• search
  • Live TV
വയനാട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  

വടക്കനാട് പ്രദേശത്തെ കാട്ടുതീ കെടുകാര്യസ്ഥത മൂലം: വനംവകുപ്പിനെതിരെ രൂക്ഷ വിമര്‍ശനവുമായി ഗ്രാമസംരക്ഷണസമിതി

  • By Desk

സുല്‍ത്താന്‍ബത്തേരി: വടക്കനാട് പ്രദേശത്തെ വനമേഖലയിലുണ്ടായ വ്യാപകമായ തീപിടുത്തത്തില്‍ വനംവകുപ്പിനെതിരെ രൂക്ഷവിമര്‍ശനവുമായി ഗ്രാമസംരക്ഷണസമിതി. വടക്കനാട് പ്രദേശത്ത് പടര്‍ന്ന് പിടിച്ച കാട്ടുതീ വനം വകുപ്പ് അധികാരികളുടെ കെടുകാര്യസ്ഥത മൂലമാണെന്നും മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് ഫയര്‍ വാച്ചര്‍മാരുടെ കുറവും ഫയര്‍ ലൈന്‍ നിര്‍മിക്കാത്തതുമാണ് കാട്ടുതീ പടരാന്‍ കാരണമായെന്നും ഗ്രാമ സംരക്ഷണ സമിതി കുറ്റപ്പെടുത്തുന്നു.

ബൈക്കിലിടിച്ച ബസ് നിയന്ത്രണം വിട്ട് റോഡരികിലെ മരത്തില്‍ഇടിച്ചു നിന്നു, ബസിന്റെ മുന്‍സീറ്റിലിരുന്ന രണ്ടുപേര്‍ അടക്കം മൂന്നുപേര്‍ മരിച്ചു, 26 പേര്‍ക്ക് പരുക്ക്, സംഭവം മഞ്ചേരിയിൽ!

സുല്‍ത്താന്‍ബത്തേരിയില്‍ പത്രസമ്മേളനം വിളിച്ചാണ് ഗ്രാമസംരക്ഷണസമിതി വനംവകുപ്പിനെതിരെ ആഞ്ഞടിച്ചത്. കൊലയാളിയായ വടക്കനാട് കൊമ്പനെ പിടികൂടാന്‍ സര്‍ക്കാര്‍ ഉത്തരവുണ്ടായിട്ടും നിരന്തരമായി വാഗ്ദാന ലംഘനങ്ങളിലൂടെ ജനങ്ങളെ കബളിപ്പിക്കുകയും വടക്കനാട് മേഖലയിലെ ജനങ്ങളുടെ ജീവനും സ്വത്തിനും ഒരു വില പോലും കല്പിക്കാതെ വനം വകുപ്പ് അധികാരികള്‍ ധിക്കാരപരമായ നടപടികള്‍ സ്വീകരിക്കുന്നതിനുമെതിരെയാണ് ഫെബ്രുവരി 20ന് വനത്തിലേക്ക് ജനകീയ പ്രതിഷേധ മാര്‍ച്ച് നടത്തിയത്.

Fire

ഈ പ്രതിഷേധത്തില്‍ സംസാരിച്ചുവെന്ന കാരണത്താല്‍ വടക്കനാട് ഗ്രാമസംരക്ഷണസമിതിയുടെ രക്ഷാധികാരിയും നൂല്‍പ്പുഴ ഗ്രാമപഞ്ചായത്ത് മെമ്പറുമായ ബെന്നി കൈനിക്കലിനെതിരെ പ്രേരണാകുറ്റം ചുമത്തി കേസെടുത്തത് സമരത്തെ അട്ടിമറിക്കാനുള്ള നീക്കത്തിന്റെ ഭാഗമാണ്. ഇതിനെ വടക്കനാട്ടെ ജനങ്ങള്‍ ചെറുത്തുതോല്‍പ്പിക്കും. കാട്ടുതീ തടയാന്‍ വനം വകുപ്പ് അധികാരികള്‍ ആവശ്യപ്പെട്ടാല്‍ എല്ലാവിധ സഹായ സഹകരണങ്ങളും നല്‍കാന്‍ സമിതി ഒരുക്കമാണ്.

സമരത്തിന്റെ തലേ ദിവസമായ ഫെബ്രുവരി 19ന് കുറിച്യാട്ട് അസിസ്റ്റന്റ് വൈല്‍ഡ് ലൈഫ് വാര്‍ഡന്റെ നേതൃത്വത്തില്‍ ഗ്രാമ സംരക്ഷണ സമിതിയുടെ ചെയര്‍മാനിന്റെയും കണ്‍വീനറുടെയും വീട്ടില്‍ വനം വകുപ്പ് കത്ത് നല്‍കുകയും കാടിന് സംഭവിക്കുന്ന എല്ലാ കാര്യങ്ങള്‍ക്കും നിങ്ങള്‍ ഉത്തരവാദി ആയിരിക്കുമെന്നും അറിയിച്ചിരുന്നു. ഇത് 21ന് വടക്കനാട് മേഖലയില്‍ നടന്ന തീപിടുത്തവുമായി ബന്ധപ്പെട്ട് വനംവകുപ്പുണ്ടാക്കിയ തിരക്കഥയാണെന്ന് സംശയിക്കുന്നതായും ഗ്രാമസംരക്ഷണസമിതി വ്യക്തമാക്കുന്നു.

കടുത്ത വേനല്‍ കാലത്തു കാട്ടുതീ ഉണ്ടാവുന്നത് ആദ്യത്തെ സംഭവമല്ല. സാധാരണ വേനല്‍ കനത്താല്‍ കാട്ടുതീ തടയുന്നതിനാവശ്യമായ മുന്നൊരുക്കങ്ങള്‍ സ്വീകരിച്ചിട്ടുണ്ട്. പക്ഷെ ഈ വര്‍ഷം വനം വകുപ്പ് അധികരികളില്‍ നിന്നും വേണ്ടത്ര ജാഗ്രതയുണ്ടായിട്ടില്ല. കാട്ടുതീക്കെതിരെ നടപടികള്‍ മുന്‍കൂട്ടി സ്വീകരിക്കേണ്ടതില്‍ വീഴ്ച്ച വരുത്തിയ ഡി എഫ് ഒ എന്‍ ടി സാജന്റെ കുതന്ത്രമാണ് സമാധാനപരമായി സമരങ്ങള്‍ക്ക് നേതൃത്വം കൊടുത്ത വടക്കനാട് ഗ്രാമ സംരക്ഷണ സമിതി നേതാവിനെതിരെയുള്ള ആരോപണം. ഈ ഉദ്യോഗസ്ഥനെ തലസ്ഥാനത്ത് നിന്ന് മാറ്റി നിര്‍ത്തി മറ്റു ഏജന്‍സികളെ കൊണ്ട് അന്വേഷണം നടത്തി കുറ്റവാളികളെ മാതൃകാപരമായി ശിക്ഷിക്കണമെന്നും ഭാരവാഹികളായ ഫാ.ജോണി മുക്കാണ്ടുകാവുങ്കല്‍, ബെന്നി കൈനിക്കല്‍, വെള്ളക്കെട്ട് കരുണാകരന്‍, കെ ടി കുര്യാക്കോസ് എന്നിവര്‍ പറഞ്ഞു.

Wayanad

English summary
People against forest department for wildfire
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X