സുരക്ഷാ ഭീഷണി, സുരേഷ് ഗോപിയുടെ പരിപാടി നിര്‍ത്തിച്ച് പോലീസ്, കൂവി വിളിച്ച് ട്രാന്‍സ്ജെന്‍ഡേഴ്സ്
കൊച്ചി: സുരക്ഷാ ഭീഷണിയെ തുടര്‍ന്ന് നടന് സുരേഷ് ഗോപി പങ്കെടുത്ത പരിപാടി പോലീസ് നിര്‍ത്തിച്ചു. കൊച്ചിയില്‍ പ്രതീക്ഷാ ഫൗണ്ടേഷന് സംഘടിപ്പിച്ച ട്രാന്‍സ്ജെന്‍ഡേഴ്സിനൊപ്പമുള്ള കേരള പിറവ് ആഘോഷത്തിനിടെയായിരുന്നു പോലീസ് എത്തി പരിപാടി നിര്‍ത്തിവെപ്പിച്ചത്. പരിപാടിയില്‍ സുരേഷ് ഗോപിയെ ട്രാന്സ്ജെന്ഡര്മാരിലൊരാള് ആലിംഗനവും ചെയ്തു.
സുരേഷ് ഗോപി മാധ്യമപ്രവര്‍ത്തകയുടെ തോളില്‍ കൈവെച്ച സംഭവം വിവാദമാവുകയും കേസെടുക്കുകയും ചെയ്തതിന് പിന്നാലെയാണ് ഇത്തരം സംഭവം ട്രാന്‍സ്ജെന്‍ഡേഴ്സ് പരിപാടിയില്‍ നടന്നത്. സുരേഷ് ഗോപി ട്രാന്‍സ്ജെന്‍ഡര്‍ സമൂഹത്തെ അഭിനന്ദിച്ച് സംസാരിക്കുമ്പോഴായിരുന്നു ഇവിടേക്ക് പോലീസ് എത്തിയത്. തുടര്‍ന്ന് അദ്ദേഹം സംസാരം അവസാനിപ്പിക്കുകയും, വേദിയില്‍ നിന്ന് മാറുകയുമായിരുന്നു.

എവിടെയെങ്കിലും പരിപാടി നടക്കുന്നുണ്ടെന്ന് ആരെങ്കിലും പറഞ്ഞാല്‍ അതിന് പിന്നാലെ നടക്കുന്നവരാണ് പോലീസുകാര്‍. കാക്കിയിട്ടവര് മുകളിലുള്ളവര്‍ പറയുന്നത് കേള്‍ക്കാനേ സാധിക്കൂ. പക്ഷേ ഇവിടെ പോലീസിന്റെ ഭാഗത്ത് നിന്ന് എന്തെങ്കിലും പ്രശ്നങ്ങളുണ്ടായാല്‍ ട്രാന്‍സ്ജെന്‍ഡര്‍ സമൂഹം ഒറ്റക്കെട്ടായി അതില്‍ പ്രതിഷേധിക്കും. പോലീസ് ഇതിനുള്ളില്‍ നിന്ന് പുറത്തേക്ക് പോകില്ലെന്നും ട്രാന്‍സ്ജെന്‍ഡര്‍ കൂട്ടായ്മ അഭിപ്രായപ്പെട്ടു.
അതേസമയം പോലീസ് പരിപാടിക്ക് എത്തിയവരുടെ ബാഗുകളും മറ്റുമാണ് പരിശോധിച്ചത്. ഇതിനിടയില്‍ സുരേഷ് ഗോപി പരിശോധനകള്‍ക്ക് ശേഷം വീണ്ടും വേദിയിലേക്ക് എത്തുമെന്ന അറിയിപ്പും വന്നു. ആരൊക്കെ എന്തൊക്കെ ഉമ്മാക്കി കാണിച്ചാലും പരിപാടി തടയാനാവില്ലെന്നും സംഘാടകര്‍ പറഞ്ഞു. പോലീസ് പരിശോധന നടന്നുകൊണ്ടിരിക്കുമ്പോഴായിരുന്നു ഈ പരാമര്‍ശം.
ഇതിനിടയിലാണ് വലിയ പ്രതിഷേധം ഉയര്‍ന്നത്. പോലീസുകാരെ ട്രാന്‍സ്ജെന്‍ഡര്‍ സമൂഹം കൂകി വിളിക്കുകയും ചെയ്തു. പോലീസിനെതിരെ ഗോബാക്ക് വിളികളും ട്രാന്‍സ്ജെന്‍ഡേഴ്സ് ഉയര്‍ത്തി. എന്നാല്‍ ഇത് സ്വാഭാവികമായ പരിശോധനയാണെന്ന് പോലീസ് ഇവരെ ബോധ്യപ്പെടുത്താന്‍ ശ്രമിക്കുന്നുണ്ടെങ്കിലും പരാജയപ്പെടുകയായിരുന്നു.
ബോംബ് സ്ഫോടനത്തിന്റെ പരിശോധനയില്‍ ആളുകള്‍ ധാരാളം വരുന്ന സ്ഥലമായത് കൊണ്ട് ശ്രദ്ധിക്കണമെന്ന് പറഞ്ഞിരുന്നു. അതിന് വേണ്ടിയാണ് വന്നത്. സാധാരണ പരിശോധനയാണ് നടന്നത്. ഗൗരവപ്പെട്ട കാര്യമായിരുന്നെങ്കില്‍ ബോംബ് സ്ക്വാഡ് വരുമായിരുന്നുവെന്നും പോലീസ് പറഞ്ഞു. അതേസമയം പോലീസ് പോയ ശേഷം വേദിയിലേക്ക് സുരേഷ് ഗോപി എത്തി.
എന്നാല്‍ ഇങ്ങനെയല്ല പ്രതിഷേധിക്കേണ്ടതെന്നായിരുന്നു അദ്ദേഹം ട്രാന്‍സ്ജെന്‍ഡര്‍ സമൂഹത്തോട് പറഞ്ഞത്. കാക്കിയിട്ടവന് ഒരു കര്‍മവും ധര്‍മവുമുണ്ട്. അതവരെ നിര്‍വഹിക്കാന്‍ അനുവദിക്കണം. അവരുടെ നിര്‍ദേശം സ്വീകരിച്ചുകൊണ്ടാണ് താന്‍ പുറത്തേക്ക് പോയത്. അത് നമുക്ക് വഴങ്ങിയേ പറ്റൂ. നമ്മുടെ സംരക്ഷണത്തിന് വേണ്ടിയാണ്. അതില്‍ മറ്റൊന്നും കാണേണ്ടതില്ലെന്നും സുരേഷ് ഗോപി പറഞ്ഞു.
-
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
സ്വര്‍ണം തിരിച്ചുകയറി; എണ്ണ വീണു, ട്രംപിന്റെ ഒറ്റ പ്രഖ്യാപനത്തോടെ വിപണിയില്‍ ട്വിസ്റ്റ്, ചര്‍ച്ചയില്‍ പ്രതീക്ഷ -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
ശുക്രൻ തെളിയും വൈകാതെ; ഈ രാശിക്കാർ പുതിയ കാറും വീടും വാങ്ങും, സ്വത്ത് തർക്കങ്ങൾ പരിഹരിക്കും! -
പൊന്നും പണവും കൈയിലേക്ക്...; ഈ രാശിക്കാര്‍ക്കിനി രാജയോഗത്തിന് സമാനമായ നേട്ടം -
ഏപ്രില്‍ 1 മുതല്‍ ശമ്പള ഘടന മാറും..! കൈയില്‍ കിട്ടുന്ന ശമ്പളം കുറയുമോ? അറിയേണ്ടതെല്ലാം -
ഹണി റോസിനെ വിട്ട് മൊണാലിസയെ എത്തിച്ച ബോച്ചെയുടെ തന്ത്രം ജയിച്ചു; എന്നാല്‍ സര്‍ക്കാര്‍ പെടുമോ? -
കേരളത്തിലെ ഈ ജില്ലയ്ക്ക് പറയാനുള്ളത് 'നാണക്കേടിന്റെ' തിരഞ്ഞെടുപ്പ് ചരിത്രം; ഇത്തവണ മാറുമോ -
അഖില്‍ ഇന്ന് പറയുന്നത് നാളെ മാറ്റിപ്പറയും.. മറുപടി രണ്ട് വര്‍ഷം കഴിഞ്ഞ് തരാം; പരിഹസിച്ച് പിഷാരടി












Click it and Unblock the Notifications