എറണാകുളം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

പോപ്പുലര്‍ ഫ്രണ്ട് ഹര്‍ത്താല്‍: ജപ്തി നടപടികള്‍ ഉടന്‍ പൂര്‍ത്തിയാക്കണമെന്ന് ഹൈക്കോടതി

Google Oneindia Malayalam News

കൊച്ചി: പോപ്പുലര്‍ ഫ്രണ്ട് ഹര്‍ത്താലുമായി ബന്ധപ്പെട്ടുണ്ടായ അക്രമങ്ങളില്‍ നടപടി വൈകുന്നതില്‍ ഹൈക്കോടതിക്ക് അതൃപ്തി. ജപ്തി നടപടികള്‍ ഉടന്‍ പൂര്‍ത്തിയാക്കണമെന്ന് സംസ്ഥാന സര്‍ക്കാരിന് കര്‍ശന നിര്‍ദേശം നല്‍കിയിരിക്കുകയാണ് ഹൈക്കോടതി.

ജില്ലാ അടിസ്ഥാനത്തിലുള്ള റിപ്പോര്‍ട്ട് നടപടികളെല്ലാം പൂര്‍ത്തിയാക്കി. ഈ മാസം 23ന് സമര്‍പ്പിക്കാനാണ് നിര്‍ദേശം.

1

അതേസമയം ജപ്തി നടപടികള്‍ക്ക് നോട്ടീസൊന്നും നല്‍കേണ്ടതില്ലെന്നും കോടതി അറിയിച്ചു.ഇനിയും ജപ്തി നടപടികള്‍ വൈകുന്നതിലുള്ള അതൃപ്തിയും ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് അറിയിച്ചു.

ഹര്‍ത്താല്‍ ആക്രമണങ്ങളില്‍ പൊതുമുതലുകള്‍ നശിപ്പിച്ചെന്ന പരാതികളിലാണ് പോപ്പുലര്‍ ഫ്രണ്ടിന്റെ നേതാക്കളില്‍ നിന്ന് സ്വത്ത് വകകള്‍ ജപ്തി ചെയ്യാന്‍ തീരുമാനിച്ചത്. ജസ്റ്റിസ് ജയശങ്കര്‍ അധ്യക്ഷനായ ബെഞ്ചാണ് ഇപ്പോള്‍ സംസ്ഥാന സര്‍ക്കാരിന് അന്ത്യശാസനം നല്‍കിയിരിക്കുന്നത്.

നേരത്തെ ജനുവരി പതിനഞ്ചിന് മുമ്പ് ജപ്തി നടപടികള്‍ പൂര്‍ത്തിയാക്കുമെന്നായിരുന്നു ആഭ്യന്തര വകുപ്പ് കോടതിയെ അറിയിച്ചത്.

കോടതി നിര്‍ദേശത്തില്‍ നേരിട്ട് ഹാജരായ ആഭ്യന്തര വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി ഡോ വി വേണു നടപടി വൈകിയതില്‍ ഹൈക്കോടതിയില്‍ ഖേദം പ്രകടിപ്പിച്ചിരുന്നു. അതേസമയം പോപ്പുലര്‍ ഫ്രണ്ടിന്റെ മിന്നല്‍ ഹര്‍ത്താലില്‍ അഞ്ച് കോടിയുടെ നഷ്ടമുണ്ടായെന്നാണ് കണക്കാക്കിയിട്ടുള്ളത്.

Ernakulam
English summary
popular front hartal: confiscation of pfi properties should be start soon, high court diktat to govt
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X