ഹെല്‍മെറ്റില്ലെങ്കില്‍ പെട്രോളും ഇല്ല
കൊച്ചി: നിയമങ്ങള്‍ പാലിക്കാന്‍ മിക്കവര്‍ക്കും മടിയാണ്. അത് സ്വന്തം ജീവിന്റെ സുരക്ഷക്ക് വേണ്ടിയുള്ളതാണെങ്കില്‍ പോലും മലയാളികള്‍ ഒന്ന് അറച്ച് നില്‍ക്കും. ഇത്തരം സാഹചര്യങ്ങളില്‍ ചില സൂത്രപ്പണികള്‍ ഒപ്പിക്കുകയല്ലാതെ അധികൃതര്‍ക്ക് മറ്റ് വഴിയില്ല. കൊച്ചിയ്ല്‍ അത്തരമൊരു സൂത്രപ്പണിയുടെ അണിയറയിലാണ് അധികൃതര്‍.
ഹെല്‍മെറ്റ് നിര്‍ബന്ധമാക്കിയിട്ടും പരിശോധനകള്‍ ശക്തമാക്കിയിട്ടും ബൈക്ക് യാത്രക്കാര്‍ക്ക് ഒരു കൂസലും ഇല്ല. അപ്പോള്‍ പിന്നെ എട്ടിന്റെ പണി തന്നെ കൊടുത്തേക്കാമെന്ന് റോഡ് സുരക്ഷ അതോറിറ്റി അങ്ങ് തീരുമാനിച്ചു. ഹെല്‍മെറ്റ് വക്കാതെ പെട്രോളടിക്കാന്‍ വരുന്ന ബൈക്ക് യത്രക്കാര്‍ക്ക് പെട്രോള്‍ കൊടുക്കേണ്ടതില്ല എന്നാണ് തീരുമാനം.

ആദ്യ ഘട്ടത്തില്‍ കൊച്ചിയിലാണ് ഈ പരീക്ഷണം നടത്താന്‍ ഉദ്ദേശിക്കുന്നത്. നഗരത്തില്‍ മൂന്ന് മാസത്തോളം ഈ പരീക്ഷണം തുടരും. വിജയിക്കുകയാണെങ്കില്‍ മറ്റ് ജില്ലകളിലേക്ക് കൂടി പെട്രോള്‍ നിയന്ത്രണം വ്യാപിപ്പിക്കും. നഗരത്തിലെ ചല പെട്രോള്‍ പമ്പ് ഉടമകളുമായി റോഡ് സുരക്ഷാ അതോറിറ്റി ഇക്കാര്യത്തില്‍ ധാരണില്‍ എത്തിയിട്ടുണ്ടെന്നാണ് വിവരം.
ഹെല്‍മെറ്റ് നിര്‍ബന്ധമാക്കിക്കൊണ്ട് ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ ഋഷിരാജ് സിങ് ഉത്തരവിട്ടതോടെ പോലീസുകാര്‍ക്കാണ് ശരിക്കും പണി കിട്ടിയത്. പിടിച്ചാലും പിടിച്ചാലും തീരാത്തത്ര കേസുകളുമായിരുന്നു നിത്യവും. ഹെല്‍മെറ്റ് ധരിക്കാതെ വരുന്നവര്‍ക്ക് പെട്രോള്‍ കൊടുക്കില്ല എന്ന് വന്നാലെങ്കിലും മലയാളി ഹെല്‍മെറ്റ് ധരിക്കുമെന്ന പ്രതീക്ഷയിലാണ് അധികൃതര്‍.












Click it and Unblock the Notifications