കൊച്ചിയില്‍ കെഎസ്ആര്‍ടിസി ബസ് മരത്തിലിടിച്ച് ഡ്രൈവര്‍ മരിച്ചു, 26ഓളം പേര്‍ക്ക് പരിക്ക്
കൊച്ചി: എറണാകുളം പാലാരിവട്ടം ചക്കരപ്പറമ്പില്‍ കെഎസ്ആര്‍ടിസി ബസ് മരത്തിലിടിച്ച് ഡ്രൈവര്‍ മരിച്ചു. തിരുവനന്തപുരം സ്വദേശി അരുണ്‍ സുകുമാര്‍ (45) ആണ് മരിച്ചത്. 26ഓളം യാത്രക്കാര്‍ക്ക് പരിക്കേറ്റെന്നാണ് വിവരം. തിരുവനന്തപുരത്ത് നിന്ന് കോഴിക്കോട്ടേക്ക് പുറപ്പെട്ട സൂപ്പര്‍ ഡീലക്‌സ് ആണ് അപകടത്തില്‍പ്പെട്ടത്.
China claims India or other foreign countries are the origin of virus | Oneindia Malayalam
ഇന്ന് പുലര്‍ച്ചയോടെയാണ് അപകടം നടന്നത്. നാല് പേരുടെ പരിക്ക് ഗുരുതരമാണ്. ഡ്രൈവര്‍ ഉറങ്ങിപ്പോയതാണ് അപകടകാരണമെന്ന് സംശയിക്കുന്നു. രക്ഷാപ്രവര്‍ത്തനം പൂര്‍ത്തിയായി. കണ്ടക്ടറുടെ പരിക്കും ഗുരുതരമാണ്. അപകടത്തില്‍ ബസിന്റെ മുന്‍ഭാഗം പൂര്‍ണമായും തകര്‍ന്നിട്ടുണ്ട്. ഇടിയുടെ ആഘാതത്തില്‍ മരം കടപുഴകി വീണു. പിന്നീട് മരം മുറിച്ചുമാറ്റിയാണ് ഗതാഗതം പുനസ്ഥാപിച്ചത്. അപകടത്തില്‍പ്പെട്ടവരെ അടുത്തുള്ള സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.