• search
 • Live TV
എറണാകുളം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  

റിവൈൻഡ് 2020: എറണാകുളം ടോപ്പ് 5; മരട് ഫ്ലാറ്റ് പൊളി മുതൽ അൽഖ്വയ്ദാ ഭീകരരുടെ അറസ്റ്റും, തദ്ദേശ തിരഞ്ഞെടുപ്പും

കൊച്ചി: എറണാകുളത്തെ സംബന്ധിച്ച് 2020 തീർത്തും സംഭവബഹുലമായിരുന്നു. ഇതിൽ പല സംഭവങ്ങളും ഇപ്പോഴും കേരളത്തിന്റെ പൊതുബോധത്തിൽ ഇപ്പോഴും കിടക്കുന്നവയാണ്. കൊച്ചിയിലെ മരട് നഗരസഭയിൽ തീരദേശ മേഖലാ ചട്ടം ലംഘിച്ച നിർമിച്ച അഞ്ച് നിലയുള്ള ഫ്ലാറ്റ് സമുച്ചയങ്ങൾ പൊളിച്ച് നീക്കണമെന്ന് സുപ്രീംകോടതി ഉത്തരവിട്ടത് 2019 മെയ് 20നായിരുന്നു. എന്നാൽ സുപ്രീം കോടതി ഉത്തരവ് നടപ്പിലാക്കിയത് 2020 ജനുവരിയിലായിരുന്നു.

അനധികൃത നിർമാണം

അനധികൃത നിർമാണം

നിർമാണ പ്രവർത്തനങ്ങൾക്ക് കർശന നിയന്ത്രണമുള്ള ഈ മേഖലയിൽ നിയമങ്ങൾ കാറ്റിൽപ്പറത്തിക്കൊണ്ടാണ് ഫ്ലാറ്റ സമുച്ചയങ്ങൾ പണിതുയർത്തിയത്. അനധികൃതമായി നിർമിച്ച ഫ്ലാറ്റ് സമുച്ചയങ്ങളെല്ലാം പൊളിച്ച് നീക്കണമെന്നാണ് സുപ്രീം കോടതി ഉത്തരവിട്ടത്. ഇതോടെ കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിൽ ജനുവരി 13, 14 തിയ്യതികളിലായി സംസ്ഥാനം ഏറെ ആകാക്ഷയോടെ കാത്തിരുന്ന ഫ്ലാറ്റുകൾ നിയന്ത്രിത സ്ഫോടനത്തിലൂടെ തകർത്തിട്ടുള്ളത്.

ഫ്ലാറ്റ് പൊളിക്കൽ

ഫ്ലാറ്റ് പൊളിക്കൽ

നെട്ടൂർ ആൽഫാ സെറീൽ, കുണ്ടന്നൂർ ഹോളി ഫെയ്ത്ത് എച്ച്2ഒ, കണ്ണാടിക്കാട് ഗോൾഡൻ കായലോരം, നെട്ടേടത്തുകാവ് ജെയിൻ കോറൽകോവ് എന്നീ നാല് ഫ്ലാറ്റ് സമുച്ചയങ്ങളാണ് രണ്ട് ദിവസത്തിനുള്ളിൽ പൊളിച്ച് നീക്കിയത്. സംസ്ഥാനത്തിന്റെ ചരിത്രത്തിൽ തന്നെ ആദ്യമായാണ് ഇത്തരത്തിൽ നിയന്ത്രിത സ്ഫോടനത്തിലൂടെ ഫ്ലാറ്റുകൾ പൊളിക്കുന്നത്. നിമിഷ നേരം കൊണ്ട് ബഹുനിലക്കെട്ടിടങ്ങൾ ഭൂമിയിലേക്ക് ഇടിഞ്ഞമരുകയായിരുന്നു.

 അൽഖ്വയ്ദ ഭീകരരുടെ അറസ്റ്റ്

അൽഖ്വയ്ദ ഭീകരരുടെ അറസ്റ്റ്

എറണാകുളത്ത് നിന്ന് അൽഖ്വയ്ദ ഭീകരരെന്ന് സംശയിക്കുന്ന മൂന്ന് പേരെ എൻഐഎ അറസ്റ്റ് ചെയ്തതും ഇതേ വർഷമാണ്. കേസുമായി ബന്ധപ്പെട്ട് ഒമ്പത് പേരാണ് എൻഐഎയുടെ പിടിയിലായത്. കേരളത്തിലും പശ്ചിമബംഗാളിലുമായി എൻഐഎ 12 ഇടങ്ങളിൽ നടത്തിയ റെയ്ഡിലാണ് ഭീകരരെ പിടികൂടിയത്. ദില്ലി ഉൾപ്പെടെയുള്ള സുപ്രധാന ഇന്ത്യൻ നഗരങ്ങളിൽ വൻതോതിലുള്ള ആക്രമണങ്ങൾ നടത്താൻ ഈ സംഘം ലക്ഷ്യമിട്ടിരുന്നുവെന്നാണ് കേസുമായി ബന്ധപ്പെട്ട് എൻഐഎ വെളിപ്പെടുത്തിയിട്ടുള്ളത്. പശ്ചിമബംഗാൾ സ്വദേശികളായ മൂർഷിദ് ഹസ്സൻ, യാക്കൂബ് ബിശ്വാസ്, മുഷാറസ് മുസൈൻ എന്നിവരെയാണ് കേരളത്തിൽ നിന്ന് എൻഐഎ അറസ്റ്റ് ചെയ്തത്.

cmsvideo
  റിവൈന്‍ഡ് 2020... എറണാകുളം ടോപ് 5..!
   ഗ്ലൈഡർ ദുരന്തം

  ഗ്ലൈഡർ ദുരന്തം

  ഐഎൻഎസ് ഗരുഡയിൽ പറന്നുയർന്ന ഗ്ലൈഡർ തകർന്നുവീണ് രണ്ട് ഉദ്യോഗസ്ഥരാണ് കൊല്ലപ്പെട്ടത്. ഉത്തരാഖണ്ഡിന്റെ തലസ്ഥാനമായ ഡെറാഡൂണിൽ നിന്നുള്ള ലഫ്റ്റനന്റ് രാജീവ് ഝാ ബീഹാറിലെ ഭോജ് സ്വദേശി സുനിൽ കുമാർ എന്നിവരാണ് കൊല്ലപ്പെട്ടത്. ഗ്ലൈഡർ തകർന്ന് രണ്ട് ഉദ്യോഗസ്ഥർക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തിരുന്നു. ഇവരെ ഐഎൻഎസ് സഞ്ജീവനിയിലേക്ക് മാറ്റിയിരുന്നു. പിന്നീട് മരണത്തിന് കീഴടങ്ങുകയായിരുന്നു. പരിശീലനപ്പപറക്കലിനിടെ രാവിലെ ഏഴ് മണിയോടെയായിരുന്നു അപകടമുണ്ടായത്. തോപ്പുംപടിയിലെ പിയുടി പാലത്തിനടുത്തുള്ള നടപ്പാതയിലേക്കാണ് വിമാനം തകർന്നുവീണത്.

  പാലാരിവട്ടം പാലം

  പാലാരിവട്ടം പാലം

  നിർമാണം പൂർത്തിയാക്കി നാല് വർഷത്തിനുള്ളിൽ പാലാരിവട്ടം പാലം പൊളിച്ചുനീക്കേണ്ടിവന്നത് എറണാകുളം ജില്ലയിലെ അധികാരദുർവിനിയോഗത്തിന്റെ കറുത്ത ഏടായി തന്നെ തുടരുകയാണ്. സുപ്രീംകോടതിയുടെ ഉത്തരവ് അനുസരിച്ചാണ് പാലം പൊളിച്ച് നീക്കുന്നത്. പാലത്തിൽ വിള്ളലുകൾ കണ്ടെത്തിയതോടെ നടത്തിയ പരിശോധനയിലാണ് പാലത്തിന്റെ ബലക്ഷയം കണ്ടെത്തുന്നത്. ഇതോടെ പാലം പൊളിച്ച് നീക്കുന്ന സ്ഥിതിയിലേക്ക് എത്തുകയും ചെയ്തിരുന്നു. ഇതോടെ കോടികളുടെ അഴിമതിയാണ് പുറത്തുവന്നത്. മെട്രോ മാൻ ഇ ശ്രീധരന്റെ നേതൃത്വത്തിലാണ് പാലം പൊളിച്ചതും പുതിയ പാലത്തിന്റെ നിർമാണ പ്രവർത്തനങ്ങൾ പുരോഗമിക്കുന്നതും. സർക്കാർ ഖജനാവിന് ഇതിലൂടെയുണ്ടായത് കോടികളുടെ നഷ്ടമാണ്. പാലാരിവട്ടം പാലം പൊളിച്ചതിന് പിന്നാലെ മുൻ മന്ത്രി വികെ ഇബ്രാഹിം കുഞ്ഞിനെ അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു. മറ്റ് ഉദ്യോഗസ്ഥരെയും അറസ്റ്റ് ചെയ്ത് ജയിലടച്ചിരുന്നു. ഇതെല്ലാം പ്രധാനവാർത്തകളായി ഇടംപിടിക്കുകയും ചെയ്തിരുന്നു.

   തദ്ദേശപ്പോര്

  തദ്ദേശപ്പോര്

  ഡിസംബറിൽ നടന്ന തദ്ദേശ തിരഞ്ഞെടുപ്പിൽ ഇടത്- വലത് മുന്നണികൾ ജില്ലയിൽ ഇഞ്ചോടിഞ്ച് പോരാട്ടമാണ് കാഴ്ചവെച്ചത്. കഴിഞ്ഞ പത്ത് വർഷക്കാലമായി യുഡിഎഫിന്റെ കുത്തകയായിരുന്ന കൊച്ചി നഗരസഭയിൽ ആർക്കും വ്യക്തമായ ഭൂരിപക്ഷം ലഭിച്ചിരുന്നില്ല എന്നത് ഏറെ കൌതുകകരമാണ്. മുസ്ലിം ലീഗ് വിമതന്റെ പിന്തുണയോടെ ഇടത് മുന്നണി കോൺഗ്രസ് കോട്ടയായ കൊച്ചി കോർപ്പറേഷനിൽ ഭരണം ഉറപ്പിച്ചു. ഇത് യുഡിഎഫിനും കനത്ത തിരിച്ചടിയാണേൽപ്പിച്ചത്. ഇതോടൊപ്പം കൊച്ചി കോർപ്പറേഷനിൽ ബിജപിയും വൻ മുന്നേറ്റമുണ്ടാക്കിയിരുന്നു. കോൺഗ്രസിന്റെ മേയർ സ്ഥാനാർത്ഥിയെ ഒരു വോട്ടിനാണ് ബിജെപി സ്ഥാനാർത്ഥി പരാജയപ്പെടുത്തിയത്. രണ്ട് സീറ്റിൽ നിന്ന് അഞ്ച് സീറ്റിലേക്ക് അംഗബലം ഉയർത്തുകയും ചെയ്തിരുന്നു.

  കൊവിഡ്; കുവൈത്ത് അതിർത്തികൾ അടയ്ക്കുന്നു.. അന്താരാഷ്ട്ര വിമാന സർവ്വീസുകൾ റദ്ദാക്കി

  കോണ്‍ഗ്രസില്‍ നേതൃമാറ്റം ആവശ്യമില്ല, വേണ്ടത് വേറൊരു കാര്യമാണെന്ന് കൊടിക്കുന്നില്‍ സുരേഷ്!!

  Ernakulam

  English summary
  Rewind 2020: Top 5 Incidents happens in Ernakulam including Maradu flat and Palarivattom bridge demolition
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X