'ഭർത്താവിന് അയച്ച സന്ദേശങ്ങള്‍ക്ക് മറുപടിയില്ല'; ഹൈദരാബാദിൽ നവവധു തൂങ്ങി മരിച്ചു
'ഭർത്താവിന് അയച്ച സന്ദേശങ്ങള്‍ക്ക് മറുപടിയില്ല'; ഹൈദരാബാദിൽ നവവധു തൂങ്ങി മരിച്ചു
ഹൈദരാബാദ്: ഭര്‍ത്താവിന് അയച്ച സന്ദേശങ്ങള്‍ക്ക് മറുപടി ലഭിക്കാത്തതിനെ തുടര്‍ന്ന് യുവതി ആത്മഹത്യ ചെയ്തു. ഹൈദരാബാദിലാണ് സംഭവം നടന്നത്. ഇരുപത്തിനാലുകാരിയായ നവ വധു ഖനേജ ഫാത്തിമയാണ് ആത്മഹത്യ ചെയ്തത്.
ഹൈദരാബാദിലെ ചന്ദന നഗറിലെ ഭര്‍ത്താവിന്‍റെ വീട്ടില്‍ ആയിരുന്നു തൂങ്ങി മരണം. വിവാഹത്തിന് ശേഷം ഗള്‍ഫിലേക്ക് പോയ ഭര്‍ത്താവിന് ഇവർ സന്ദേശം അയച്ചിരുന്നു. എന്നാൽ അയച്ച സന്ദേശങ്ങള്‍ക്ക് ഭർത്താവ് നിന്നും മറുപടി ലഭിക്കാത്തതിനെ തുടർന്നാണ് ആത്മഹത്യ.

കഴിഞ്ഞ ജൂലൈ മാസത്തിൽ ആണ് ഫാത്തിമയുടെ വിവാഹം നടന്നത്. സയ്യിദ് ഹമീദ് ആയിരുന്നു ഫാത്തിമയുടെ വരൻ. സൗദി അറേബ്യയില്‍ റിസര്‍ച്ച് അനലിസ്റ്റാണ് ഇദ്ദേഹം. വിവാഹം കഴിഞ്ഞ് 2 മാസം ഇയാൾ നാട്ടിൽ ഉണ്ടായിരുന്നു. തുടർന്ന് 2 മാസത്തിന് ശേഷം ഇയാള്‍ സൗദിയിലേക്ക് ജോലിയ്ക്കായി മടങ്ങി.
എന്നാല്‍, സൗദിയിലേയ്ക്ക് മടങ്ങിയ ശേഷം ഇയാള്‍ ഭാര്യയുമായി ബന്ധപ്പെട്ടില്ല എന്നാണ് ബന്ധുക്കള്‍ വ്യക്തമാക്കുന്നത്. ഇയാൾക്ക് ഭാര്യ ഫാത്തിയ നിരവധി സന്ദേശങ്ങൾ അയച്ചിരുന്നു. എന്നാൽ, അയച്ച ഒരു സന്ദേശത്തിന് പോലും ഇയാൾ മറുപടി അയച്ചിരുന്നില്ല. ഇതിനെ തുടര്‍ന്ന് ഫാത്തിമ കടുത്ത മാനസിക വിഷമത്തിലായി ഇക്കാര്യം ബന്ധുക്കൾ പൊലീസിനോട് അറിയിക്കുകയും ചെയ്തു.
ഈ സംഭവത്തിൽ ഭര്‍തൃ മാതാവ് അടക്കമുള്ളവരുമായി ഫാത്തിമ തന്‍റെ സങ്കടം പങ്കുവച്ചിരുന്നു. സൗദിയിലേയ്ക്ക് മടങ്ങിയ ശേഷം ഭർത്താവ് അയച്ച സന്ദേശങ്ങള്‍ക്ക് മറുപടി നൽകുന്നില്ലെന്നും നിരവധി സന്ദേശങ്ങൾ അയച്ചിരുന്നെന്നും ഫാത്തിമ വ്യക്തമാക്കി. എന്നാല്‍ വിഷമിക്കേണ്ടതില്ല എന്നും ചില ആരോഗ്യ പ്രശ്നങ്ങള്‍ കാരണം ഹമീദ് ബുദ്ധിമുട്ട് അനുഭവിക്കുന്നു എന്നാണ് ഫാത്തിമയെ ബന്ധുക്കള്‍ അറിയിച്ചത്.
ഇതിന് ശേഷം തുടര്‍ന്നും ഫാത്തിക ഹമീദിന് സന്ദേശങ്ങള്‍ അയച്ചിരുനന്ു. എന്നാൽ, അയച്ച ഒരു സന്ദേശത്തിനും മറുപടി ലഭിച്ചില്ല. തുടര്‍ന്ന് ഫാത്തിമ കടുത്ത മാനസിക വിഷമത്തിലേയ്ക്ക് പോകുകയായിരുന്നു എന്ന് ബന്ധുക്കൾ പറയുന്നു. ഈ സംഭവത്തില്‍ അസ്വഭാവിക മരണത്തിന് ചന്ദനഗര്‍ പൊലീസ് കേസ് എടുത്തു. ഫാത്തിമയുടെ മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിന് വേണ്ടി ആശുപത്രിയിലേക്ക് മാറ്റി.












Click it and Unblock the Notifications