എറണാകുളം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

വാണിജ്യ ആവശ്യത്തിനുള്ള പാചക വാതക വിലയിലും വര്‍ധനവ്, കൂട്ടിയത് 256 രൂപ

Google Oneindia Malayalam News

തിരുവനന്തപുരം: വാണിജ്യ ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കുന്ന പാചക വാതകത്തിന്റെ വില വര്‍ധിപ്പിച്ചു. സിലിണ്ടറിന് 256 രൂപയാണ് കൂട്ടിയത്. അതേസമയം ഗാര്‍ഹിക ഉപയോഗിക്കുന്ന സിലിണ്ടറിന്റെ വിലയില്‍ മാറ്റമില്ല. ഈ വിലവര്‍ധനവോടെ കൊച്ചിയിലെ വാണിജ്യ സിലിണ്ടറിന്റെ വില 2256 രൂപയായി. അതേ സമയം രാജ്യത്ത് പ്രകൃതി വാതകവില വര്‍ധിപ്പിച്ചു. ഇരട്ടിയിലധികം രൂപയാണ് എല്‍പിജിയില്‍ വര്‍ധിപ്പിച്ചിരിക്കുന്നത്. ഇതോടെ എല്ലാ രീതികളിലും ഉപയോഗിക്കുന്ന എല്‍പിജിയുടെ വില വര്‍ധിക്കും. ആഗോള വിപണിയില്‍ വില ഉയര്‍ന്നതാണ് വില വര്‍ധനവിന് കാരണം.

ഇന്ത്യയില്‍ സാധാരണയായി രണ്ട് തവണയാണ് പ്രകൃതി വാതക വില വര്‍ധിപ്പിക്കുന്നത്. ഏപ്രില്‍ ഒന്നിനും ഒക്ടോബര്‍ ഒന്നിനുമായി ആറുമാസം കൂടുമ്പോഴാണ് വില വര്‍ധനവ് നടപ്പിലാക്കുക. ഇന്ന് മുതല്‍ പുതിയ നിരക്കു പ്രകാരം സി.എന്‍.ജി., പി.എന്‍.ജി. വിലകളില്‍ മുതല്‍ പത്തുമുതല്‍ 15 ശതമാനം വരെ വര്‍ധനയാണ് കണക്കാക്കുന്നത്. ഒ.എന്‍.ജി.സി. ഉത്പാദിപ്പിക്കുന്ന വാതകമാണ് ഡല്‍ഹി, മുംബൈ പോലുള്ള നഗരങ്ങളില്‍ പ്രധാനമായും വിതരണം ചെയ്യുന്നത്.

പെട്രോള്‍ വില

കഴിഞ്ഞ ദിവസം ഇന്ധനവില വര്‍ധിച്ചിരുന്നു. പെട്രോളിനും ഡീസലിനും ലിറ്ററിന് 80 പൈസ വീതമാണ് വര്‍ധിച്ചത്. ഇതോടെ കഴിഞ്ഞ പത്ത് ദിവസത്തിനുള്ളില്‍ ഇന്ധനവില 6.40 രൂപയാണ് വര്‍ധിച്ചത്. കഴിഞ്ഞ ദിവസത്തെ വില വര്‍ധനവോടെ ഡല്‍ഹിയില്‍ പെട്രോള്‍ വില 101.81 രൂപയായി. ഡീസല്‍ നിരക്ക് 93.07 ആയി ഉയര്‍ന്നു. മുംബൈയിലെ നിരക്ക് പെട്രോളിന് 116.72 രൂപയും ഡീസലിന് 100.94 രൂപയിലും എത്തി.

പെട്രോള്‍ വില

137 ദിവസത്തോളം രാജ്യത്ത് ഇന്ധനവില നിശ്ചലമായി തുടര്‍ന്നതിനെ തുടര്‍ന്നു പൊതുമേഖലാ എണ്ണക്കമ്പനികളായ ഐഒസി, ഭാരത് പെട്രോളിയം കോർപറേഷന്‍, എച്ച് പി സി എല്‍ തുടങ്ങിയവരുടെ നഷ്ടം 19,000 കോടിക്ക് മുകളിലേക്ക് പോകുമെന്ന് റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. ഇന്ധനവില വർധിപ്പിക്കാൻ തുടങ്ങിയതോടെ അടുത്ത പണപ്പെരുപ്പ റിപ്പോര്‍ട്ടുകളും, ധനനയവും നിര്‍ണായകമാണ്.

 ഇന്ധനവില വര്‍ധിക്കുമെന്ന് റിപ്പോർട്ടുകൾ

റഷ്യ- യുക്രൈന്‍ യുദ്ധത്തെ തുടര്‍ന്ന് രാജ്യാന്തര വിപണയിലും എണ്ണവില കുതിച്ചുയരുകയാണ്. വരും നാളുകളിലും ഇന്ധനവില വര്‍ധിക്കുമെന്ന് തന്നെയാണ് റിപ്പോർട്ടുകൾ. യുദ്ധത്തെ തുടര്‍ന്ന് ഒരുവേള 130 ഡോളര്‍ പിന്നിട്ട രാജ്യാന്തര എണ്ണവില 100 ഡോളറിലേക്കു താഴ്ന്നിരുന്നെങ്കിലും നിലവില്‍ 120 ഡോളറിനു അരികെയാണ്. ഉപരോധനങ്ങളെ തുടര്‍ന്ന് റഷ്യന്‍ എണ്ണ കെട്ടിക്കിടക്കുന്നതാണ് ഇന്ത്യയ്ക്ക് ഏക പ്രതീക്ഷ നല്‍കുന്നത്.

ഇന്നലെ അവർ, ഇന്ന് ഞങ്ങളും; ഐഎൻഎല്‍ കാസിം ഇരിക്കൂർ വിഭാഗവും പുതിയ സംസ്ഥാന കമ്മിറ്റി രൂപീകരിച്ചു

Recommended Video

cmsvideo
വിലക്കയറ്റത്തിന്റെ നാളുകളിലേക്ക്, സാധാരണക്കാര്‍ നട്ടം തിരിയും

Ernakulam
English summary
LPG and CNG price hiked in India
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X