Get Updates
Get notified of breaking news, exclusive insights, and must-see stories!

ലോക്സഭ തിരഞ്ഞെടുപ്പ് 2019: ദ്വീപുനിവാസികളുടെ സ്‌നേഹം നുകര്‍ന്ന് പി രാജീവ്... എങ്ങും ആവേശ്വജ്ജ്വല സ്വീകരണം!!

കൊച്ചി: ദ്വീപുനിവാസികളുടെ സ്‌നേഹം നുകര്‍ന്ന് പി. രാജീവിന്റെ രണ്ടാം ഘട്ട പൊതുപര്യടനം. എറണാകുളം ജില്ലയില്‍ ജൈവജീവിതം പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി കടമക്കുടി മേഖലയില്‍ പൊക്കാളി നെല്‍കൃഷിയുടെ വിത്തിടിലിനും താറാവ് കൃഷിയുടെ പ്രോത്സാഹനത്തിനും കൂട്ടിലെ മല്‍സ്യകൃഷി വിളവെടുപ്പിനുമൊക്കെ എത്തിയിട്ടുള്ള തങ്ങളുടെ പ്രിയ നേതാവിനെ പൊക്കാളി നെല്ലും അരിയും അവിലും പുട്ടുപൊടിയും കരിമീനും താറാവുമൊക്കെ നല്‍കിയാണ് ജനം ആവേശത്തോടെ സ്വീകരിച്ചത്.

കോരാമ്പാടം സഹകരണ സംഘത്തിന് പൊക്കാളി അരിയുടെ വിപണനത്തിന് ഗ്രാമിക എന്ന ബ്രാന്‍ഡുണ്ട്. സി.പി.ഐമ്മിന്റെ ജൈവ അരിമേളയുടെ ഭാഗമായി നടന്‍ മമ്മൂട്ടി പുറത്തിറക്കിയ ഗ്രാമികയുടെ വിജയത്തിന്റെ പുറകിലും രാജീവിന്റെ കരങ്ങളുണ്ട്.പൊക്കാളി അരിയും അവിലും പുട്ടുപൊടിയുമൊക്കെയാവുന്നതിന് മുമ്പ് പദ്ധതിയ്ക്ക് നേതൃത്വം നല്‍കാന്‍ കഴിഞ്ഞതില്‍ അഭിമാനമുണ്ടെന്ന് സ്വീകരണങ്ങളേറ്റുവാങ്ങിയ ശേഷം രാജീവ് പറഞ്ഞു. ഒരുപാട് സാധ്യതകളുള്ള പ്രദേശമാണ് കടമക്കുടി.

P Rajeev

ആ സാധ്യതകള്‍ പ്രയോജനപ്പെടുത്തി പ്രദേശത്തെ ജനങ്ങളുടെ ജീവിത നിലവാരം ഉയര്‍ത്താന്‍ കഴിയുന്ന ഇടപെടലുകളാണ് മേഖലയില്‍ ആവശ്യം. അതിന് വേണ്ടി നമുക്ക് ഒറ്റക്കെട്ടായി മുന്നോട്ട് പോവാമെന്നും രാജീവ് പറഞ്ഞു. രാവിലെ 8 മണിക്ക് കാരിക്കാട്ട് തുരുത്തില്‍ രണ്ടാം ഘട്ട മണ്ഡല പര്യടനം സി.എം. ദിനേശ് മണി ഉദ്ഘാടനം ചെയ്തു. ചേന്നൂര്‍ പരുത്തിജെട്ടി, ചരിയംതുരുത്ത്, പുതുശ്ശേരി, കടമക്കുടി നോര്‍ത്ത്, കടമക്കുടി സൗത്ത്, പാല്യം തുരുത്ത്, പിഴല, കോതാട്, കണ്ടനാട്, കോരാമ്പാടം, മൂലമ്പിള്ളി നോര്‍ത്ത്, മൂലമ്പിള്ളി പള്ളി പരിസരം, മുളവുകാട് എന്നിവിടങ്ങളില്‍ രാജീവ് പര്യടനം നടത്തി.

ഉച്ചക്ക് പ്രചാരണത്തിന്റെ ഇടവേളയില്‍ പൊന്നുരുന്നി സെന്റ് ബോണവെഞ്ചര്‍ കപ്പൂച്ചിന്‍ ആശ്രമത്തില്‍ നേര്‍ച്ച സദ്യയില്‍ പി രാജീവ് പങ്കെടുത്തു. ഫാ. റോബിന്‍ ഡാനിയല്‍ രാജീവിനെ സ്വീകരിച്ചു. തിയോഫിനച്ചന്റെ 51-ാം ചരമവാര്‍ഷിക ദിനത്തില്‍ പതിനായിരങ്ങള്‍ പങ്കെടുത്ത നേര്‍ച്ച സദ്യക്ക് പി രാജീവ് എത്തിയപ്പോള്‍ വിജയാശംസകള്‍ നേരാന്‍ നിരവധി പേരാണ് എത്തിയത്. പടുകൂറ്റന്‍ ബൈക്ക് റാലിയുടെ അകമ്പടിയോടെയാണ് വല്ലാര്‍പാടത്തെ സ്വീകരണ കേന്ദ്രത്തിങ്ങളിലേക്ക് പ്രവര്‍ത്തകര്‍ രാജീവിനെ ആനയിച്ചത്.

രാജീവിന്റെ ഛായാ ചിത്രങ്ങളും വിജയാശംസകളും നേര്‍ന്ന് കൊണ്ടുള്ള കൈയെഴുത്ത് പോസ്റ്ററുകളുമായാണ് ബാലസംഘം വല്ലാര്‍പാടം വില്ലേജ് കമ്മറ്റിയിലെ നാല്‍പതോളം കുരുന്നുകള്‍ സ്ഥാനാര്‍ഥിയെ സ്വീകരിച്ചത്. കമ്പ്രഷന്‍ ജംഗ്ഷനില്‍ പഴയകാല പാര്‍ട്ടി നേതാവ് വി.എം. മനോഹരന്റെ കൊച്ചുമകള്‍ മാളവിക സ്ഥാനാര്‍ഥിക്ക് സമ്മാനിച്ചത് ഡ്രീം കാച്ചറാണ്. പള്ളി ജംഗ്ഷന്‍, ബാങ്ക് കവല, കമ്പ്രഷന്‍ മുക്ക്, പനമ്പുകാട്, പുതുവൈപ്പ് മേഖലകളിലും സ്വീകരണങ്ങള്‍ ഏറ്റുവാങ്ങി.

പുതുവൈപ്പ് ലോക്കല്‍ കമ്മറ്റിയിലെ ഗോശ്രീ ജംഗ്ഷനിലെ സ്വീകരണത്തില്‍ കാളമുക്ക് ഹാര്‍ബറിലെ മത്സ്യത്തൊഴിലാളികള്‍ വലിയ കേരമീന്‍ നല്‍കിയാണ് സ്ഥാനാര്‍ഥിയെ സ്വീകരിച്ചത്. കുടുംബി സമുദായത്തിന് ഉന്നത വിദ്യഭ്യാസ മേഖലയില്‍ ഒരു ശതമാനം സംവരണം അനുവദിച്ച ഇടതുപക്ഷ സര്‍ക്കാരിന് അഭിവാദ്യങ്ങള്‍ അര്‍പ്പിച്ചും പി. രാജീവിന് വോട്ടഭ്യര്‍ഥിച്ചും സമുദായഗംങ്ങള്‍ വിവിധ സ്വീകരണ കേന്ദ്രങ്ങളില്‍ സ്ഥാനാര്‍ഥിയെ അനുഗമിച്ചു. മില്ലു വഴി, സീ ഫുഡ്‌സ് പള്ളി, മുരിക്കും പാടം, തെക്കന്‍ മാലിപ്പുറം, 22 സെന്റ് കോളനി, കോച്ചന്‍ മുക്ക്, തോണിപ്പാലം, സ്‌കൂള്‍ മുറ്റം ജംഗ്ഷന്‍, പനഞ്ചി ചുവട്, പുതുവൈപ്പ് ജംഗ്ഷന്‍ എന്നിവിടങ്ങളില്‍ രാജീവ് പര്യടനം നടത്തി. എസ്. ശര്‍മ്മ എം.എല്‍.എ അനുഗമിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+