എറണാകുളം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

കിഴക്കമ്പലം സംഘര്‍ഷം: തീവ്രവാദ ബന്ധമന്വേഷിക്കാന്‍ കേന്ദ്ര സംഘമെത്തും, ഞെട്ടിച്ച് എഫ്‌ഐആര്‍

Google Oneindia Malayalam News

കൊച്ചി: കിഴക്കമ്പലത്ത് പോലീസിന് നേരെ ആക്രമണം അഴിച്ചുവിട്ട സംഭവത്തില്‍ അറസ്റ്റിലായവരുടെ പശ്ചാത്തലം അന്വേഷിക്കാന്‍ കേന്ദ്ര സംഘമെത്തും. അറസ്റ്റിലായവര്‍ക്ക് തീവ്രവാദ ബന്ധമുള്ളവരുണ്ടോ എന്നാണ് പരിശോധിക്കാന്‍. കിറ്റെക്‌സിലെ തൊഴിലാളികളില്‍ കിഴക്കന്‍ മേഖലയില്‍ നിന്നുള്ളവരാണ്. അതുകൊണ്ട് ഇവര്‍ക്ക് തീവ്രവാദ സംഘങ്ങളുമായി ബന്ധം സംശയിക്കുന്നുണ്ട്. അക്കാര്യമാണ് അന്വേഷിക്കുന്നത്. അതേസമയം കേന്ദ്ര സംഘത്തിന്റെ വരവോടെ കേസ് കടുക്കുമെന്നാണ് സൂചന. പോലീസിന്റെ എഫ്‌ഐആറിലും അമ്പരപ്പിക്കുന്ന വിവരങ്ങളാണ് ഉള്ളത്. പോലീസുകാരെ കൊല്ലാന്‍ അതിഥി തൊഴിലാളികള്‍ ഉറച്ചിരുന്നുവെന്നാണ് പോലീസ് റിപ്പോര്‍ട്ടില്‍ പറയുന്നത്.

പ്രിയങ്കയുടെ റോള്‍ മാറുന്നു, യുപി തിരഞ്ഞെടുപ്പ് കഴിഞ്ഞാല്‍ സോണിയയുടെ സ്ഥാനം, ഉത്തരവാദിത്തം ഇങ്ങനെപ്രിയങ്കയുടെ റോള്‍ മാറുന്നു, യുപി തിരഞ്ഞെടുപ്പ് കഴിഞ്ഞാല്‍ സോണിയയുടെ സ്ഥാനം, ഉത്തരവാദിത്തം ഇങ്ങനെ

1

പോലീസുകാരെ വധിക്കാന്‍ അന്‍പതില്‍ അധികം വരുന്ന അതിഥി തൊഴിലാളികള്‍ ഒത്തുച്ചേര്‍ന്നുവെന്നും, എസ്എച്ച്ഒ അടക്കമുള്ള പോലീസുകാരെ കൊല്ലണമെന്ന ഉദ്ദേശമായിരുന്നു ഇവര്‍ക്കുണ്ടായിരുന്നത്. കല്ലുകളും മരവടികളും മറ്റ് മാരകായുധങ്ങളും ഇവരുടെ കൈവശമുണ്ടായിരുന്നു. അത് വെച്ചായിരുന്നു ആക്രമണം. ജീപ്പിനുള്ളിലായിരുന്ന പോലീസുകാരെ പുറത്തിറങ്ങാന്‍ കഴിയാത്ത വിധം വാതില്‍ ചവിട്ടിപ്പിടിച്ചായിരുന്നു വാഹനത്തിന് തീയിട്ടത്. ഇതിലൂടെ പോലീസുകാരെ കൊല്ലുകയായിരുന്നു ഇവരുടെ ലക്ഷ്യമെന്ന് ഉറപ്പാവുകയാണ്. കൊല്ലാനുള്ള ശ്രമത്തില്‍ നിന്ന് ഭാഗ്യം കൊണ്ട് മാത്രമാണ് പോലീസുകാര്‍ രക്ഷപ്പെട്ടതെന്ന് എഫ്‌ഐആറില്‍ പറയുന്നു.

്അതേസമയം 2019ല്‍ മണ്ണൂരില്‍ വെച്ച് കുന്നത്തുനാട് സിഐയുടെ നേതൃത്വത്തില്‍ ബോഡോ തീവ്രവാദ സംഘടനയുമായി ബന്ധമുള്ള മൂന്ന് പേരെ അറസ്റ്റ് ചെയ്തിരുന്നു. ഇവര്‍ ഇതര സംസ്ഥാന തൊഴിലാളികളുടെ വേഷത്തില്‍ ഇവിടെ ഒളിവില്‍ കഴിയുകയായിരുന്നു. സമാനമായ ആളുകള്‍ ഇപ്പോഴുള്ള സംഘര്‍ഷത്തിന് പിന്നിലുണ്ടെന്നും സംശയിക്കുന്നുണ്ട്. അത് അറിയുന്നതിനാണ് പരിശോധന നടത്തുന്നത്. ഇവര്‍ പതിവായി മദ്യപിക്കാറുണ്ട്. ഒപ്പം ലഹരി ഉപയോഗിക്കുന്നത് കൊണ്ട് അക്രമാസക്തരാവാറുണ്ട്. ഇതില്‍ കവിഞ്ഞുള്ള കാര്യങ്ങളൊന്നും കണ്ടെത്തിയിട്ടില്ല. കേന്ദ്ര സംഘം ആദ്യം ഇത് വംശീയ ആക്രമണമാണോ എന്നായിരുന്നു സംശയിച്ചത്. ഇവര്‍ പരസ്പര ആക്രമിച്ചതായിരുന്നു ഇത്തരത്തില്‍ സംശയിക്കാന്‍ കാരണം.

്‌നേരത്തെ നടന്ന ആക്രമണത്തില്‍ അഞ്ച് പോലീസുകാര്‍ക്ക് ഗുരുതരമായി പരിക്കേറ്റിയിരുന്നു. ഇതില്‍ രണ്ട് പേര്‍ക്ക് സര്‍ജറി അടക്കം നടത്തേണ്ടതായി വന്നിരുന്നു. കല്ലുകൊണ്ട് പോലീസുകാരുടെ തലയ്ക്കടിച്ചും വടി കൊണ്ട് സംഘം ചേര്‍ന്ന് തലയ്ക്ക് അടക്കം ഗുരുതരമായി പരിക്കേല്‍പ്പിക്കുകയായിരുന്നു അതിഥി തൊഴിലാളികളുടെ അക്രമി സംഘം. ചികിത്സയില്‍ കഴിയുന്ന പോലീസുകാരുടെ മൊഴി നേരത്തെ രേഖപ്പെടുത്തിയിരുന്നു. അതിന് ശേഷമാണ് വിശദ വിവരങ്ങള്‍ ചേര്‍ത്ത് എഫ്‌ഐആറിട്ടത്. 162 പേരുടെ അറസ്റ്റാണ് ഇതുവരെ രേഖപ്പെടുത്തിയിരിക്കുന്നത്. ഇന്ന് 106 പേരെ കൂടി അറസ്റ്റ് ചെയ്തിട്ടുണ്ട്. 156 പേരെയാണ് ഇന്നലെ പോലീസ് കസ്റ്റഡിയിലെടുത്തത്. ആദ്യ ഘട്ടത്തില്‍ 24 പേരുടെയും പിന്നീട് തിരിച്ചറിയല്‍ പരിശോധനയും ചോദ്യം ചെയ്യലും കഴിഞ്ഞ് 26 പേരെയും അറസ്റ്റ് ചെയ്തിരുന്നു.

കേന്ദ്ര സംഘം ഇപ്പോഴും ഈ വിഷയത്തില്‍ സംശയത്തിലാണ്. വിവിധ സംസ്ഥാനക്കാര്‍ക്കിടയിലെ വൈരമോ, ജാതി വൈരമോ എന്നത് അടക്കം ഇവര്‍ പരിശോധിച്ചിട്ടുണ്ട്. എന്നാല്‍ ആക്രമണം നടത്തിയ ഇരു ചേരിയിലും എല്ലാ വിഭാഗത്തിലുമുള്ള ആളുകള്‍ ഉണ്ടെന്നാണ് കണ്ടെത്തല്‍. വംശീയ അതിക്രമ സാധ്യത കേന്ദ്ര സംഘം തള്ളിക്കളഞ്ഞിട്ടുണ്ട്. ഇതിലേക്ക് സ്ഥിരം കുറ്റവാളികള്‍ നുഴഞ്ഞ് കയറിയിട്ടുണ്ടോ എന്നാണ് പരിശോധിക്കുന്നത്. പ്രതികള്‍ ഹിന്ദിക്ക് പകരം പ്രാദേശിക ഭാഷയിലാണ് സംസാരിക്കുന്നത്. ഇത് ശരിക്കും അന്വേഷണ സംഘത്തെ ബുദ്ധിമുട്ടിക്കുന്നുണ്ട്.

പ്രതികള്‍ക്കെതിരെ 12 വകുപ്പുകള്‍ ചുമത്തിയാണ് കേസെടുത്തത്. നാല് സ്റ്റേഷനുകളിലായി പ്രതികളെ പാര്‍പ്പിച്ച് ഇവരുടെ കൊവിഡ് പരിശോധനയും നടത്തി. അതിന് ശേഷമാണ് കോടതിയില്‍ ഹാജരാക്കിയത്. പ്രതികളെ സംഭവസ്ഥലത്ത് അടക്കം എത്തിച്ച് തെളിവെടുപ്പ് ഇന്ന് തന്നെ പൂര്‍ത്തിയാക്കാനാണ് പോലീസ് നീക്കം. അക്രമത്തിന്റെ ദൃശ്യങ്ങളും പരിശോധിക്കുന്നുണ്ട്. ഇവര്‍ക്ക് എവിടെ നിന്നാണ് ലഹരി പദാര്‍ത്ഥങ്ങള്‍ കിട്ടുന്നത് എന്നും പരിശോധിക്കുന്നുണ്ട്. അന്യസംസ്ഥാന തൊഴിലാളികള്‍ക്കൊപ്പം ഉണ്ടായിരുന്നവരും സംഭവം നടക്കുമ്പോള്‍ മൊബൈലില്‍ ദൃശ്യങ്ങള്‍ പകര്‍ത്തുന്നുണ്ടായിരുന്നു.ഇതും പരിശോധിക്കും.

ശരണ്യ മൂന്നാമതും ഗര്‍ഭിണി? വ്യാജ വാര്‍ത്ത നല്‍കിയവര്‍ കുടുങ്ങും, ഉപദേശിച്ച് നന്നാക്കാനില്ലെന്ന് നടിശരണ്യ മൂന്നാമതും ഗര്‍ഭിണി? വ്യാജ വാര്‍ത്ത നല്‍കിയവര്‍ കുടുങ്ങും, ഉപദേശിച്ച് നന്നാക്കാനില്ലെന്ന് നടി

Recommended Video

cmsvideo
കിറ്റക്‌സ് തൊഴിലാളികള്‍ക്ക് ലഹരി എത്തിച്ചു നല്‍കി, ആക്രമണത്തിന് കാരണം ഇത് | Oneindia Malayalam

Ernakulam
English summary
kizhakkambalam violence: central team will arrive in kerala to investigate, case police submit fir
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X