എറണാകുളം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

സേഫ് ആന്‍ഡ് സ്‌ട്രോങ്ങ് നിക്ഷേപത്തട്ടിപ്പ്; പ്രവീണ്‍ റാണ കോയമ്പത്തൂരില്‍ അറസ്റ്റില്‍

Google Oneindia Malayalam News

കൊച്ചി: സംസ്ഥാനത്ത് കോളിളക്കമുണ്ടാക്കിയ സേഫ് ആന്‍ഡ് സ്‌ട്രോങ്ങ് നിക്ഷേപതട്ടിപ്പ് കേസിലെ മുഖ്യമന്ത്രി പ്രവീണ്‍ റാണ അറസ്റ്റില്‍. ഇയാളെ പൊലീസ് കോയമ്പത്തൂരില്‍ നിന്നാണ് പൊക്കിയത്. നേരത്തെ വലിയ വിവാദമായപ്പോള്‍ റാണ സംസ്ഥാന വിട്ടിരുന്നു. ജനുവരി ആറിനായിരുന്നു ഇയാള്‍ കടന്നുകളഞ്ഞത്.

ഇതോടെ അന്വേഷണവും വിപുലീകരിച്ചിരുന്നു. അതേസമയം റാണയെ ഉടന്‍ കേരളത്തില്‍ എത്തിക്കും. റാണയ്‌ക്കെതിരെ നിരവധി കേസുകളാണ് കേരളത്തില്‍ ഉടനീളമുള്ള പോലീസ് സ്‌റ്റേഷനുകളില്‍ല ഭിച്ചിരുന്നത്. ഇതേ തുടര്‍ന്ന് ഇയാള്‍ ഒളിവില്‍ പോയിരുന്നു. തുടര്‍ന്നാണ് പോലീസ് തിരച്ചില്‍ ശക്തമാക്കിയത്. ലുക്ക് ഔട്ട് നോട്ടീസും പുറപ്പെടുവിച്ചിരുന്നു.

1

അതേസമയം അറസ്റ്റിലായത് കോയമ്പത്തൂരില്‍ നിന്നല്ല പൊള്ളാച്ചിയില്‍ നിന്നാണെന്ന് മനോരമ ഓണ്‍ലൈന്‍ പറയുന്നു. നേരത്തെ കേസ് രജിസ്റ്റര്‍ ചെയ്ത പോലീസ് റാണയെ തിരഞ്ഞ് കലൂരിലെ ഫ്‌ളാറ്റില്‍ എത്തിയിരുന്നു. എന്നാല്‍ പോലീസിനെ വെട്ടിച്ച് ഇയാള്‍ കടന്നുകളയുകയായിരുന്നു.

റാണ നേരെ മുങ്ങിയത് കണ്ണൂരിലേക്കാണെന്ന് പോലീസ് കരുതിയിരുന്നു. ഇവിടെയും പോലീസ് തിരച്ചില്‍ നടത്തി. പക്ഷേ കണ്ടെത്താന്‍ സാധിച്ചില്ല. പിന്നീട് തിരച്ചില്‍ ശക്തമാക്കിയതോടെയാണ് ഇയാള്‍ തമിഴ്‌നാട്ടില്‍ വെച്ച് പിടിയിലായത്. റാണ വേഷം മാറിയിരുന്നു. തിരിച്ചറിയാന്‍ പോലീസ് അതുകൊണ്ട് ബുദ്ധിമുട്ടി.

പ്രവീണ്‍ റാണ സന്ന്യാസി വേഷത്തിലായിരുന്നുവെന്നാണ് പോലീസ് പറയുന്നത്. അതിഥിയുടെ തൊഴിലാളിയുടെ ഫോണില്‍ നിന്ന് ഇയാള്‍ വീട്ടുകാരെ വിളിച്ചതാണ് വഴിത്തിരിവായത്. പെരുമ്പാവൂരിലെ അതിഥി തൊഴിലാളിയാണ് ഇയാള്‍ക്ക് ഒളിയിടം ഒരുക്കിയത്. ബലം പ്രയോഗിച്ചാണ് പോലീസ് ഇയാളെ കീഴടക്കിയത്.

ദേവരായപുരത്തെ കരിങ്കല്‍ ക്വാറിയിലായിരുന്നു ഇയാള്‍ ഒളിച്ച് താമസിച്ചിരുന്നത്. നേരത്തെ റാണയുടെ സ്ഥാപനത്തിലെ അഡ്മിനിസ്‌ട്രേഷന്‍ മേധാവി സതീഷിനെ ഇയാളുടെ വീട്ടില്‍ പോലീസ് സംഘം അറസ്റ്റ് ചെയ്തിരുന്നു.

റാണ നടത്തിയ സാമ്പത്തിക ഇടപാടുകളുടെ രേഖകള്‍ക്കായുള്ള അന്വേഷണത്തിലായിരുന്നു പോലീസ്, കേസുമായി ബന്ധപ്പെട്ട് പോലീസ് ആദ്യം അറസ്റ്റ് ചെയ്തതും സതീശിനെയായിരുന്നു.

കൊച്ചിയിലെ ഫ്‌ളൈ ഹൈ ബാര്‍, നവി മുംബൈയിലെ 1500 കോടിയുടെ പദ്ധതി, ബെംഗളൂരുവിലും, പൂനെയിലുമുള്ള ഡാന്‍സ് ബാറുകള്‍, എന്നിങ്ങനെ നിരവധി പദ്ധതികളില്‍ താന്‍ പണം മുടക്കിയിട്ടുണ്ടെന്നായിരുന്നു റാണ അവകാശപ്പെട്ടത്. എന്നാല്‍ സേഫ് ആന്റ് സ്‌ട്രോങ് ഓഫീസിന്റെ വിലാസത്തില്‍ രജിസ്റ്റര്‍ ചെയ്ത പല കമ്പനികളും കടലാസ് കമ്പനികളാണെന്ന് കണ്ടെത്തിയിരുന്നു.

കൊച്ചിയിലെ ബാറിലെ നേരിട്ടുള്ള നിക്ഷേപത്തില്‍ നിന്ന് റാണ പിന്മാറിയിരുന്നു. ഇതെല്ലാം പോലീസ് പരിശോധിക്കുന്നുണ്ട്. അതേസമയം സംസ്ഥാന സര്‍ക്കാരിന്റെ സകല പിന്തുണയും ഉണ്ടെന്നാണ് റാണ നിക്ഷേപകരോട് പറഞ്ഞത്. ഇതിനിടെ ഇടനിലക്കാര്‍ റാണ ജയിലില്‍ പോയാല്‍ പൈസ തിരികെ കിട്ടില്ലെന്നും പരാതിക്കാരെ അറിയിച്ചിരുന്നു.

Ernakulam
English summary
safe and strong investment fraud: main accused praveen rana arrested in coimbatore
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X