എറണാകുളം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

പിന്തിരിപ്പൻ ആശയങ്ങൾക്ക് സ്ഥാനമില്ലെന്ന് വനിതാമതിൽ തെളിയിച്ചു.: സുഭാഷിണി അലി

  • By Desk
Google Oneindia Malayalam News

കൊച്ചി : നവോത്ഥാന മൂല്യങ്ങൾ സംരക്ഷിക്കാനായ് തീർത്ത വനിതാ മതിൽ മലയാള നാടിൻറെ ഐക്യമാണ് പ്രകടിപ്പിച്ചതെന്നും പിന്തിരിപ്പൻ ആശയങ്ങൾക്ക് ഇതിനെ തകർക്കാൻ കഴിയില്ലെന്നുള്ള പ്രഖ്യാപനമാണിതെന്നും ജനാധിപത്യ മഹിളാ അസോസിയേഷൻ പ്രസിഡന്റ് സുഭാഷിണി അലി . വനിതാ മതിലിനു ശേഷം ഇടപ്പള്ളി ജംഗ്ഷനിൽ നടന്ന പൊതു സമ്മേളനം ഉദ്‌ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അവർ. വനിത മതിൽ ജനങ്ങളെ വിഭജിക്കാനുള്ളതല്ല, മറിച്ച‌് ഭരണഘടനയേയും സാമൂഹ്യ സവിശേഷതകളെയും തകർത്ത‌്, ഇരുണ്ട കാലത്തേക്ക‌് നാടിനെ തിരിച്ചുകൊണ്ടു പോകുന്നതിനെതിരെയുള്ള മുന്നറിയിപ്പാണിതെന്നും സുഭാഷിണി അലി പറഞ്ഞു.

വ്യവസായജില്ലയില്‍ ചരിത്രം കുറിച്ച് വനിതാമതില്‍... കണ്ണികളായത് നാലു ലക്ഷം പേര്‍, എംസി ജോസഫൈന്‍ മതിലിലെ ആദ്യ കണ്ണിയായി

കേരളത്തെ നൂറ്റാണ്ടുകള്‍ക്ക് പിന്നിലേക്ക് കൊണ്ടുപോകാനുള്ള ആസൂത്രിതമായ നീക്കത്തെ കരുത്തുറ്റ മതിൽ തീർത്ത‌് ചെറുക്കും. വനിതാ മതിൽ കേരളത്തിന്റെ മാത്രമല്ല, രാജ്യത്തിന്റെ തന്നെ ചരിത്രമായി. കഴിഞ്ഞ കുറച്ച‌് നാളുകളായി സ‌്ത്രീകൾക്കുവേണ്ടിയെന്ന പേരിൽ, പ്രത്യേകിച്ച‌് കേരളത്തിലെ സ‌്ത്രീകൾകൾക്ക‌് വേണ്ടി ചിലർ സംസാരിക്കുന്നു. ഈ മതിൽ നിങ്ങൾക്ക‌് വേണോ, അതിന്റെ ആവശ്യമുണ്ടോയെന്നൊക്കായാണ‌് ചോദ്യം. നിങ്ങള്‍ ഞങ്ങള്‍ക്ക് വേണ്ടി സംസാരിക്കേണ്ട എന്ന് പറയാനാണ് സ്ത്രീകള്‍ മുന്നോട്ടുവന്നത്. ഇരുട്ടിന്റെ പഴയകാലത്തേക്ക് തിരിച്ച് നടത്താന്‍ ഇനി ആരെയും അനുവദിക്കില്ല.

subhashini Ali

സ്വന്തം ആവശ്യങ്ങള്‍ക്ക് വേണ്ടി ശബ്ദമുയര്‍ത്താന്‍ അവര്‍ക്ക് ശക്തിയുണ്ട് ഞങ്ങൾക്ക‌് സമത്വമാണ‌് ആവശ്യം. സ‌്ത്രീകളുടെ അവകാശങ്ങൾ, ഐക്യം, പുരോഗതി എന്നിവയാണ‌് ആവശ്യപ്പെടുന്നത‌്. പിന്തിരിപ്പന്‍ ശക്തികള്‍ക്കെതിരേയുള്ള കേരളത്തിന്റെ ഐക്യമാണ് ലക്ഷോപലക്ഷം സ‌്ത്രീകൾ അണിനിരന്ന വനിത മതിലിലൂടെ പ്രകടമായത്. നവോത്ഥാനത്തിന്റെ ചരിത്ര മതിലാണിതെന്നും അവര്‍ പറഞ്ഞു. പ്രളയകാലത്ത് രാഷ്ട്രീയത്തിനും മതത്തിനും വിശ്വാസത്തിനും അതീതമായി ജനത ഒറ്റക്കെട്ടായി അതിജീവിച്ച കേരളത്തിലിപ്പോൾ പിന്തിരിപ്പൻ ആശയങ്ങളുടെ പ്രളയമാണ് കാണാനാവുന്നത്.

ഇതിനെ ചെറുക്കാനും പ്രതിരോധിക്കാനും ജനാധിപത്യ അവകാശങ്ങൾ സംരക്ഷിക്കാനും സ്ത്രീ സമൂഹത്തിന് ആർജ്ജവമുണ്ടെന്ന് വനിതാ മതിലിലെ സ്ത്രീ മുന്നേറ്റം തെളിയിച്ചുവെന്നും സുഭാഷിണി അലി പറഞ്ഞു.ഡോ എം ലീലാവതി അധ്യക്ഷത വഹിച്ചു. ദേശീയ മഹിളാ ഫെഡറേഷൻ (എൻ എഫ് ഐ ഡബ്ല്യൂ ) പ്രസിഡന്റ് അരുണ റോയ് ,മന്ത്രി എ സി മൊയ്‌തീൻ, സ്വാമി അഗ്നിവേശ്, തനൂജ ഭട്ടതിരിപ്പാട് , നടി സീനത്ത്, സി പി ഐ എം പോളിറ്റ് ബ്യുറോ അംഗം എം എ ബേബി, കെ ഫ്രാൻസിസ് ജോർജ് എന്നിവർ പ്രസംഗിച്ചു. അഡ്വ പുഷപദാസ് പ്രതിജ്ഞ വാചകം ചൊല്ലിക്കൊടുത്തു.

സംഘാടക സമിതി ജോയിന്റ് കൺവീനറുമായ ഇ എസ് ഷീബ സ്വാഗതവും സുനന്ദ രാജൻ നന്ദിയും പറഞ്ഞു. കേരള മഹിളാ സംഘം സംസ്ഥാന പ്രസിഡന്റ് കമല സദാനന്ദൻ, ഒളിമ്പ്യൻ മേഴ്സിക്കുട്ടൻ, കവയിത്രി വിജയലക്ഷ്മി, സാമൂഹ്യ പ്രവർത്തക ഉഷ പ്രകാശൻ,എസ് എൻ ഡി പി കേന്ദ്ര വനിതാ സംഘം പ്രസിഡന്റും കെ പി കൃഷ്ണകുമാരി, ശീതൾ ശ്യാo , ബിന്ദു പരമേശ്വരൻ, ഡോ പൂർണിമ നാരായണൻ,ഉഷ , യാക്കോബായ സിറിയൻ സഭയിലെ കന്യാസ്ത്രീകൾ ഉൾപ്പടെയുള്ളവർ മതിലിൽ പങ്കാളികളായി. പ്രഫ എം കെ സാനു, സി പി ഐ ജില്ലാ സെക്രട്ടറി പി രാജു, സി പി ഐ എം ജില്ലാ സെക്രട്ടറി സി എൻ മോഹനൻ,മുൻ എം പി പി രാജീവ്, എൽ ഡി എഫ് ജില്ലാ കൺവീനർ ജോർജ് ഇടപ്പരത്തി ,ഫാ ജോർജ് തോമസ് , എം എൽ എ മാർ, എൽ ഡി എഫ് നേതാക്കൾ, വിവിധ രംഗങ്ങളിലെ പ്രമുഖരുൾപ്പെടെ വൻ നേതൃത്വനിരയാണ് വനിതാ മതിലിന് പിന്തുണയുമായി എത്തിച്ചേർന്നത്.

Ernakulam
English summary
subashini Ali on wman wall
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X