• search
  • Live TV
എറണാകുളം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  

ട്വന്റി ട്വന്റി പിണറായിയുടെ ബി ടീം: മുഖ്യമന്ത്രിക്കെതിരെ പിടി തോമസ്, യുഡിഎഫിന് പരാജയഭീതിയെന്ന്

കൊച്ചി: ട്വന്റി ട്വന്റി കൂടി മത്സരരംഗത്തേക്ക് എത്തിയതോടെയാണ് എറണാകുളം ജില്ലയിൽ നിയമസഭാ തിരഞ്ഞെടുപ്പ് നിർണ്ണായകമായിത്തീരുന്നത്. കഴിഞ്ഞ തദ്ദേശതിരഞ്ഞെടുപ്പിലെ അട്ടിമറി വിജയത്തിന്റെ പ്രതീക്ഷയിലാണ് ട്വന്റി ട്വന്റി ഇത്തവണ നിയമസഭാ തിരഞ്ഞെടുപ്പിൽ കന്നിയങ്കത്തിനിറങ്ങുന്നത്. 2019ലെ പ്രളയകാലത്ത് ഈ കിഴക്കമ്പലം കിറ്റക്സ് കമ്പനിയുടെ എംഡി അമേരിക്കയില്‍ പോയി പിണറായി വിജയന് വേണ്ടി ഫണ്ട് സംഘടിപ്പിച്ചിരുന്നുവെന്നും പിടി തോമസ് നേരത്തെ ചൂണ്ടിക്കാണിച്ചിരുന്നു.

കേന്ദ്ര മന്ത്രിയും ബിജെപി നേതാവുമായ അമിത് ഷാ കോഴിക്കോട്ട് സംഘടിപ്പിച്ച റോഡ്‌ഷോയില്‍, ചിത്രങ്ങൾ കാണാം

വൈദ്യുതി കരാർ: നുണ പ്രചരണം നടത്തുന്നത് സിപിഎമ്മും പിണറായിയും: ഹസ്സൻ വൺ ഇന്ത്യയോട്

പരാജയം ഭയന്നെന്ന്

പരാജയം ഭയന്നെന്ന്

കിറ്റക്സിനെതിരെ രൂക്ഷ വിമർശനവുമായി രംഗത്തെത്തിയിരിക്കുകയാണ് കോൺഗ്രസ് നേതാവ് പിടി തോമസ്. കിഴക്കമ്പലം കിറ്റക്‌സ് കമ്പനി ജനാധിപത്യത്തെ രണ്ട് കിലോ അരി കാട്ടി വിലക്ക് വാങ്ങാനുള്ള ശ്രമത്തിലാണ് എന്നാണ് പിടി തോമസ് ഉന്നയിക്കുന്ന ആരോപണം. കോണ്‍ഗ്രസ് നേതാവ് പിടി തോമസ്. ട്വന്റി ട്വന്റിക്ക് പിന്നില്‍ പിണറായി വിജയനാനെന്നും പിടി തോമസ് ആരോപിക്കുന്നു. എന്നാല്‍ പിടി തോമസ് ട്വന്റി ട്വന്റിക്കെതിരെ ആരോപണങ്ങള്‍ ഉന്നയിക്കുന്നതിന് പിന്നിൽ യുഡിഎഫിന്റെ പരാജയഭീതിയാണെന്നാണ് ട്വന്റി ട്വന്റിയുടെ മറുപടി.

യുഡിഎഫ് വോട്ടിന് ചോർച്ച?

യുഡിഎഫ് വോട്ടിന് ചോർച്ച?

യുഡിഎഫിന്റെ ശക്തികേന്ദ്രമായ എറണാകുളം ജില്ലയിൽ ഇത്തവണ ട്വന്റി ട്വന്റി കൂടി മത്സരരംഗത്തെത്തിയതോടെ പോരാട്ടം ശക്തമായിട്ടുണ്ട്. യുഡിഎഫിന് വർഷങ്ങളായി പരമ്പരാഗതമായി ലഭിക്കുന്ന വോട്ടുകളെ സ്വാധീനിക്കാൻ ട്വന്റിട്വന്റിക്ക് കഴിയുമോ എന്ന ആശങ്കയാണ് നിലനിൽക്കുന്നത്. ഈ സാഹചര്യത്തിലാണ് ട്വന്റി ട്വന്റിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കോൺഗ്രസ് നേതാവ് പി ടി തോമസ് രംഗത്തെത്തിയത്. തൃക്കാക്കര മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി കൂടിയാണ് അദ്ദേഹം. എറണാകുളം ജില്ലയില്‍ 2020 ഉം സിപിഐഎമ്മും തമ്മില്‍ അവിശുദ്ധ കൂട്ടുകെട്ട് നിലനില്‍ക്കുന്നുവെന്ന് പിടി തോമസ് ആരോപിച്ചു.

അരി കാണിച്ച് വിലക്ക് വാങ്ങാൻ

അരി കാണിച്ച് വിലക്ക് വാങ്ങാൻ

മുഖ്യമന്ത്രി പിണറായി വിജയൻ ചികിത്സാവശ്യാർത്ഥം അമേരിക്കയിലേക്ക് പോയപ്പോള്‍ വ്യവസായികളുടെ സമ്മേളനം സംഘടിപ്പിക്കാനും ഫണ്ട് സ്വരൂപിക്കാനും വ്യവസായികളുടെ സമ്മേളനം സംഘടിപ്പിക്കുന്നതിനും നേതൃത്വം നൽകിയതും പ്രവർത്തിച്ചതും കിറ്റക്സ് കമ്പനിയാണ്. കടമ്പ്രയാറിനെ മാലിന്യം തള്ളുന്ന കമ്പനിയെ രക്ഷിക്കുന്നത് മുഖ്യമന്ത്രി പിണറായി വിജയനാണെന്നും പിടി തോമസ് പറഞ്ഞു. കോൺഗ്രസ് സ്ഥാനാര്‍ത്ഥികളെ തോല്‍പിക്കാൻ വേണ്ടി മാത്രമാണ് ട്വന്റി ട്വന്റി മത്സരിക്കുന്നതെന്നും ജനാധിപത്യത്തെ രണ്ട് കിലോ അരി കാണിച്ച് വിലക്ക് വാങ്ങാനാണ് ശ്രമിക്കുന്നതെന്നും പിടി തോമസ് ആരോപിച്ചു.

 എന്തുകൊണ്ട് ഈ മണ്ഡലം?

എന്തുകൊണ്ട് ഈ മണ്ഡലം?

ജനം തിരസ്‌കരിക്കുന്ന നേതാക്കളുടെയും പാര്‍ട്ടികളുടേയും കോലാഹലം മാത്രമാണെന്നെന്നാണ് പറഞ്ഞാണ് പിടി തോമസിന്റെ ആരോപണങ്ങളെ ട്വന്റി ട്വന്റി യൂത്ത് വിങ്ങ് കോഡിനേറ്റർ വര്‍ഗീസ് ജോര്‍ജ് പറഞ്ഞു. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ മരുമകൻ കൂടിയാണ് അദ്ദേഹം. നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ കിഴക്കമ്പലത്തിന് സമീപത്തുള്ള പ്രദേശങ്ങള്‍ തന്നെ തിരഞ്ഞെടുത്തിട്ടുള്ളതിനുള്ള കാരണങ്ങളും അദ്ദേഹം വെളിപ്പെടുത്തി. ട്വന്റി ട്വന്റിയുടെ പ്രവര്‍ത്തനം നന്നായി അറിയാവുന്ന ജനങ്ങളുള്ള നാട് എന്ന നിലയിലാണ് കിഴക്കമ്പലത്തിന് ചുറ്റുമുള്ള മണ്ഡലങ്ങള്‍ തന്നെ കന്നിയങ്കത്തിനായി തിരഞ്ഞെടുത്തിട്ടുള്ളത്.

മാലിന്യപ്രശ്നങ്ങള്‍

മാലിന്യപ്രശ്നങ്ങള്‍

സിപിഎമ്മാണ് ട്വന്റി ട്വന്റിക്ക് പിന്നിലുള്ള ആരോപണത്തിനും വര്‍ഗീസ് ജോര്‍ജ് മറുപടി നൽകിയിട്ടുണ്ട്.

കേരളം മുഴുവന്‍ സംഘടനാ ശേഷിയും ശക്തിയുമുള്ള സിപിഐഎം ട്വന്റി ട്വന്റി പോലൊരു സംവിധാനത്തെ ബി ടീമായി രംഗത്തിറക്കേണ്ടതിന്റെ ആവശ്യകതയെന്നും അദ്ദേഹം ചോദിക്കുന്നു. കോൺഗ്രസ് മാലിന്യ പ്രശ്നങ്ങള്‍ ഉന്നയിക്കുന്നതിനെക്കുറിച്ചും വർഗ്ഗീസ് പ്രതികരിച്ചു. മാലിന്യപ്രശ്നം സംബന്ധിച്ച ആരോപണങ്ങളെല്ലാം വർഷങ്ങള്‍ക്ക് മുമ്പ് തന്നെ നിലനിൽക്കുന്നതാണ്. പൊല്യൂഷന്‍ കണ്‍ട്രോള്‍ ബോര്‍ഡടക്കമുള്ള സര്‍ക്കാര്‍ സംവിധാനങ്ങളെല്ലാം കയ്യിലുണ്ടായിരുന്നിട്ടും അക്കാലത്ത് കോണ്‍ഗ്രസ് എന്തുകൊണ്ടാണ് ഈ പ്രശ്‌നത്തിനെതിരെ നടപടി സ്വീകരിക്കാത്തതെന്നും വര്‍ഗീസ് ജോര്‍ജ് ചോദിച്ചു.

ആരാധകരെ ഞെട്ടിച്ച് അനന്യാമണിയുടെ ധാവണി ഫോട്ടോഷൂട്ട്; വൈറലായ ചിത്രങ്ങള്‍ കാണാം

Ernakulam

English summary
PT Thomas against Twenty Twenty during and called Pinarayi's B team
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X