എറണാകുളം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

മോദി മിനിമം വേതനം ഉറപ്പാക്കുന്നത് തന്‍റെ സുഹൃത്തുക്കള്‍ക്കെന്ന് പരിഹാസവുമായി രാഹുല്‍ ഗാന്ധി

Google Oneindia Malayalam News

കൊച്ചി: കഴിഞ്ഞ അഞ്ച് വര്‍ഷമായി പ്രധാനമന്ത്രി നരേന്ദ്രമോദി മിനിമം വേതനം ഉറപ്പാക്കുന്നത് തന്റെ 15 സുഹൃത്തുക്കള്‍ക്കാണ് എന്ന് രാഹുല്‍ ഗാന്ധി. കോണ്‍ഗ്രസ് അധികാരത്തിലെത്തിയാല്‍ പിന്നോക്കക്കാര്‍ക്ക് തൊഴിലുറപ്പ് പദ്ധതിക്ക് സമാനമായി മിനിമം വേതനം ഉറപ്പാക്കുമെന്ന പ്രഖ്യാപനത്തിന് പിന്നാലെയാണ് മോദിക്കെതിരെ കടുത്ത വിമര്‍ശനമാണ് രാഹുല്‍ ഉന്നയിച്ചത്. മോദി തന്റെ സുഹൃത്തുക്കള്‍ക്കാണ് മിനിമം വേതനം നടപ്പിലാക്കുന്നതെന്നും രാഹുലിന്റെ വിമര്‍ശനം.

നരേന്ദ്രമോദിക്ക് തന്റെ 15 സുഹൃത്തുക്കള്‍ക്ക് മാക്‌സിമം ഗ്യാരന്റി ഉറപ്പാക്കാന്‍ കഴിയുമെങ്കില്‍ രാജ്യത്തെ പാവങ്ങള്‍ക്ക് മിനിമം വേതനം ഉറപ്പാക്കാന്‍ കഴിയുമെന്നും രാഹുല്‍ പറയുന്നു. തൊഴിലുറപ്പ് പദ്ധതി പോലെ, വിവരാവകാശ നിയമം, ഭക്ഷ്യസുരക്ഷാ, പോലെ കോണ്‍ഗ്രസ് അധികാരത്തിലെത്തിയാല്‍ പിന്നോക്ക വിഭാഗക്കാരായ ഇന്ത്യയിലെ ജനങ്ങള്‍ക്ക് മിനിമം വേതനം ഉറപ്പാക്കുമെന്ന് പറയുന്നു.

rahulgandhi

കര്‍ഷകര്‍ക്ക് വേണ്ടി മോദി സര്‍ക്കാര്‍ ഒന്നും ചെയ്തിട്ടില്ലെന്നും കോണ്‍ഗ്രസ് കര്‍ഷകര്‍ക്കായി നിലകൊള്ളുന്നുവെന്നും രാഹുല്‍ പറയുന്നു. കഴിഞ്ഞ അസംബ്ലി തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് അധികാരത്തിലേറിയ മൂന് സംസ്ഥാനങ്ങളില്‍ കാര്‍ഷിക കടങ്ങള്‍ എഴുതി തള്ളിയെന്നും കോണ്‍ഗ്രസ് അധികാരത്തിലെത്തിയാല്‍ നരേന്ദ്രമോദി കര്‍ഷകരോട് ചെയ്ത ക്രൂരതകള്‍ക്ക് പരിഹാരം ഒരുക്കുമെന്നും രാഹുല്‍ പറയുന്നു.

വിനതാ സംവരണ ബില്‍ പാസാക്കുകയാണ് ആദ്യംചെയ്യുകയെന്നും പാര്‍ലമെന്റില്‍ വനിതകള്‍ക്ക് കൂടുതല്‍ പ്രാതിനിധ്യം നല്കുമെന്നും രാഹുല്‍ ഗാന്ധി പറയുന്നു. നേതൃത്വത്തില്‍ കൂടുതല്‍ സ്ത്രീകള്‍ കടന്നുവരണമെന്നും 33 ശതമാനം സ്ത്രീകള്‍ക്ക് പ്രാതിനിധ്യം ഉറപ്പാക്കണമെന്നും രാഹുല്‍ പറയുന്നു.

Ernakulam
English summary
Rahul Gandhi criticized Modi for not securing farmers in country and all the benefit goes to Modis rich friends says Rahul
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X