• search
  • Live TV
എറണാകുളം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  

മാലിന്യ വാഹിനിയായി പരുത്തേലി തോട്; ശുചീകരിക്കാത്തതിൽ പ്രതിഷേധം ശക്തം

  • By Desk

ക​ള​മ​ശേ​രി: പോ​ട്ട​ച്ചാ​ൽ പ​രു​ത്തേ​ലി തോ​ട് ശു​ചീ​ക​രി​ക്കാ​ത്ത​തി​ൽ പ്ര​തി​ഷേ​ധി​ച്ച് നാ​ട്ടു​കാ​ർ. മാ​ലി​ന്യം കു​ന്നു​കൂ​ടി ദു​ർ​ഗ​ന്ധ​വും കൊ​തു​കും പെ​രു​കു​ന്നു. സൗ​ത്ത് ക​ള​മ​ശേ​രി​യി​ലെ പോ​ട്ട​ച്ചാ​ൽ പ്ര​ദേ​ശ​ത്തു നി​ന്ന് ര​ണ്ട് കി​ലോ​മീ​റ്റ​റോ​ളം നീ​ള​ത്തി​ൽ ഒ​ഴു​കു​ന്ന പ​രു​ത്തേ​ലി തോ​ടാ​ണ് മാ​ലി​ന്യ​വാ​ഹി​നി​യാ​യി മാ​റി​യി​രി​ക്കു​ന്ന​ത്.

വടക്കനാട് പ്രദേശത്തെ കാട്ടുതീ കെടുകാര്യസ്ഥത മൂലം: വനംവകുപ്പിനെതിരെ രൂക്ഷ വിമര്‍ശനവുമായി ഗ്രാമസംരക്ഷണസമിതി

പ​ത്ത​ടി​പ്പാ​ലം ഭാ​ഗ​ത്തു നി​ന്നു തു​ട​ങ്ങു​ന്ന തോ​ട് ഇ​ട​പ്പ​ള്ളി​ത്തോ​ട്ടി​ലാ​ണ് ചേ​രു​ന്ന​ത്. എ​ല്ലാ വ​ർ​ഷ​വും ജ​നു​വ​രി​യി​ൽ തോ​ട് ശു​ചീ​ക​രി​ക്കാ​റു​ണ്ടെ​ങ്കി​ലും ഈ ​വ​ർ​ഷം അ​തു ന​ട​ന്നി​ട്ടി​ല്ല. പൊ​തു​വേ അ​ഴു​ക്കു​വെ​ള്ളം ഒ​ഴു​കു​ന്ന തോ​ട്ടി​ൽ പ്ലാ​സ്റ്റി​ക് കി​റ്റു​ക​ളും കു​പ്പി​ക​ളും കു​ന്നു​കൂ​ടി കി​ട​ക്കു​ക​യാ​ണ്.

പ​ല​ത​വ​ണ ന​ഗ​ര​സ​ഭാ ജ​ന​പ്ര​തി​നി​ധി​ക​ളു​ടെ ശ്ര​ദ്ധ​യി​ൽ​പ്പെ​ടു​ത്തി​യെ​ങ്കി​ലും യാ​തൊ​രു ന​ട​പ​ടി​യു​മു​ണ്ടാ​യി​ട്ടി​ല്ല. ഇ​പ്പോ​ഴ​ത്തെ ന​ഗ​ര​സ​ഭാ കൗ​ൺ​സി​ലി​ന്‍റെ തു​ട​ക്കം മു​ത​ൽ ആ​രോ​ഗ്യ സ്ഥി​രം​സ​മി​തി​ക്ക് സ്ഥി​ര​മാ​യി അ​ധ്യ​ക്ഷ​ൻ ഇ​ല്ലാ​ത്ത അ​വ​സ്ഥ​യാ​ണ്. ആ​ദ്യ​ത്തെ അ​ധ്യ​ക്ഷ വീ​മോ​ൾ വ​ർ​ഗീ​സ് ദീ​ർ​ഘ​നാ​ൾ അ​വ​ധി​യി​ലാ​യി​രു​ന്നു. തു​ട​ർ​ന്നു വ​ന്ന സു​ൽ​ഫ​ത്ത് ഇ​സ്മ​യി​ലി​ന് ഗ്രൂ​പ്പ് ത​ർ​ക്ക​ത്തി​ന്‍റെ പേ​രി​ൽ രാ​ജി​വ​യ്ക്കേ​ണ്ടി വ​ന്നു. മൂ​ന്നാ​മ​ത് സ​മി​തി അ​ധ്യ​ക്ഷ​യാ​യ ഷൈ​നി ആ​ന്‍റ​ണി കാ​ര്യ​ങ്ങ​ൾ ക​ണ്ടു പ​ഠി​ച്ചും വ​രു​ന്നേ​യു​ള്ളൂ. ഇ​തി​നി​ടെ ന​ഗ​ര​സ​ഭാ ചെ​യ​ർ​പെ​ഴ്സ​ൺ ത​ന്നെ മാ​റി വ​ന്നെ​ങ്കി​ലും ക​ള​മ​ശേ​രി​യു​ടെ ശു​ചീ​ക​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് ഒ​രു മാ​റ്റ​വു​മി​ല്ല.

നി​ര​വ​ധി ഇ​ത​ര സം​സ്ഥാ​ന​ക്കാ​ർ ഈ ​തോ​ടി​ന് സ​മീ​പം താ​മ​സി​ക്കു​ന്നു​ണ്ട്. ഇ​ത്ത​ര​ക്കാ​ർ പ്ലാ​സ്റ്റി​ക് കി​റ്റു​ക​ളി​ൽ ഭ​ക്ഷ​ണ മാ​ലി​ന്യ​വും പ്ലാ​സ്റ്റി​ക് കു​പ്പി​ക​ളും വ​ലി​ച്ചെ​റി​യു​ന്നു​ണ്ട്. ക​ള​മ​ശേ​രി ന​ഗ​ര​സ​ഭ പ്ര​ദേ​ശ​ത്ത് ബോ​ധ​വ​ത്ക​ര​ണം ന​ട​ത്താ​തി​നാ​ലാ​ണ് നാ​ട്ടു​കാ​രും ഇ​ത​ര സം​സ്ഥാ​ന​ക്കാ​രും ഇ​ത്ത​രം പ്ര​വ​ണ​ത തു​ട​രു​ന്ന​ത്. സി​സി​ടി​വി നി​രീ​ക്ഷ​ണം ഉ​ൾ​പ്പെ​ടെ​യു​ള്ള ന​ട​പ​ടി​ക​ളും ആ​വ​ശ്യ​മാ​ണ്.

കേ​ര​ള​ത്തി​ലെ ഏ​റ്റ​വും വ​രു​മാ​ന​മു​ള്ള ന​ഗ​ര​സ​ഭ​ക​ളി​ലൊ​ന്നാ​യ ക​ള​മ​ശേ​രി മാ​ലി​ന്യ​സം​സ്ക​ര​ണ​ത്തി​നും മാ​ലി​ന്യ​നീ​ക്ക​ത്തി​നും ഒ​രു പ​ദ്ധ​തി​യും ന​ട​പ്പാ​ക്കി​യി​ട്ടി​ല്ല. തോ​ടു​ക​ളും റോ​ഡ് സൈ​ഡും ഇ​തി​നാ​ൽ മാ​ലി​ന്യ​നി​ക്ഷേ​പ കേ​ന്ദ്ര​ങ്ങ​ളാ​യി മാ​റു​ക​യാ​ണ്. ന​ഗ​ര​സ​ഭ​യു​ടെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ പ​ല​ത​ര​ത്തി​ലു​ള്ള കൊ​തു​കു ജ​ന്യ​രോ​ഗ​ങ്ങ​ൾ റി​പ്പോ​ർ​ട്ട് ചെ​യ്തി​ട്ടു​ണ്ട്. പൊ​റു​തി​മു​ട്ടി​യ ജ​ന​ങ്ങ​ൾ സം​ഘ​ടി​ച്ച് പ്ര​ക്ഷോ​ഭ​ത്തി​ന് ഒ​രു​ങ്ങു​ക​യാ​ണ്.

Ernakulam

English summary
Waste problem in Parutheli canal
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X