എറണാകുളം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

മദ്യപിച്ച ശേഷം പണം നൽകിയല്ല, ചോദ്യം ചെയ്ത ജീവനക്കാർക്ക് ക്രൂര മർദനം; പ്രതികൾ പിടിയിൽ

Google Oneindia Malayalam News

കൊച്ചി: നെടുമ്പാശ്ശേരിയിൽ ബാറിൽ ആക്രമണം നടത്തി ജീവനക്കാരെ മർദ്ദിച്ച കേസിൽ മൂന്ന് പേർ പിടിയിലാ‌യി. മറ്റൂർ പിരാരൂർ മനയ്ക്കപ്പടി പുത്തൻ കുടി വീട്ടിൽ ശരത് ഗോപി (25), കാഞ്ഞൂർ ചെങ്ങൽ ഭാഗത്ത് വടയപ്പാടത്ത് വീട്ടിൽ റിൻഷാദ് (24), കോടനാട് ആലാട്ട്ചിറ സെന്റ്മേരീസ് സ്കൂളിന് സമീപം ഇലഞ്ഞിക്കമാലിൽ വീട്ടിൽ ബേസിൽ (34) എന്നിവരെയാണ് നെടുമ്പാശ്ശേരി പൊലീസ് അറസ്റ്റ് ചെയ്തത്.

ഒളിവിൽ പോയ പ്രതികളെ പിടികൂടുന്നതിനായി ജില്ലാ പൊലീസ് മേധാവി വിവേക് കുമാറിന്റെ നിർദ്ദേശ പ്രകാരം പ്രത്യേക പൊലീസ് ടീം രൂപീകരിച്ചു. തുടർന്ന് നടത്തിയ അന്വേഷണത്തിൽ മലയാറ്റൂർ ഭാഗത്ത് നിന്നും സാഹസികമായാണ് ഇവരെ പിടികൂടിയത്. കഴിഞ്ഞ ജൂലൈയിലായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത് മദ്യപിച്ച ശേഷം പണം നൽകാത്തതിനെ തുടർന്നുണ്ടായ തർക്കമാണ് അക്രമത്തിൽ കലാശിച്ചത്.

kochi

തുടർന്ന് നടന്ന ആക്രമണത്തിൽ ഇവർ ബാർ ജീവനക്കാരെ മർദ്ദിക്കുകയും മൂന്ന് ലക്ഷത്തോളം രൂപയുടെ മുതലുകൾ നശിപ്പിക്കുകയും ചെയ്തിരുന്നു. വിവിധ സ്റ്റേഷനുകളിലാ‌യി വധശ്രമം, അടിപിടി, മോഷണം തുടങ്ങി നിരവധി കേസുകളിൽ പ്രതിയാണ് ശരത് ഗോപി. ഇൻസ്പെക്ടർ സോണി മത്തായി, എസ്.ഐ മാരായ അനീഷ് കെ ദാസ്, എൽദോസ് , എ.എസ്.ഐ മാരായ ഉബൈദ്, അഭിലാഷ്, സീനിയർ സിവൽ പോലീസ് ഓഫിസർമാരായ റോണി അഗസ്റ്റിൻ, എൻ.ജി. ജിസ്മോൻ, റിയാസ് എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.

നാട്ടുകാരുടെ സംശയം ശരിയായി; ക്യാന്‍സര്‍ രോഗിയുടേത് കൊലപാതകം; പ്രതി ചെറുമകന്‍നാട്ടുകാരുടെ സംശയം ശരിയായി; ക്യാന്‍സര്‍ രോഗിയുടേത് കൊലപാതകം; പ്രതി ചെറുമകന്‍

ബൈക്കിലെത്തി മാല തട്ടുന്ന സംഘം പാലക്കാട് പിടിയിൽ

പാലക്കാട്: ബൈക്കിലെത്തി മാല കവരുന്ന സംഘം പാലക്കാട് പിടിയിൽ. തിരുവനന്തപുരം സ്വദേശി അനസ്, താമരശ്ശേരി സ്വദേശി അനസ് എന്നിവരെയാണ് കുഴൽമന്ദം പോലീസ് അറസ്റ്റ് ചെയ്തത്. പുതുശ്ശേരിയിലെ ഫാമിന്റെ പരിസരത്ത് ഒളിവിൽ താമസിക്കുകയായിരുന്നു പ്രതികൾ.

ആദ്യം ബൈക്ക് കവരുന്നതാണ് പ്രതികളുടെ മോഷണ രീതി. പിന്നീട് ഇത് രൂപമാറ്റം വരുത്തി കവർച്ചയ്ക്ക് ഉപയോഗിക്കും. സ്ത്രീകളെ ലക്ഷ്യമിടുന്ന മോഷ്ടാക്കൾ വഴി ചോദിക്കാനെന്ന വ്യാജേനയാണ് അവരെ സമീപിക്കുന്നത്. വഴി പറഞ്ഞു കൊടുക്കുന്നതിനിടയിൽ മാലയും കവർന്ന് രക്ഷപ്പെടും. തേങ്കുറിശ്ശി പോത്തയംകാട് സ്വദേശിനി ഷിനിയുടെ മൂന്നര പവൻ മാല കവർന്ന കേസിലെ അന്വേഷണത്തിനിടെയാണ് ഇരുവരും പിടിയിലായത്.

അന്വേഷണത്തൽ ഒളിവിൽ കണ്ടെത്തിയ പ്രതികളെ പോലീസ് സ്ഥലം വളഞ്ഞ് ഇവരെ പിടികൂടുകയായിരുന്നു. മാല ഇവരില്‍നിന്ന് കണ്ടെടുത്തു. ഉപേക്ഷിച്ച ബൈക്കും കണ്ടെത്തി.തിരുവനന്തപുരം, എറണാകുളം, തൃശൂർ, മലപ്പുറം, കണ്ണൂർ, പാലക്കാട് ജില്ലകളിൽ ഇരുവർക്കുമെതിരെ വിവിധ സ്റ്റേഷനുകളിൽ സമാന കവർച്ചയ്ക്ക് കേസുണ്ട്. സമീപ കാലത്തായി നിരവധി മാല മോഷണ കേസുകളാണ് പാലക്കാട് ജില്ലയിൽ റിപ്പോർട്ട് ചെയ്യുന്നത്. പ്രതികൾക്ക് ഈ കേസുമായി ബന്ധമുണ്ടോ എന്നും പോലീസ് അന്വേഷിച്ച് വരികയാണ്.

ദാവണി അഴകിൽ കൃഷ്ണ പ്രഭ.... സ്റ്റൈലിഷ് ലുക്കിൽ പുത്തൻ ഫോട്ടോഷൂട്ട്. കാണാം ചിത്രങ്ങൾ

Ernakulam
English summary
nedumbassery bar fight case accused caught by kochi special police team incident happened on july
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X