എറണാകുളം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

പറവൂരില്‍ വമ്പന്‍ പ്രഖ്യാപത്തിനൊരുങ്ങി സിപിഐ; സതീശനെതിരെ എന്‍എം പിയേഴ്സണ്‍ സ്ഥാനാര്‍ത്ഥിയായേക്കും

Google Oneindia Malayalam News

എറണാകുളം: കഴിഞ്ഞ തവണ എല്‍ഡിഎഫില്‍ 27 സീറ്റില്‍ മത്സരിച്ച സിപിഐക്ക് ഇത്തവണ മത്സരിക്കാന്‍ ലഭിച്ചത് 25 സീറ്റാണ്. കേരള കോണ്‍ഗ്രസിനായി ഇരിക്കൂറും കാഞ്ഞിരപ്പള്ളിയും വിട്ടുകൊടുക്കേണ്ടി വന്നതോടെയാണ് സിപിഐ സീറ്റുകള്‍ 25 ആയി കുറഞ്ഞത്. ഇതില്‍ 21 മണ്ഡലങ്ങളിലേക്കുള്ള സ്ഥനാര്‍ത്ഥികളെ സിപിഐ കഴിഞ്ഞ ദിവസം പ്രഖ്യാപിക്കുകയും ചെയ്തു. ചടയമംഗലം,ഹരിപ്പാട്,പറവൂർ,നാട്ടിക സീറ്റുകള്‍ ഒഴികേയുള്ള മണ്ഡലങ്ങളിലേക്കായിരുന്നു പ്രഖ്യാപനം. ഇതില്‍ പറവൂര്‍ സീറ്റില്‍ അപ്രതീക്ഷിത സ്ഥാനാര്‍ത്ഥി പ്രഖ്യാപനം ഉണ്ടാവുമെന്ന സൂചനയാണ് ഇപ്പോള്‍ പുറത്ത് വരുന്നത്.

ഇന്ത്യയില്‍ രണ്ടാം ഘട്ട കോവിഡ് വാക്‌സിനേഷന്‍ തുടരുന്നു; ഏറ്റവും പുതിയ ചിത്രങ്ങള്‍ കാണാം

വിഡി സതീശന്‍

വിഡി സതീശന്‍

കഴിഞ്ഞ നാല് തവണയായി കോണ്‍ഗ്രസിലെ വിഡി സതീശന്‍ വിജയിച്ച് വരുന്ന മണ്ഡലമാണ് പറവൂര്‍. അതിന് മുമ്പ് മണ്ഡലത്തിലെ ആദ്യ തിരഞ്ഞെടുപ്പില്‍ 1957 ലും 1982 മുതല്‍ 1996 വരേയുള്ള രണ്ട് തവണയും പറവൂര്‍ മണ്ഡലത്തില്‍ നിന്നും വിജയിക്കാന്‍ സിപിഐക്ക് സാധിച്ചിരുന്നു. എന്നാല്‍ 2001 ല്‍ കോണ്‍ഗ്രസിനായി മത്സരിക്കാന്‍ വിഡി സതീശന്‍ എത്തിയപ്പോള്‍ സിപിഐക്ക് സീറ്റ് നഷ്ടമായി.

പ്രമുഖര്‍ വന്നിട്ടും

പ്രമുഖര്‍ വന്നിട്ടും

പിന്നീട് പന്ന്യന്‍ രവീന്ദ്രന്‍ ഉള്‍പ്പടേയുള്ള പ്രമുഖ നേതാക്കളില്‍ പലരേയും മണ്ഡലം തിരികെ പിടിക്കാന്‍ സിപിഐ പരീക്ഷിച്ചെങ്കിലും രണ്ടും വിജയം കണ്ടില്ല. 2011 ലായിരുന്നു പന്ന്യന്‍ രവീന്ദ്രന്‍ പറവൂരില്‍ സിപിഐ സ്ഥാനാര്‍ത്ഥിയായത്. അന്ന് 11349 വോട്ടുകള്‍ക്കായിരുന്നു വിഡി സതീശന്‍ വിജയിച്ചത്.

ശാരദ മോഹന്‍

ശാരദ മോഹന്‍

കഴിഞ്ഞ തവണ ശാരദ മോഹനനെ രംഗത്ത് ഇറക്കിയില്ലെങ്കിലും വിഡി സതീശനെ വീഴ്ത്താന്‍ സാധിച്ചില്ല. വിഡി സതീശന് 74985 വോട്ടുകള്‍ ലഭിച്ചപ്പോള്‍ 54351 വോട്ടുകള്‍ മാത്രമായിരുന്നു ശാരദാ മോഹനന് നേടാന്‍ സാധിച്ചത്. വിഡി സതീശന് 20364 വോട്ടിന്‍റെ ഭൂരിപക്ഷം. 2011 ല്‍ പന്ന്യന്‍ രവീന്ദ്രന്‍ നേടിയതില്‍ നിന്നും വലിയ തോതില്‍ വോട്ടുകള്‍ കുറയുകയും ചെയ്തു.

പറവൂരും ശ്രദ്ധാകേന്ദ്രം

പറവൂരും ശ്രദ്ധാകേന്ദ്രം

ഇത്തവണ സ്ഥാനാര്‍ത്ഥി ചര്‍ച്ചകളുടെ തുടക്കത്തില്‍ തന്നെ പറവൂരും ശ്രദ്ധാകേന്ദ്രമായിരുന്നു. സര്‍ക്കാറിനെതിരെ നിരന്തരം വിമര്‍ശനം ഉന്നയിക്കുന്ന വിഡി സതീശനെ തോല്‍പ്പിക്കണമെന്ന ഉറച്ച വാശിയിലാണ് സിപിഎം. അതിനാല്‍ സീറ്റ് ഏറ്റെടുക്കാനുള്ള ആലോചന സിപിഎമ്മിനുണ്ടായിരുന്നു.

സീറ്റ് കൈമാറ്റം

സീറ്റ് കൈമാറ്റം

പറവൂര്‍ സീറ്റ് ഏറ്റെടുത്ത് പി രാജീവിനെ മത്സരിപ്പിക്കാനായിരുന്നു സിപിഎം ആലോചന. എന്നാല്‍ ഇതിനെതിരെ ശക്തമായ വിമര്‍ശനവുമായി സിപിഐ പ്രാദേശിക നേതൃത്വം രംഗത്ത് എത്തി. പറവൂർ സീറ്റിന് പകരം ജില്ലയിൽ മറ്റൊരു സുരക്ഷിത സീറ്റ് എന്ന സിപിഎം വാഗ്ദാനം അവര്‍ തള്ളി. സീറ്റ് കൈമാറൽ നഷ്​ടക്കച്ചവടമാകുമെന്ന വിലയിരുത്തലും ഉണ്ടായി.

സിപിഎം നോട്ടമിട്ടത്

സിപിഎം നോട്ടമിട്ടത്


പറവൂർ സീറ്റ്​ വർഷങ്ങൾക്കുമുമ്പേ സിപിഎം നോട്ടമിട്ടതാണ്. സിപിഐയുടെ പരമ്പരാഗത സീറ്റ് കൈവിട്ടുപോയാൽ പാർട്ടിയുടെ അടിത്തറ ഇളകും. ട്രേഡ് യൂനിയൻ രംഗത്ത് തിരിച്ചടിയുണ്ടാകുമെന്നും സീറ്റ് ഒരിക്കലും തിരിച്ചെടുക്കില്ലെന്നും നേതാക്കള്‍ വ്യക്തമാക്കി. മണ്ഡലത്തില്‍ സിപിഐ തോറ്റപ്പോഴെല്ലാം സിപിഎം നേതാക്കളുടെ ഭാഗത്ത് നിന്നും അലംഭാവം ഉണ്ടായെന്നും സിപിഐ ആരോപിച്ചു.

പട്ടിക തള്ളി

പട്ടിക തള്ളി

സീറ്റ് വിട്ടുകൊടുക്കില്ലെന്ന് സിപിഐ ഉറപ്പിച്ചെങ്കിലും ആരെ സ്ഥാനാര്‍ത്ഥിയാക്കുമെന്ന തീരുമാനത്തില്‍ എത്താന്‍ അവര്‍ക്ക് സാധിച്ചില്ല. പറവൂരിലേക്കായി സിപിഐ എറണാകുളം ജില്ലാ എക്സിക്യൂട്ടീവ് സമര്‍പ്പിച്ച സാധ്യത സ്ഥാനാര്‍ഥി പട്ടിക സംസ്ഥാന കൗണ്‍സില് തള്ളുകുയം പുതിയ പട്ടിക സമര്‍പ്പിക്കാനും നിര്‍ദേശം നല്‍കി.

പുതിയ മുഖം ആര്

പുതിയ മുഖം ആര്

സംസ്ഥാന കൗൺസിൽ അംഗം എംടി നിക്സന്‍റെയും എഐവൈഎഫ്. ജില്ലാ ജോയിന്‍റ് സെക്രട്ടറി ഡിവിൻ കെ ദിനകരന്‍റെയും പേരുകളായിരുന്നു സിപിഐ പറവൂര്‍ മണ്ഡലം കമ്മറ്റി സമര്‍പ്പിച്ചത്. മണ്ഡലം കമ്മറ്റി നല്‍കിയ പേരുകളില്‍ ഡിവിന്‍റെ പേര് വെട്ടി പകരം ടിസി സഞ്ജിത്ത്, കെ.ബി അറുമുഖന്‍ എന്നീ പേരുകള്‍ ഉള്‍പ്പെടുത്തിയാണ് ജില്ലാ എക്സിക്യൂട്ടീവ് സ്ഥാനാര്‍ഥി ലിസ്റ്റ് തയാറാക്കിയത്. എന്നാല്‍ ഇതും അംഗീകരിക്കപ്പെട്ടില്ല.

എന്‍എം പിയേഴ്സണ്‍

എന്‍എം പിയേഴ്സണ്‍

ഇതിനിടെയാണ് ഏറ്റവും അവസാനമായി പറവൂരില്‍ എന്‍എം പിയേഴ്സണ്‍ മത്സരിച്ചേക്കുമെന്ന അഭ്യൂഹങ്ങള്‍ പുറത്ത് വരുന്നത്. സ്ഥാനാര്‍ഥിയാകണമെന്ന് ആവശ്യപ്പെട്ട് സിപിഎം, സിപിഐ പ്രാദേശിക നേതാക്കള്‍ തന്നെ ബന്ധപ്പെട്ടിരുന്നുവെന്ന് എന്‍എം പിയേഴ്സണ്‍ കൂടി വ്യക്തമാക്കിയതോടെ അദ്ദേഹം തന്നെ സ്ഥാനാര്‍ത്ഥിയാകാനുള്ള സാധ്യതയേറി.

Recommended Video

cmsvideo
മുസ്ലീങ്ങളെ തൊട്ടാൽ വെറുതെ വിടില്ല.. പി സി ജോർജ് നാടിന്റെ ശാപം | Oneindia Malayalam
സിപിഎമ്മിനും താല്‍പര്യം

സിപിഎമ്മിനും താല്‍പര്യം

എന്നാല്‍ ജില്ലാ, സംസ്ഥാന നേതൃത്വം ബന്ധപ്പെട്ടിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. സിപിഎമ്മിനും ഇക്കാര്യത്തിൽ എതിർപ്പില്ല. മുതിര്‍ന്ന നേതാവായ എസ് ശര്‍മ ഉള്‍പ്പടെ തന്നോട് മത്സരിക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാല്‍ മത്സരിക്കുന്ന കാര്യത്തില്‍ തീരുമാനം എടുത്തിട്ടില്ല. തീരുമാനം ഉണ്ടാവുകയാണെങ്കില്‍ അത് ഉടന്‍ ഉണ്ടാവുമെന്നും അദ്ദേഹം പറഞ്ഞു.

നക്ഷത്രക്കണ്ണുളള അനന്യ- ഏറ്റവും പുതിയ ചിത്രങ്ങൾ കാണാം

Ernakulam
English summary
kerala assembly election 2021; NM Pearson may be the CPI candidate In Paravur
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X