Get Updates
Get notified of breaking news, exclusive insights, and must-see stories!

എറണാകുളത്ത് പ്രതീക്ഷിച്ചതിനേക്കാള്‍ കോവിഡ് വ്യാപനം തടയാന്‍ സാധിച്ചിട്ടുണ്ടെന്ന് മന്ത്രി പി രാജീവ്

കൊച്ചി: എറണാകുളം ജില്ലയില്‍ പ്രതീക്ഷിച്ചതിനേക്കാള്‍ കുറഞ്ഞ നിരക്കില്‍ കോവിഡ് വ്യാപനം തടയാന്‍ സാധിച്ചിട്ടുണ്ടെന്ന് വ്യവസായ വകുപ്പ് മന്ത്രി പി രാജീവ്. നിലവില്‍ ടെസ്റ്റ് പോസിറ്റീവ് റേറ്റ് ഒരു പഞ്ചായത്തില്‍ മാത്രമാണ് 50 ശതമാനത്തിനു മുകളില്‍ ഉള്ളത്. ഇവിടെ മൊബൈല്‍ ടെസ്റ്റിംഗ് സംവിധാനം ഏര്‍പ്പെടുത്തുമെന്നും മന്ത്രി പറഞ്ഞു. ജില്ലയിലെ കോവിഡ് പ്രതിരോധ അവലോകന യോഗത്തിന് ശേഷം സംസാരിക്കുകയായിരുന്നു മന്ത്രി.

1

ലോക്ഡൗണ്‍ നിയന്ത്രണങ്ങള്‍ കോവിഡ് വ്യാപന നിരക്ക് കുറയ്ക്കുന്നതിന് സാധിച്ചിട്ടുണ്ട്. നിലവില്‍ 25% മുകളില്‍ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കുള്ള പഞ്ചായത്തുകളില്‍ ഭാവിയിലും നിയന്ത്രണം തുടരും. ഒരു ഘട്ടത്തില്‍ 35% വരെ ടിപിആര്‍ ഉയര്‍ന്നിട്ടുണ്ട്. അത് 24% കുറയ്ക്കാന്‍ സാധിച്ചിട്ടുണ്ട്. 10 % ആക്കി കുറയ്ക്കുന്നതിനുള്ള ശ്രമമാണ് നടത്തിവരുന്നതെന്നും മന്ത്രി പറഞ്ഞു.

കോവിഡ് വ്യാപന നിരക്ക് പോലെ മരണനിരക്ക് കുറയ്ക്കുന്നതിനും ജില്ലയില്‍ സാധിച്ചിട്ടുണ്ട്. 0.2 ശതമാനമാണ് ജില്ലയിലെ മരണനിരക്ക്. ഭൂരിപക്ഷം പഞ്ചായത്തുകളിലും പ്രാഥമിക ചികിത്സാ കേന്ദ്രങ്ങളും എഫ്എല്‍ടിസിയും സിഎഫ്എല്‍സികളും സജ്ജമാണ്. ഓക്‌സിജന്‍ ബെഡ്ഡുകള്‍, വെന്റിലേറ്റര്‍ ബെഡ്ഡുകള്‍, ഐസിയു എന്നിവ ആവശ്യത്തിന് ഒരുക്കിയിട്ടുണ്ട്.

കണ്‍ട്രോള്‍ റൂമുകളും നല്ലരീതിയില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. സംസ്ഥാന സര്‍ക്കാര്‍ കോവില്‍ പ്രതിരോധത്തില്‍ സ്വീകരിച്ച സമീപനങ്ങള്‍ മികച്ച രീതിയില്‍ നടപ്പിലാക്കാന്‍ ജില്ലാ ഭരണകൂടത്തിന് സാധിച്ചിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി. അതേസമയം

കളമശ്ശേരി ഗവ.മെഡിക്കല്‍ കോളേജിനുള്ള 25 ഓക്‌സിജന്‍ കോണ്‍സെന്‍ട്രേറ്ററുകള്‍ ഹിന്‍ഡാല്‍കോ ഇന്‍ഡസ്ട്രീസ് ലിമിറ്റഡ് വ്യവസായ - നിയമ വകുപ്പ് മന്ത്രി പി രാജീവിന് കൈമാറി.

ഹിന്‍ഡാല്‍കോ ഇന്‍ഡസ്ട്രീസ് ലിമിറ്റഡ് ഓപ്പറേഷന്‍സ് സീനിയര്‍ പ്രസിഡന്റ് ബി അരുണ്‍കുമാറാണ് മന്ത്രിക്കു ഉപകാരണങ്ങള്‍ കൈമാറിയത്. ആദിത്യ ബിര്‍ള ഗ്രൂപ്പിന്റെ ഏലൂരിലെ ഹിന്‍ഡാല്‍കോ ഇന്‍ഡസ്ട്രീസ് സാമൂഹ്യപ്രതിബദ്ധത ഫണ്ട് ഉപയോഗിച്ച് വിദേശത്തു നിന്നും ഇറക്കുമതി ചെയ്ത ആധുനിക ഓക്‌സിജന്‍ കോണ്‍സെന്‍ട്രേറ്ററുകളാണ് മെഡിക്കല്‍ കോളേജിന് നല്‍കിയിരിക്കുന്നത്.

Recommended Video

cmsvideo
    കൊവിഡ് വില്ലനും അപകടകാരിയും | അനുഭവം തുറന്ന് പറഞ്ഞ് മാധ്യമപ്രവർത്തകൻ

    More From
    Prev
    Next
    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+