പ്രളയകാലത്തിലെ താരം; ആരാണ് പുതിയ എറണാകുളം കളക്ടർ? മുന്നിലുള്ളത് ബ്രഹ്മപുരം അടക്കം വെല്ലുവിളികള്‍
പ്രളയകാലത്തെ ഉമേഷിന്റെ പ്രവര്‍ത്തനം ഏറെ കൈയടി നേടിയിരുന്നു. തമിഴ്നാട്ടുകാരനാണെങ്കിലും ഇതിനോടകം കേരളത്തിലെ ജനങ്ങളുടെ മനസില്‍ ഇടം നേടാന്‍ ഉമേഷിന് സാധിച്ചിട്ടുണ്ട്.

കൊച്ചി: എറണാകുളം ജില്ലാ കളക്ടറായി നിയമിക്കപ്പെടുന്ന ഉമേഷ് എന്‍ എസ് കെ ഐ എ എസിന് മുന്നില്‍ വെല്ലുവിളികളേറെ. ബ്രഹ്മപുരം തീപിടുത്തം സജീവമായി നിലനില്‍ക്കെയാണ് കേരളത്തിലെ മെട്രോ ജില്ലയായ എറണാകുളത്തിന്റെ സാരഥ്യം ഉമേഷിന് മുന്നിലേക്കെത്തുന്നത്.
2014 ല്‍ ഉമേഷ് ഐ എ എസ് പാസാകുന്നത്. തമിഴ്നാട്ടുകാരനായ ഉമേഷ് എന്‍ എസ് കെ നിലവില്‍ ചീഫ് സെക്രട്ടറിയുടെ സ്റ്റാഫ് ഓഫീസര്‍ ആയിരുന്നു. നേരത്തെ വയനാട് സബ് കളക്ടര്‍ ആയും സേവനമനുഷ്ഠിച്ചിട്ടുണ്ട്. 2015 ല്‍ അന്നത്തെ കോഴിക്കോട് സബ് കളക്ടറും മധുര സ്വദേശിയുമായ വിഘ്നേശ്വരിയുമായിട്ടായിരുന്നു ഉമേഷിന്റെ വിവാഹം.
രണ്ട് പേരും വ്യത്യസ്ത ജാതിക്കാരായതിനാലും ഐ എ എസുകാരായതിനാലും വിവാഹം ഏറെ വാര്‍ത്താ പ്രാധാന്യം നേടിയിരുന്നു.വിഘ്നേശ്വരിയും 2014 ലെ ബാച്ചായിരുന്നു. സിവില്‍ സര്‍വീസ് അക്കാദമിയില്‍ വെച്ച് കണ്ടുമുട്ടിയ ഇരുവരുടേയും സൗഹൃദം പ്രണയത്തിലേക്ക് വഴിമാറുകയായിരുന്നു.

പത്താം ക്ലാസിലും പ്ലസ് ടുവിലും മികച്ച വിജയം നേടിയാണ് ഉമേഷ് എന്‍ എസ് കെ ഐ എ എസ് എന്ന സ്വപ്നത്തിലേക്ക് ആദ്യ ചുവട് വെച്ചത്. പൊളിറ്റിക്കല്‍ സയന്‍സും, ഇന്റര്‍നാഷണല്‍ അഫയേഴ്സുമായിരുന്നു ഐച്ഛിക വിഷയങ്ങള്‍. സേലം സ്വദേശിയായ ഉമേഷ് ഇന്ത്യന്‍ ബാങ്കില്‍ സീനിയര്‍ മാനേജരായിരുന്ന കേശവിന്റേയും സിന്‍ഡിക്കേറ്റ് ബാങ്കില്‍ ക്ലാര്‍ക്കായിരുന്ന ഭാനുമതിയുടേയും മകനാണ്.
സഹോദരന് ഓംകാര്‍ കോയമ്പത്തൂരിലെ കോഗ്നിസെന്റില്‍ സോഫ്റ്റ്വെയര് എഞ്ചിനീയറാണ്. 2010 മുതലാണ് ഉമേഷ് സിവില്‍ സര്‍വീസ് പരീക്ഷകള്‍ക്കായി തയ്യാറെടുത്ത് തുടങ്ങിയത്. ഭരണചക്രത്തിന്റെ ഭാഗമായി നിന്ന് തന്നാല്‍ കഴിയുന്ന സേവനങ്ങള്‍ ചെയ്യണം എന്ന ആഗ്രഹത്തോടെയാണ് ഉമേഷ് സിവില്‍ സര്‍വീസ് സ്വപ്നം കണ്ട് തുടങ്ങിയത്.
ഇതിന് തന്റെ സീനിയേഴ്സില്‍ നിന്നും സുഹൃത്തുക്കളില്‍ നിന്നും പ്രചോദനം ലഭിച്ചിരുന്നു എന്ന് ഉമേഷ് പറഞ്ഞിരുന്നു. തന്റെ മൂന്നാമത്തെ ശ്രമത്തില്‍ ആണ് ഉമേഷ് സിവില്‍ സര്‍വീസ് കടമ്പ കടക്കുന്നത്. സിന്‍ഡിക്കേറ്റ് ബാങ്കില്‍ നിന്ന് തനിക്ക് ജോലി ഓഫര്‍ ഉണ്ടായിരുന്നു എന്നും മൂന്നാമത്തെ ശ്രമത്തില്‍ വിജയിക്കാനായില്ലെങ്കില്‍ ബാങ്കില്‍ ചേര്‍ന്ന് വീണ്ടും പ്രിലിമിനറിക്ക് തയ്യാറെടുക്കാനായിരുന്നു പദ്ധതി എന്നും ഉമേഷ് പറയുന്നു.
2018 ല്‍ കേരളം വിറങ്ങലിച്ച് നിന്ന ആദ്യ പ്രളയത്തില്‍ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായി അന്നത്തെ വയനാട് സബ് കളക്ടറായിരുന് ഉമേഷ് നേരിട്ടിറങ്ങിയത് വലിയ ജനശ്രദ്ധ നേടിയിരുന്നു. ദുരിതാശ്വാസ ക്യാമ്പുകളിലേക്കുള്ള അരിച്ചാക്കുകള്‍ ഇറക്കുന്നതിന് വരെ രാത്രി വൈകിയും ഉമേഷ് ഉണ്ടായിരുന്നു.
-
രഞ്ജിത്തിനെതിരെ ഇത് മൂന്നാമത്തെ പീഡനക്കേസ്; രക്ഷപ്പെടാനുള്ള നീക്കം പാളി, ഒടുവിൽ പോലീസ് കുടുക്കി -
പാലക്കാട് രമേഷ് പിഷാരടി തൂക്കും, തൃത്താല ബൽറാം തിരിച്ച് പിടിക്കും, ശോഭ പിന്നെയും തോൽക്കും, മനോരമ സർവ്വേഫലം -
'500 രൂപയില്‍ തുടങ്ങിയ പിഷാരടി ദിവസവും ഒന്നര ലക്ഷം വാങ്ങാന്‍ ആരംഭിച്ചു'; ആ വളര്‍ച്ച അസൂയാവഹം -
ഇറാനിൽ അമേരിക്കൻ സൈന്യം വന്നാൽ റഷ്യ ഇടപെടും? പ്രഖ്യാപനത്തിൽ നടുങ്ങി ലോകം -
ഏപ്രില്‍ 1ന് രാത്രി 8 മണിക്ക് അത് സംഭവിക്കും; സുപ്രധാന പ്രഖ്യാപനവുമായി ഇറാന്, സ്തംഭിക്കും -
ഖത്തറിന്റെ കടുത്ത നടപടി; വിസ ഓണ്‍ അറൈവല്‍ റദ്ദാക്കി, യാത്രക്കാര്‍ക്ക് നിര്‍ദേശവുമായി പാക് എംബസി -
ഫോർട്ട് കൊച്ചി- വൈപ്പിൻ ഭൂഗർഭ തുരങ്കപാത; കാത്തിരിപ്പ് നീളുന്നു, 30 മാസം വേണം പൂർത്തിയാവാൻ, ഇനിയെന്ത്? -
പാചകവാതക വിലയിൽ വൻ വർധനവ്; സാധാരണക്കാർക്ക് ഇരുട്ടടി! പുതുക്കിയ നിരക്കുകൾ ഇങ്ങനെ -
ലുലു ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനം ഡല്‍ഹിയില്‍ ബംഗ്ലാവ് സ്വന്തമാക്കി; സ്റ്റാമ്പ് ഡ്യൂട്ടി മാത്രം 6.26 കോടി -
പിണറായി 3.0 സാധ്യമോ? മധ്യ കേരളത്തിൽ യുഡിഎഫ് മുന്നേറ്റമുണ്ടാക്കും; ഇടത് കോട്ടകൾ വീഴുമെന്ന് സർവേ -
റിപ്പോർട്ടർ ചാനൽ ഇപ്പോൾ പൂട്ടിപ്പോകും, പ്രശ്നം ഗുരുതരമാണ്, ആൻ്റോയുടെ പേരിൽ ലൈസൻസ് ഇല്ല'; അഖിൽ മാരാർ -
കേരളത്തിൽ ഭരണമാറ്റം വരുന്നു? തെക്കൻ കേരളത്തിലും യുഡിഎഫ് മുന്നേറ്റം, ബിജെപിക്ക് സീറ്റ് കിട്ടും, പ്രവചനം












Click it and Unblock the Notifications