പരിധി വിട്ടാല്‍ കൈ വേണ്ടെന്ന് വെക്കും; പോലീസുകാരെ ഭീഷണിപ്പെടുത്തിയ മുഹമ്മദ് ഷിയാസിനെതിരെ കേസ്
ഷിയാസിനെതിരെ സൈബര്‍ ആക്ട് പ്രകാരമാണ് കേസ് എടുത്തത്. ഇത് കള്ളക്കേസാണെന്നും, നിയമപരമായി അതിനെ നേരിടുമെന്നും ഡിസിസി അറിയിച്ചു.

കൊച്ചി: പോലീസ് ഉദ്യോഗസ്ഥനെ ഭീഷണിപ്പെടുത്തുന്ന തരത്തില്‍ ഫേസ്ബുക്കില്‍ പ്രകോപന പോസ്റ്റിട്ട എറണാകുളം ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസിനെതിരെ കേസെ്. പരിധി വിട്ടാല്‍ ആ കൈ വേണ്ടെന്ന് വെക്കുമെന്നായിരുന്നു ഷിയാസിന്റെ പോസ്റ്റ്.
കഴിഞ്ഞ ദിവസം മുഖ്യമന്ത്രിയെ കരിങ്കൊടി കാാണിച്ചരിലുള്ള വനിത പ്രവര്‍ത്തകയെ പോലീസുകാരന്‍ കോളറില്‍ പിടിച്ച സംഭവത്തിലായിരുന്നു കോണ്‍ഗ്രസ് ജില്ലാ അധ്യക്ഷന്‍ പ്രതികരിച്ചത്. ഈ സംഭവം നേരത്തെ തന്നെ വിവാദമായിരുന്നു. വേ
ണ്ടത്ര വനിതാ പോലീസുകാരില്ലാതൊണ് പോലീസ് സമരത്തെ നേരിടാന്‍ എത്തിയതെന്ന് കോണ്‍ഗ്രസ് ആരോപിച്ചു.
ശനിയാഴ്ച്ചയാണ് മുഖ്യമന്ത്രിയുടെ വാഹനവ്യൂഹം പോകുന്നതിനിടെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കരിങ്കൊടി കാണിച്ചത്. പ്രതിഷേധത്തിനിടെ കെസ്‌യുവിന്റെ ജില്ല സെക്രട്ടറി മിവ ജോലിയുടെ കോളറില്‍ പോലീസ് ഉദ്യോഗസ്ഥന്‍ വലിച്ചിഴയ്ക്കുന്ന ദൃശ്യം വിവാദമായത്.
ഇതേ തുടര്‍ന്നാണ് ഷിയാസ് പോസ്റ്റുമായി എത്തിയത്. ഒരു പരിധി വിട്ടാല്‍ ഈ കൈ അവിടെ വേണ്ടെന്ന് വെക്കും. കളി കോണ്‍ഗ്രസിനോട് വേണ്ടെന്നായിരുന്നു പോസ്റ്റ്. ഇതിനൊപ്പം പോലീസുകാരന്‍ മിവയെ കോളറില്‍ പിടിച്ച് വലിക്കുന്നതിന്റെ ചിത്രവും പങ്കുവെച്ചിരുന്നു.
അതേസമയം ഷിയാസിനെതിരെ സൈബര്‍ ആക്ട് പ്രകാരമാണ് കേസ് എടുത്തത്. ഇത് കള്ളക്കേസാണെന്നും, നിയമപരമായി അതിനെ നേരിടുമെന്നും ഡിസിസി അറിയിച്ചു. മിവക്കെതിരായ നടപടിയില്‍ കോണ്‍ഗ്രസില്‍ നിന്ന് കടുത്ത പ്രതിഷേധമാണ് ഉണ്ടായത്.
പുരുഷ പോലീസിന്റെ നടപടി കൈയ്യും കെട്ടി നോക്കി നില്‍ക്കാനാവില്ലെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ പ്രതികരിച്ചിരുന്നു. കളമശ്ശേരി എസ്എച്ച്ഒ സന്തോഷിനെതിരെ നിയമ നടപടിയുമായി മുന്നോട്ട് പോകാനാണ് മിവയുടെ പതീരുമാനം. ഡിജിപിക്ക് ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി പരാതി നല്‍കിയിട്ടുണ്ട്.












Click it and Unblock the Notifications