കളമശേരി അപകടം; കാറിലുണ്ടായിരുന്നവർ മദ്യപിച്ചിരുന്നതായി പോലീസ്; വിശദമായ അന്വേഷണം...
കൊച്ചി: കളമശ്ശേരി പത്തടിപ്പാലത്തെ മെട്രോ തൂണിൽ കാറിടിച്ച് അപകടത്തിൽ മൻഫിയയെന്ന യുവതി മരിച്ച സംഭവത്തിൽ കാറിലുണ്ടായിരുന്ന മൂന്ന് യുവാക്കൾ മദ്യപിച്ചിരുന്നതായി പൊലീസ് കണ്ടെത്തി. അപകടം സംബന്ധിച്ച് കൂടുതൽ സിസിടിവി ദൃശ്യങ്ങൾ ലഭിച്ചിട്ടുണ്ടെന്നും സംഭവത്തിൽ വിശദമായ അന്വേഷണം നടത്തുമെന്നും കൊച്ചി സിറ്റി പൊലീസ് കമ്മീഷണർ എച്ച്.എൽ. നാഗരാജു അറിയിച്ചു.
അപകടവിവരം കാറിലുണ്ടായിരുന്ന നാലാമതൊരാൾ അറിയിച്ചതെന്നാണ് ബന്ധുക്കൾ ഉന്നയിക്കുന്ന ആരോപണം. അപകടം നടക്കുന്ന സമയത്ത് മൻഫിയക്കും കൂടെയുണ്ടായിരുന്ന മൂന്ന് പേർക്കും പുറമേ ഒരാൾ വാഹനത്തിൽ ഉണ്ടായിരുന്നതായി സംശയം പ്രകടിപ്പിക്കുന്നുണ്ട്. യുവതി കൊല്ലപ്പെട്ട ശേഷം ഇയാൾ ഒളിവിലെന്നാണ് ബന്ധുക്കൾ പറയുന്നത്. അപകടത്തിൽ ഇതോടെ ദുരൂഹതയുണ്ടെന്ന വീണ്ടും ആവർത്തിക്കുകയാണ് മരിച്ച മൻഫിയയുടെ കുടുംബം.

ഇതോടൊപ്പം, മൻഫിയയെ കൊല്ലുമെന്ന് കാമുകൻ ഭീഷണപ്പെടുത്തിയിരുന്നതായും ആരോപണമുണ്ട്. കാറോടിച്ചിരുന്ന സൽമാനുൽ ഫാരിസിനെയും (26) ഒപ്പമുണ്ടായിരുന്ന ജിബിൻ ജോൺസണെയും (28) കൂടുതൽ വിവരങ്ങൾ ലഭിക്കാനായി അന്വേഷണസംഘം വീണ്ടും ചോദ്യംചെയ്യും.
ഇടപ്പള്ളിയിൽ സുഹൃത്തിന്റെ പിറന്നാൾ ആഘോഷമുണ്ടെന്ന് പറഞ്ഞാണ് അപകടദിവസം വൈകീട്ട് മൻഫിയ വീട്ടിൽ നിന്നു പോയതെന്നാണ് ബന്ധുക്കൾ പറയുന്നത്. എന്നാൽ, പിറന്നാൾ ആഘോഷത്തിന്റെ കാര്യം സൽമാനുലോ ജിബിനോ പറഞ്ഞിട്ടില്ല. സിസിടിവി ദൃശ്യങ്ങളിലൂടെ സംഭവത്തിൻ്റെ ചുരുളഴിക്കാമെന്ന പ്രതീക്ഷയിലാണ് പൊലീസ്.

ഇക്കഴിഞ്ഞ ചൊവ്വാഴ്ചയാണ് കളമശ്ശേരി പത്തടിപ്പാലം മെട്രോ തൂണിൽ കാറിടിച്ച് ആലുവ എരുമത്തല കൊട്ടാരപ്പിള്ളി വീട്ടില്‍ മുഹമ്മദിന്റെ മകള്‍ മന്‍ഫിയ (സുഹാന) ( 21 ) മരിച്ചത്. പാലക്കാട് സ്വദേശി കരിംപ്പെട്ട വീട്ടില്‍ സല്‍മാനുല്‍ ഫാരിസ് (26), വരാപ്പുഴ സ്വദേശി പള്ളിയേക്കല്‍ വീട്ടില്‍ ജിബിന്‍ ജോണ്‍സണ്‍ (28) എന്നിവരാണ് കാറിൽ മൻഫിയക്കൊപ്പം ഉണ്ടായിരുന്നത്.
അപകടം നടന്ന സ്ഥലത്ത് ഇതുവഴി യാത്രചെയ്യുകയായിരുന്ന മറ്റൊരു കാർ യാത്രക്കാരന് അപകടത്തിൽപ്പെട്ടവരെ ആശുപത്രിയിലെത്തിച്ചത്. മൻഫിയയെ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചിരുന്നു. പരിക്കേറ്റ സൽമാനുൽ ഫാരീസും ആശുപത്രിയിൽ ചികിത്സ തേടി.

എന്നാൽ, അപകടത്തിൽ പരിക്കേറ്റ മറ്റൊരു യാത്രക്കാരനും കാറിൽ മൻഫിയക്കൊപ്പം ഉണ്ടായിരുന്ന ജിബിൻ ജോൺസൺ ആശുപത്രിയിൽ ചികിത്സ തേടുന്നതിന് പകരം മദ്യലഹരിയിൽ വഴിയിൽ കിടന്നുറങ്ങിയ ശേഷം തിരിച്ചു ബോധം വീണു കിട്ടിയപ്പോൾ വരാപ്പുഴയിലെ വീട്ടിലേക്ക് മടങ്ങുകയായിരുന്നു. ജിബിനെ വീട്ടിലെത്തി വിശദമായ ചോദ്യം ചെയ്യലിനായി പിന്നീട് പൊലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു.
അപകടത്തിന് ശേഷം കാമുകന്റെ ഫോണില്‍ നിന്ന് സന്ദേശങ്ങള്‍ ലഭിച്ചിരുന്നതായി മരിച്ച മൻഫിയയുടെ അമ്മ നബിസ പറഞ്ഞിരുന്നു. മകളുടെ മരണത്തിൽ ദുരൂഹത ഉയർത്തുകയാണ് കുടുംബം. മരണത്തിന് ശേഷം കാസര്‍കോട് സ്വദേശിയായ കാമുകനെപ്പറ്റി ഒരു വിവരവുമില്ലെന്നും അവർ പറഞ്ഞു. ഇടപ്പള്ളിയില്‍ സുഹൃത്തിന്റെ പിറന്നാള്‍ ആഘോഷമുണ്ടെന്നു പറഞ്ഞാണ് അപകടദിവസം വൈകീട്ട് മന്‍ഫിയ വീട്ടില്‍നിന്നു പോയത്.

പുലര്‍ച്ചെ ഒന്നരയോടെ വീട്ടുകാരുമായി സംസാരിച്ച മന്‍ഫിയ ഉടന്‍ മടങ്ങിയെത്തുമെന്നും അറിയിച്ചിരുന്നു. ഇതിനു പിന്നാലെയാണ് അപകടം നടന്നത്. എന്നാല്‍, എന്തോ അസ്വാഭാവികമായി സംഭവിച്ചിട്ടുണ്ടെന്ന് വീട്ടുകാര്‍ ഉറപ്പിച്ച് പറയുന്നു. നഴ്സിങ് വിദ്യാര്‍ഥിനിയായ മന്‍ഫിയ മോഡലിങ് രംഗത്തും പ്രവര്‍ത്തിക്കുന്നുണ്ടായിരുന്നു. അതുവഴി പരിചയപ്പെട്ട സുഹൃത്തുക്കളുമായി യാത്ര ചെയ്യവേയാണ് അപകടമുണ്ടായത്. അമിതവേഗത്തില്‍ പാഞ്ഞ കാറാണ് അപകടത്തില്‍പ്പെട്ടത്.
സംഭവത്തെക്കുറിച്ച് പൊലീസ് പറയുന്നതിങ്ങനെ: ജിബിനും സുഹൃത്തായ മന്‍ഫിയയും കൂടി മന്‍ഫിയയുടെ വീട്ടില്‍ നിന്ന് ബൈക്കില്‍ സല്‍മാനുല്‍ വാടകയ്ക്ക് താമസിക്കുന്ന കളമശ്ശേരി എച്ച്.എം.ടി. കവലയ്ക്ക് സമീപത്തെ ഫ്ലാറ്റിലേക്ക് എത്തുകയായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്. മൂവരും പുറത്തു നിന്ന് ഭക്ഷണം കഴിച്ച ശേഷം രാത്രികാല യാത്രയ്ക്ക് ഇറങ്ങി. കാറില്‍ പാലാരിവട്ടം വരെ പോയി മടങ്ങുമ്പോള്‍ നിയന്ത്രണം വിട്ട കാര്‍ പത്തടിപ്പാലത്തിനും കളമശ്ശേരി നഗരസഭയ്ക്കും ഇടയില്‍ മെട്രോ തൂണില്‍ ഇടിച്ചു കയറുകയായിരുന്നു.

മറ്റെന്തെങ്കിലും ലഹരിവസ്തുക്കള്‍ ഇവര്‍ ഉപയോഗിച്ചിരുന്നുവോ എന്നും സംശയിക്കുന്നുണ്ട്. ഇതുവരെ കേസില്‍ കേള്‍ക്കാത്ത പേരാണ് കാമുകന്റേത്. മരണവിവരം കാമുകന്‍ എങ്ങനെ അറിഞ്ഞുവെന്നതാണ് സംശയിക്കാന്‍ കാരണം. അപകടശേഷം കാറില്‍നിന്ന് കാമുകന്‍ ഓടിരക്ഷപ്പെട്ടെന്നും ആരോപണമുണ്ട്. എന്നാല്‍, അങ്ങനെയൊരു സാധ്യത ഇതുവരെയുള്ള അന്വേഷണത്തില്‍ കണ്ടെത്തിയിട്ടില്ല.
ഒരാളുടെ സാന്നിധ്യം സംശയകരമായി ഉന്നയിച്ചതിനാല്‍ തന്നെ സി.സി.ടി.വി. ദൃശ്യങ്ങള്‍ അടക്കം പരിശോധിച്ച് അന്വേഷണം നടത്തേണ്ടി വരും. സല്‍മാനുലിന്റെ ഫ്ലാറ്റ്, ഇവര്‍ കാറില്‍ സഞ്ചരിച്ച മേഖല, അപകടം നടന്ന മേഖല എന്നിവിടങ്ങളിലെ ദൃശ്യങ്ങള്‍ പരിശോധിച്ച് നാലാമത് ഒരാള്‍ ഉണ്ടായിരുന്നോയെന്ന് കണ്ടെത്തണം.
അതിനിടെ, അപകടം സംബന്ധിച്ച് കൂടുതൽ സിസിടിവി ദൃശ്യങ്ങൾ ലഭിച്ചിട്ടുണ്ടെന്നും സംഭവത്തിൽ വിശദമായ അന്വേഷണം നടത്തുമെന്നും കൊച്ചി സിറ്റി പൊലീസ് കമ്മീഷണർ എച്ച്.എൽ. നാഗരാജു അറിയിച്ചു.
സാരി ഇങ്ങനെയും ഉടുക്കാം അല്ലേ; അമല പോളിന്റെ ഫോട്ടോഷൂട്ട് ഏറ്റെടുത്ത് സോഷ്യല്‍ മീഡിയ












Click it and Unblock the Notifications