• search
  • Live TV
എറണാകുളം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  

സമർദ്ദ തന്ത്രവുമായി ലീഗ്; പിന്നോട്ടില്ലെന്ന് പിജെ ജോസഫ്, രണ്ടാം സീറ്റിന്‍റെ കാര്യത്തിൽ വീണ്ടും ചർച്ച

  • By Desk

കൊച്ചി: അധിക സീറ്റ് സംബന്ധിച്ച യുഡിഎഫിലെ തർക്കം രൂക്ഷമാകുന്നു. സമർദ്ദ തന്ത്രങ്ങളെ പ്രതിരോധിക്കാൻ കോൺഗ്രസിനൊപ്പം മുസ്‌ലീം ലീഗുമെത്തിയതോടെ രണ്ടാം സീറ്റെന്ന കേരള കോൺഗ്രസിന്‍റെ പ്രതീക്ഷകൾ വെള്ളത്തിലാകുകയാണ്. മലപ്പുറം, പൊന്നാനി സീറ്റുകള്‍ക്കു പുറമെ ഒരു സീറ്റ് കൂടിയാണ് നേരത്തെ യുഡിഎഫ് യോഗത്തില്‍ മുസ്‌ലീം ലീഗ് ആവശ്യപ്പെട്ടത്.

ഉത്തര്‍ പ്രദേശിൽ ബിജെപി എംഎല്‍എയും എംപിയും പരസ്യമായി ഏറ്റുമുട്ടി; ഷൂ ഉപയോഗിച്ച് അടിച്ചു!

വടകരയോ വയനാടോ ആണ് ലീഗ് ആഗ്രഹിക്കുന്നത്. എന്നാല്‍, മൂന്നാം സീറ്റിന്‍റെ കാര്യത്തില്‍ പിടിവാശി വേണ്ടെന്ന് ലീഗില്‍ നേരത്തെ തന്നെ ധാരണായായിരുന്നു. മൂന്ന് സീറ്റ് വേണമെന്നാണ് നിലപാടെങ്കിലും അതിൽ നിർബന്ധം പിടിക്കേണ്ടതില്ലെന്നതാണ് ലീഗിനുള്ളിലുള്ള ധാരണ. കോൺഗ്രസ് നേതൃത്വം കൊടുക്കുന്ന സഖ്യസർക്കാർ അധികാരത്തിലെത്തിയാൽ "അർഹിക്കുന്ന അംഗീകാര്യം ലഭ്യമാക്കുമെന്ന്' കോൺഗ്രസ് ദേശീയ നേത‌‌ൃത്വം തന്നെ അറിയിച്ചിട്ടുണ്ടെന്നാണ് ലീഗ് വൃ‌ത്തങ്ങൾ നൽകുന്ന സൂചന.

എന്നാൽ കേരള കോൺഗ്രസ് മാണി വിഭാഗത്തിന് രണ്ട് സീറ്റ് നൽകിയാൽ അത് മുന്നണിയിലുള്ള മേൽക്കോയ്മയ്ക്ക് മങ്ങലേൽപ്പിക്കുമെന്നതാണ് ലീഗ് വിഭാഗത്തിന്‍റെ കണക്കുകൂട്ടൽ. ഈ സാഹചര്യത്തിൽ കൂടുതൽ സീറ്റ് ആവശ്യപ്പെടുന്നതോടെ ഘടകകക്ഷികൾക്കാർക്കും പുതിയ സീറ്റ് നൽകാതെ തൽസ്ഥിതി തുടരുകയെന്ന തീരുമാനത്തിലേക്ക് യുഡിഎഫിനെ എത്തിക്കാനാകുമെന്നും ലീഗ് ലക്ഷ്യമിടുന്നു. രണ്ട് സീറ്റ് വിട്ടു നൽകിയാൽ സഖ്യ സർക്കാരിന് അധികാരമുണ്ടാക്കാനായാൽ മാണി വിഭാഗത്തിന് മന്ത്രി സ്ഥാനം തന്നെ നൽകേണ്ട നിലയിലേക്ക് കാര്യങ്ങളെത്തും.

ഇത്തരത്തിൽ ഭാവിയിൽ കൂടുതൽ ആവശ്യങ്ങൾ മാണി വിഭാഗം ഉന്നയിക്കുന്നതിനെ പ്രതിരോധിക്കുക കൂടി ലക്ഷ്യമിട്ടാണ് ലീഗിന്‍റെ സമർദ്ദ നീക്കങ്ങൾ. അതുകൊണ്ട് തന്നെ ഈ ഘട്ടത്തിൽ അധിക സീറ്റ് സംബന്ധിച്ച് മാണി വിഭാഗവുമായി പി.കെ.കുഞ്ഞാലിക്കുട്ടി ചർച്ച നടത്തേണ്ടതില്ലെന്നാണ് ലീഗിൽ നിന്നുയരുന്ന വികാരം. ഇത് കണക്കിലെടുത്താണ് യുഡിഎഫ് എന്ന നിലയിൽ മാണിയുമായുള്ള ചർച്ചകൾ തൽക്കാലം നിർത്തിവെക്കുന്നതായി കഴിഞ്ഞ ദിവസം കുഞ്ഞാലിക്കുട്ടി അറിയിച്ചത്.

രണ്ട് സീറ്റ് എന്ന നിലപാടിൽ നിന്ന് പിന്നാക്കമില്ലെന്നാണ് പി.ജെ.ജോസഫ് വിഭാഗത്തിന്‍റെ നിലപാട്. സീറ്റ് ലഭിച്ചില്ലെങ്കിൽ കേരളകോൺഗ്രസിൽ പിളർപ്പുണ്ടായെക്കുമെന്ന ആശങ്ക മാണി വിഭാഗത്തിനുമുണ്ട്. അത് മുന്നിൽ കണ്ടാണ് രണ്ടാം സീറ്റ് എന്ന ആവശ്യവുമായി മാണി വിഭാഗവും രംഗത്തെത്തിയത്. എന്നാൽ രണ്ടാം സീറ്റ് ലഭിച്ചില്ലെങ്കിലും കോട്ടയം സീറ്റിൽ ജോസഫ് വിഭാഗം അവകാശ വാദം ഉന്നയിക്കും. ഇതും കേരള കോൺഗ്രസിൽ പ്രതിസന്ധി സ‌ൃഷ്ടിക്കും.

തെരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്ന് പി.ജെ.ജോസഫ് വ്യക്തമാക്കിയിരുന്നു. സ്ഥാനാർഥി നിർണയത്തിൽ ഭിന്നത രൂക്ഷമായിരിക്കെ കോണ്‍ഗ്രസ് നിർണയകമാണ്. കോട്ടയം സീറ്റില്‍ മാത്രം മത്സരിക്കുന്ന കേരള കോണ്‍ഗ്രസ് ഒരു സീറ്റാണ് അധികം ചോദിക്കുന്നത്. ഇടുക്കിയോ ചാലക്കുടിയോ വേണമെന്ന ജോസഫ് വിഭാഗത്തിന്‍റെ ആവശ്യത്തെ പിന്നീട് കെ.എം.മാണി പിന്തുണക്കുകയായിരുന്നു. എന്നാല്‍ ഇക്കാര്യം അംഗീകരിക്കാനാകില്ലെന്ന് കോണ്‍ഗ്രസ് വ്യക്തമാക്കിയിട്ടുണ്ട്.

കോട്ടയത്ത് ജോസഫിന്‍റെ സ്ഥാനാര്‍ത്ഥിത്വം കെ.എം.മാണി അംഗീകരിച്ചില്ലെങ്കില്‍ പിളര്‍പ്പ് അനിവാര്യമാകും. കേരള കോണ്‍ഗ്രസിലെ സംഭവ വികാസങ്ങള്‍ കോൺഗ്രസും നിരീക്ഷിക്കുന്നുണ്ട്. പ്രശ്ന പരിഹാരത്തിനുള്ള കോണ്‍ഗ്രസ് ഇടപെടലിലാണ് കേരള കോൺഗ്രസിലെ ഇരു വിഭാഗത്തിന്‍റെയും പ്രതീക്ഷ. മൂന്ന് തവണ കേരള കോൺഗ്രസുമായി കോൺഗ്രസ് നടത്തിയ ഉഭയകക്ഷി ചർച്ച പരാജയപ്പെട്ടിരുന്നു. വ്യാഴാഴ്ച ആലുവ ഗസ്റ്റ് ഹൗസിൽ ചേരുന്ന യോഗത്തിലാണ് ഇരുപക്ഷത്തിന്‍റെയും പ്രതീക്ഷ.

Ernakulam

English summary
Lok Sabha election 2019; League with conflict strategy, PJ Joseph is not back
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X