മോഡലുകളുടെ മരണം; സൈജുവിൻ്റെ ഔഡി കാറുടമയെ ചോദ്യം ചെയ്യും; വനിതാ ഡോക്ടറും ജെ.കെയും ലഹരിക്കുരുക്കിലാകും!
കൊച്ചി: മുൻ മിസ്സ് കേരള അൻസി കബീറും സംഘവും വാഹനാപകടത്തിൽ മരിച്ച സംഭവത്തിൽ കേസിലെ പ്രതി സൈജു തങ്കച്ചൻ്റെ ഔഡി കാറിൻ്റെ ഉടമയെ ചോദ്യം ചെയ്യും. തൃശ്ശൂർ സ്വദേശി ഫെബി ജോണാണ് കാറുടമ. സ്വന്തം പേരിൽ രജിസ്റ്റർ ചെയ്തിട്ടുള്ള ഔഡി കാർ സൈജുവിന് ഉപയോഗിക്കാനായി ഫെബി നൽകുകയായിരുന്നു. ആദ്യം പൊലീസിന് മൊഴി നൽകിയപ്പോൾ 20 ലക്ഷം രൂപയ്ക്ക് കാർ വാങ്ങി എന്നായിരുന്നു സൈജു പറഞ്ഞിരുന്നത്. പിന്നീട് സ്വന്തം പേരിൽ രജിസ്റ്റർ ചെയ്തതായും അവകാശപ്പെട്ടിരുന്നു. അതേസമയം, കാക്കനാട് നടന്ന ഡി.ജെ പാർട്ടിയിൽ വനിതാഡോക്ടറുൾപ്പടെ പങ്കെടുത്തിരുന്നതായി പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്.
കാക്കനാട്ടെ ഡിജെ പാർട്ടി നടന്ന ഫ്ലാറ്റിൽ വനിതാ ഡോക്ടര്‍ അടക്കം നിരവധി പേര്‍ പങ്കെടുത്തെന്ന് കണ്ടെത്തിയിട്ടുണ്ട്. ഈ പാര്‍ട്ടിയില്‍ പങ്കെടുത്തവരെ തിരിച്ചറിയണമെങ്കില്‍ ഫെബിയുടെ മൊഴി രേഖപ്പെടുത്തണം. ലഹരിവസ്തുക്കള്‍ ഉപയോഗിക്കുന്നതായി സൈജുവിന്റെ ഫോണില്‍ നിന്ന് ലഭിച്ച ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ചും അന്വേഷണം നടക്കേണ്ടിവരും.

ലഹരി ഉപയോഗിക്കുന്നവരുടെ കൂടെയുള്ളവരുടെ പേര് അറിയുമെങ്കിലും മയക്കുമരുന്നും ലഹരി പദാർഥങ്ങളും ഉപയോഗിക്കുന്നവരെ അറിയില്ലെന്നാണ് സൈജു മൊഴി നല്‍കിയത്. ഇതിനാല്‍ ഇയാള്‍ പേര് നല്‍കിയവരുടെയെല്ലാം മൊഴി രേഖപ്പെടുത്തും. ഇതിനുശേഷം കേസെടുക്കുന്ന കാര്യത്തില്‍ പൊലീസ് തീരുമാനമെടുക്കും.
ഡി.ജെ. പാര്‍ട്ടിക്കാവശ്യമായ മയക്കുമരുന്ന് എങ്ങനെയാണ് കൊച്ചിയില്‍ എത്തിച്ചതെന്നും അന്വേഷണമുണ്ടാകും. ഗോവ, ബെംഗളൂരു അടക്കമുള്ള സ്ഥലങ്ങളിലെ സ്ഥിരം സന്ദര്‍ശകനാണ് സൈജു. ഇത്തരത്തില്‍ ആഡംബര കാറില്‍ ഇവിടെ നിന്ന് മയക്കുമരുന്ന് കടത്തിക്കൊണ്ടുവന്നതാകുമെന്നാണ് കരുതുന്നത്.

മോഡലുകൾ സഞ്ചരിച്ചിരുന്ന കാർ സൈജു കൊച്ചിയിലെ അന്നത്തെ രാത്രിയിൽ പലതവണ പിന്തുടർന്നിരുന്നു. ദുരുദ്ദേശത്തോടെയാണ് സൈജു കാർ പിന്തുടർന്നത് എന്നതിന് കൃത്യമായ സൂചനകളുള്ള വാട്‌സാപ്പ് സന്ദേശങ്ങളടക്കം പൊലീസിന് ലഭിച്ചിട്ടുണ്ട്. ഇതേത്തുടർന്ന് ചോദ്യം ചെയ്തപ്പോഴാണ് നിർണായകമായ നിരവധി വിവരങ്ങൾ ലഭിച്ചത്.
ഡി.ജെ പാർട്ടി നടന്ന ഹോട്ടലിൽ വച്ച് അൻസി കബീറും അഞ്ജന ഷാജനും അടക്കമുള്ളവരുമായി സൈജു വാക്കുതർക്കമുണ്ടായിരുന്നു. അതിന് ശേഷം സുഹൃത്തുക്കൾക്കൊപ്പം ഹോട്ടലിൽ നിന്ന് ഇറങ്ങിയ യുവതികളെ സൈജു കാറിൽ പിന്തുടർന്നു. കൊച്ചി കുണ്ടന്നൂരിൽ വച്ച് അവരുടെ കാർ സൈജു തടഞ്ഞുനിർത്തി.അവിടെ വച്ചും തർക്കം തുടർന്നു. പിന്നീടും യുവതികളുടെ കാറിനെ സൈജു പിന്തുടർന്നപ്പോഴാണ് അതിവേഗത്തിൽ കാറോടിച്ചതും അപകടമുണ്ടായതും എന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.

അതിനിടെ, കാട്ടുപോത്തിനെ വെടിവച്ചു കൊന്നതായി സുഹൃത്തിന് സൈജു സന്ദേശം അയച്ചിരുന്നതായും പൊലീസ് കണ്ടെത്തി. കാട്ടുപോത്തിനെ വെടിവെച്ച് അവിടെ വച്ച് തന്നെ കറിവച്ച് കഴിച്ചതായിട്ടാണ് സൈജു ഒരു വാട്സ്ആപ്പ് ചാറ്റിൽ പറയുന്നത്. പൊലീസ് വിവരങ്ങള്‍ കൈമാറുന്ന മുറയ്ക്ക് ഇയാൾക്കും സംഘത്തിനുമെതിരേ അന്വേഷണം ആരംഭിക്കാനാണ് വനം വകുപ്പിന്റെ തീരുമാനം.
അതേസമയം, ഡിജെ പാർട്ടികളിലെ സ്ഥിരം സാന്നിധ്യമായ ജെ.കെ എന്നറിയപ്പെടുന്നയാൾ വമ്പൻ സ്രാവെന്നാണ് പൊലീസിന് ലഭിച്ചിരിക്കുന്ന വിവരം. ലഹരി മാഫിയയുടെ പ്രധാന കണ്ണിയാണ് ഇയാളെന്നാണ് സൂചന. നിരവധി ഡി.ജെ പാർട്ടികളിൽ സൈജു ഇയാൾക്കൊപ്പം പങ്കെടുത്തിട്ടുണ്ട്. സൈജുവിൽ നിന്ന് വിവരങ്ങൾ ചോദിച്ചറിഞ്ഞ ശേഷം ഇയാളെ കണ്ടുപിടിക്കാനുള്ള ശ്രമം പൊലീസ് നടത്തുന്നുണ്ട്.ഒരു വനിതാ ഡോക്ടറും ഡി.ജെ പാർട്ടികളിൽ സജീവസാന്നിധ്യമായിരുന്നതായി വിവരം ലഭിച്ചിരുന്നു. ഇവരെയും എത്രയും വേഗം കണ്ടെത്തി കേസിൽ തുടർ തീരുമാനങ്ങളെടുക്കാനാണ് അന്വേഷണസംഘത്തിൻ്റെ തീരുമാനം.
സാരിയ്ക്കൊപ്പം പാന്റ്, പിന്നെ കട്ടകലിപ്പ് ലുക്കും.. പുതിയ ലുക്കിൽ ചൈതന്യ പ്രകാശ്