• search
  • Live TV
എറണാകുളം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  

രാജീവിനോട് സെബാസ്റ്റിയന്‍ ചേട്ടന്‍ പറഞ്ഞു, ''നിങ്ങളെന്നെ കമ്മ്യൂണിസ്റ്റാക്കി'', അമ്പത് വർഷത്തെ കോൺഗ്രസ് പാരമ്പര്യം ഇടതുപക്ഷത്തേക്ക്...

  • By Desk

കൊച്ചി: ആലുവ ജില്ലാ ആശുപത്രിയിലെ ഡയാലിസിസ് സെന്ററില്‍ രണ്ടു വര്‍ഷമായി സൗജന്യ ഡയാലിസിസിന് വിധേയനായിക്കൊണ്ടിരിക്കുന്ന വരാപ്പുഴ മണ്ണംതുരുത്ത് തലക്കെട്ടി വീട്ടില്‍ ടി.എല്‍ സെബാസ്റ്റ്യനെന്ന വയോധികന്‍ എറണാകുളം മണ്ഡലത്തിലെ എല്‍.ഡി.എഫ് സ്ഥാനാര്‍ഥി പി. രാജീവ് നാട്ടില്‍ ഇലക്ഷന്‍ പര്യടനത്തിന് വരുന്നതും കാത്ത് നിന്നത് വിജയാശംസ നേരിട്ടറിയിക്കാനും വോട്ട് ഉറപ്പു നല്‍കാനുമായിരുന്നു.

അയോധ്യയിലേക്ക് ട്രെയിന്‍ യാത്രയുമായി പ്രിയങ്ക.... തീവ്ര ഹിന്ദുത്വവുമായി കോണ്‍ഗ്രസ്!!

സവിശേഷ ദിവസങ്ങളില്‍ ആലുവ ഡയാലിസിസ് സെന്ററില്‍ എത്താറുള്ള രാജീവിന് അവിടത്തെ സ്ഥിരം സാന്നിധ്യമായ സെബാസ്റ്റ്യന്‍ ചേട്ടന്‍ സുപരിചിതനാണ്. ഡയാലിസിസ് സെന്ററുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ അദ്ദേഹത്തോട് പി. രാജീവ് അഭിപ്രായമാരായാറുമുണ്ട്. ഇന്നലെ മണ്ണംതുരുത്തിലെ സ്വീകരണകേന്ദ്രത്തില്‍ തന്നെ കാത്തുനിന്ന സെബാസ്റ്റ്യന്‍ ചേട്ടനെ കണ്ട് രാജീവ് കുശലാന്വേഷണവുമായി അടുത്തെത്തി.

P Rajeev

രാജീവിനെ വിസ്മയിപ്പിച്ച ഒരു വെളിപ്പെടുത്തല്‍ അപ്പോഴാണ് സെബാസ്റ്റ്യന്‍ ചേട്ടന്‍ നടത്തിയത്; അറുപത് വര്‍ഷത്തെ പാരമ്പര്യമുള്ള കോണ്‍ഗ്രസ് പ്രവര്‍ത്തകനായ താന്‍ ഇപ്പോള്‍ ഇടതുപക്ഷത്തോടൊപ്പമാണെന്ന്. ഒരു കാലത്ത് മണ്ണംതുരുത്തിലെ സി.പി.എം പ്രവര്‍ത്തകര്‍ക്ക് ഭീഷണിയായിരുന്ന തീപാറുന്ന കോണ്‍ഗ്രസുകാരനായ സെബാസ്റ്റ്യന്‍ ചേട്ടനെ കടുത്ത ഇടതുപക്ഷ അനുഭാവിയാക്കിയത് പി. രാജീവിന്റെ ഇടപെടലുകള്‍ തന്നെയായിരുന്നു. രോഗബാധിതനായി ആരും സഹായിക്കാനില്ലാതെ ജീവിതം വഴിമുട്ടിയ ഘട്ടത്തില്‍ സെബാസ്റ്റ്യന്‍ ചേട്ടന് തുണയായത് ആലുവ ഡയാലിസിസ് സെന്ററും അതിന്റെ സ്രഷ്ടാവും സംരക്ഷകനുമായ പി. രാജീവുമായിരുന്നു.

രാജീവിനെക്കുറിച്ച് സംസാരിക്കുമ്പോള്‍ സെബാസ്റ്റ്യന്‍ ചേട്ടന് പ്രായത്തെയും രോഗത്തെയും തോല്‍പിക്കുന്ന ആവേശമാണ്. രാജീവ് വിജയിക്കണമെന്ന കാര്യത്തില്‍ അദ്ദേഹത്തിന് അശേഷം സംശയമില്ല. പിന്നീട് വിവിധ സ്വീകരണ കേന്ദ്രങ്ങളില്‍ ജനങ്ങളോട് സംസാരിക്കവെ പി. രാജീവ് സെബാസ്റ്റ്യന്‍ ചേട്ടനുമായി ബന്ധപ്പെട്ട അനുഭവം പങ്കുവെച്ചു. ഡയാലിസിസ് സെന്ററില്‍ വെച്ച് പലവട്ടം അദ്ദേഹത്തോട് സംസാരിച്ചിട്ടുണ്ടെങ്കിലും അദ്ദേഹം ഏത് രാഷ്ട്രീയക്കാരനാണെന്ന് ഒരിക്കലും അറിയാന്‍ ശ്രമിച്ചിട്ടില്ല.

രാഷ്ട്രീയമോ ജാതിയോ മതമോ ഒന്നുമല്ല, അവരുടെ ക്ഷേമം മാത്രമാണ് ഇത്തരം വികസന പ്രവര്‍ത്തനങ്ങളിലേര്‍പ്പെടുമ്പോള്‍ പരിഗണിക്കുന്നത്. സെബാസ്റ്റ്യന്‍ ചേട്ടന്‍ കോണ്‍ഗ്രസുകാരനായിരുന്നുവെന്നും ഇപ്പോള്‍ ഇടതുപക്ഷത്തോടൊപ്പമാണെന്നും സ്വീകരണ ചടങ്ങില്‍ വെച്ചാണ് മനസിലാകുന്നത്. ആലുവയിലെ ഡയാലിസിസ് സെന്റര്‍ പോലെ പാവപ്പെട്ടവരുടെ നന്‍മക്കും ക്ഷേമത്തിനുമായി നടപ്പാക്കുന്ന പദ്ധതികള്‍ എങ്ങനെയാണ് ഇടതുപക്ഷ രാഷ്ട്രീയ കാഴ്ചപ്പാടിനെ ശക്തിപ്പെടുത്തുന്നത് എന്നതിന് ഏറ്റവും നല്ല ഉദാഹരണമാണ് സെബാസ്റ്റ്യന്‍ ചേട്ടനെന്ന് പി. രാജീവ് ചൂണ്ടിക്കാട്ടി.

Ernakulam

English summary
Sebastian meet P Rajeev in election campaign at Ernakulam
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X