക്കാരിന്‍റെ പൂര്‍ണ പിന്തുണ പുതുവൈപ്പ് പദ്ധതിക്കുണ്ട്. സര്‍ക്കാരുമായുള്ള എല്ലാ ചര്‍ച്ചകളിലും ഇക്കാര്യം വ്യക്തമാക്കിയിട്ടുള്ളതാണ്.

<strong>ശബരിമലയിൽ പ്രത്യേക സൗകര്യങ്ങളുണ്ടാവില്ല; വനിത പോലീസും ഇല്ല, അധിക ക്രമീകരണങ്ങളൊന്നുമില്ലെന്ന്...</strong>ശബരിമലയിൽ പ്രത്യേക സൗകര്യങ്ങളുണ്ടാവില്ല; വനിത പോലീസും ഇല്ല, അധിക ക്രമീകരണങ്ങളൊന്നുമില്ലെന്ന്...

ഇന്നലെയും ഇതു സംബന്ധിച്ച ചര്‍ച്ചകള്‍ നടന്നു. പ്രളയത്തെ തുടര്‍ന്ന് ഇതു സംബന്ധിച്ച നടപടികള്‍ താല്‍ക്കാലികമായി നിലച്ചുവെങ്കിലും നടപടികള്‍ ഇനി വേഗത്തിലാക്കുമെന്ന് ഉറപ്പു ലഭിച്ചിട്ടുണ്ട്. നിയമപരമായ തീരുമാനങ്ങളെല്ലാം ഐഒസിക്ക് അനുകൂലമാണ്. പുതുവൈപ്പ് പദ്ധതിക്കായി 350 കോടി രൂപയുടെ നിക്ഷേപം നടന്നു കഴിഞ്ഞു. കേരളത്തെ സംബന്ധിച്ചിടത്തോളം ഈ നിക്ഷേപം വേണ്ടെന്ന് വെക്കാന്‍ പല കാരണങ്ങളാല്‍ കഴിയില്ല.

Puthuvyp

എല്‍പിജി ഉപയോഗത്തില്‍ പത്തു ശതമാനത്തിന്റെ വര്‍ധന കേരളത്തിലും ദേശീയ തലത്തിലും ഉണ്ടായിക്കൊണ്ടിരിക്കുന്നുണ്ട്. ഈ ആവശ്യം നിറവേറ്റണമെങ്കില്‍ ഇത്തരം പദ്ധതികള്‍ വരേണ്ടതുണ്ട്. പുതുവൈപ്പ് പദ്ധതി വന്നാല്‍ ആ പ്രദേശത്തിന് ഉണ്ടാകാന്‍ പോകുന്ന വികസനവും വലുതായിരിക്കും. കൂടുതല്‍ തൊഴിലവസരങ്ങള്‍ പദ്ധതിയിലൂടെ ലഭിക്കും. ബിസിനസ് സൗഹൃദ സംസ്ഥാനങ്ങളുടെ റാങ്കിങില്‍ കേരളം ഇനിയും മുന്നോട്ടു പോകേണ്ടതുണ്ട്. അല്ലെങ്കില്‍ മറ്റ് സംസ്ഥാനങ്ങള്‍ കേരളത്തെ മറികടന്ന് മുന്നേറും.

പുതുവൈപ്പ് ടെര്‍മിനല്‍ കേരളത്തിന്റെ അഭിമാന പദ്ധതിയാണ്. പദ്ധതിയുമായി ബന്ധപ്പെട്ട് അടിസ്ഥാനപരമായ എന്തെങ്കിലും പ്രശ്‌നങ്ങളുണ്ടെങ്കില്‍ നടപടിയെടുക്കാന്‍ തയ്യാറാണെന്നും അദ്ദേഹം പറഞ്ഞു. പുതുവൈപ്പ് ടെര്‍മിനലും കൊച്ചി-സേലം എല്‍പിജി പൈപ്പ് ലൈനും വരുന്നതോടെ റോഡുകളിലൂടെയുള്ള ബള്‍ക്ക് എല്‍പിജി ഗതാഗതം അവസാനിപ്പിക്കാന്‍ സാധിക്കും. മംഗലാപുരത്ത് നിന്നാണ് 125 വണ്ടിയിലായി കേരളത്തിലേക്ക് ബള്‍ക്ക് എല്‍പിജി ദിവസവും എത്തുന്നത്. 125 വണ്ടിയില്‍ 50 വണ്ടി ഇരുമ്പനത്തേക്കും 40 വണ്ടി ചേളാരിയിലേക്കും 35 വണ്ടി പാരിപ്പിള്ളിയിലേക്കുമാണ് വരുന്നത്.

കാസര്‍കോട് മുതല്‍ തൃശൂര്‍ വരെ വളവുകളും തിരിവുകളുമുള്ള ഇടുങ്ങിയ റോഡാണ്. പുതുവൈപ്പ് ഇംപോര്‍ട്ട് ടെര്‍മിനല്‍ വരുന്നതോടെ ഉദയംപേരൂരിലേക്കും ചേളാരിയിലേക്കുമുള്ള 90 വണ്ടികള്‍ റോഡില്‍ നിന്ന് പുറത്താകും. പാരിപ്പിള്ളിയിലേക്കുള്ള 35 വണ്ടികള്‍ കൊച്ചിയില്‍ നിന്ന് വാഹനത്തില്‍ നിറച്ച് വിടാനാകും. തെക്കന്‍ കേരളത്തിലേക്കുള്ള റോഡുകള്‍ക്ക് വീതി കൂട്ടിക്കൊണ്ടിരിക്കുന്നുണ്ട്. പുതുവൈപ്പ് ടെര്‍മിനല്‍ വരുന്നതോടെ പാലക്കാട് നിന്ന് ചേളാരിയിലേക്കും കൊച്ചിയില്‍ നിന്നും കൊല്ലത്തേക്കും പൈപ്പ് ലൈന്‍ സ്ഥാപിക്കാന്‍ സര്‍ക്കാരിന് ശുപാര്‍ശ നല്‍കിയിട്ടുണ്ട്. അത് വന്നാല്‍ സംസ്ഥാനത്ത് ബള്‍ക്ക് എല്‍പിജിയുമായുള്ള ഓട്ടം അവസാനിപ്പിക്കാനാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Ernakulam
English summary
Indian oil manager's comment about Puthuvyp LPG terminal project
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X